Entreprenuership Success Story

ഡെന്റല്‍ മെക്കാനിക്കില്‍ നിന്നും സംരംഭകയിലേക്ക്; നിശ്ചയദാര്‍ഢ്യത്തിലുയര്‍ന്ന കല്‍ഹാര ജുവല്‍സ്

Spread the love

അടിയുറച്ച പാഷനില്‍ നിന്നും ആരംഭിച്ച്, ഓണ്‍ലൈന്‍ ബിസിനസ് മേഖലയില്‍ തന്റേതായ ഇടം തീര്‍ക്കുകയാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ആര്‍ദ്ര. കഠിനപ്രയത്‌നത്തിലൂടെ സാധാരണ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആര്‍ദ്രയാരംഭിച്ച ബ്രാന്‍ഡ് ഇന്ന് ജ്വല്ലറി എന്തൂസിയാസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ് കല്‍ഹാര ജുവല്‍സ്.

ഡെന്റല്‍ മെക്കാനിക്ക് മേഖലയില്‍ രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷം സംരംഭകയാകണമെന്ന ആര്‍ദ്രയുടെ തീരുമാനത്തിന് പിന്നില്‍ നിരവധി പ്രതിസന്ധികളുണ്ടായിരുന്നു. ആദ്യം എതിര്‍ത്തെങ്കിലും തുടക്കക്കാരിയെന്ന നിലയില്‍ മകളുടെ സ്വപ്‌നത്തോടൊപ്പം നില്‍ക്കാന്‍ മാതാപിതാക്കളും തയ്യാറായിരുന്നു. അവര്‍ നല്‍കിയ പണമുപയോഗിച്ചായിരുന്നു കല്‍ഹാറിലേക്കുള്ള ആദ്യ ചുവടുവെക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പേജ് ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും ഓര്‍ഡറുകള്‍ ലഭിക്കാതിരുന്ന സമയത്തെ കുറിച്ചും ആര്‍ദ്ര പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തു തുടങ്ങിയതോടെ പേജിനെ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സാധിച്ചു. ഇന്ന് കേരളത്തിലും ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും നിരവധി ഓര്‍ഡറുകള്‍ ലഭിക്കുന്ന ബ്രാന്‍ഡായി മാറിയിരിക്കുകയാണ് കല്‍ഹാര.

ഗോള്‍ഡ് പോളിഷ്ഡ് ആഭരണങ്ങള്‍, അമേരിക്കന്‍ ഡയമണ്ട്, പേള്‍ തുടങ്ങി വ്യത്യസ്തമായ യുണീഖ് ഡിസൈനുകളാണ് കല്‍ഹാരയിലെ പ്രത്യേക ആകര്‍ഷണം. ആന്റിക് ടച്ചില്‍ ടെമ്പിള്‍ ഡിസൈനുകളും, എലഗെന്റ് പാര്‍ട്ടി വെയര്‍ നെക്ലേസുകളും, വിവിധ ഗോള്‍ഡ് പ്ലേറ്റഡ് ജിമിക്കകളുമെല്ലാം കല്‍ഹാരയില്‍ കാണാം. വിശ്വാസ്യയോഗ്യമായ ഡീലര്‍മാരില്‍ നിന്നും വാങ്ങുന്നതിനാല്‍ തന്നെ ഗുണമേന്മയുടെ കാര്യത്തിലും കല്‍ഹാര ഗ്യാരന്റി ഉറപ്പാക്കുന്നുണ്ട്. എലഗെന്റ് ഡിസൈനുകളെ കുറഞ്ഞ വിലയിലാണ് കല്‍ഹാരയില്‍ വില്‍ക്കപ്പെടുന്നത്. ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനമുള്ളതിനാല്‍ തന്നെ ഉപഭോക്താക്കളില്‍ വിശ്വാസ്യതയുറപ്പാക്കാനും കല്‍ഹാരയ്ക്ക് സാധിച്ചിട്ടുണ്ട്.

മറ്റൊരാളുടെ കീഴില്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന തീരുമാനമാണ് ഒരു സംരംഭം ആരംഭിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആര്‍ദ്രിയുടെ ആദ്യ ചുവടുവെപ്പ്. സംരംഭകയാകണമെന്ന സ്വപ്‌നം കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍ക്കേ സ്ത്രീകള്‍ക്കായുള്ള എന്തെങ്കിലുമായിരിക്കണം അത് എന്നതില്‍ ആര്‍ദ്രയ്ക്ക് തീരുമാനമുണ്ടായിരുന്നു. കല്‍ഹാരയിലൂടെ ഈ സ്വപ്‌നവും നേടിയെടുക്കാന്‍ ആര്‍ദ്രയ്ക്ക് സാധിച്ചു.

സംരംഭകയെന്ന നിലയിലുള്ള പ്രയാസങ്ങളില്‍ തുടക്കം മുതല്‍ക്കേ തുണയായെത്തിയത് പ്രതിശ്രുത വരനായിരുന്നു. പങ്കാളിയില്‍ നിന്നും ലഭിച്ച പ്രോത്സാഹനവും ധൈര്യവും വിശ്വാസവുമെല്ലാമാണ് മുന്നോട്ടുള്ള ആര്‍ദ്രയുടെ യാത്രയ്ക്ക് പ്രചോദനമായത്. പ്രതിസന്ധികള്‍ മറികടന്ന് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകാന്‍ തീരുമാനിച്ചതോടെ സ്വപ്‌നത്തിന് പൂര്‍ണപിന്തുണയുമായി ഇന്ന് കുടുംബവും ഒപ്പമുണ്ട്.

വിവാഹശേഷം കല്‍ഹാരയ്ക്ക് കൂടുതല്‍ തിളക്കമുള്ള ഒരു ഫിസിക്കല്‍ സ്‌റ്റോര്‍ ആരംഭിക്കണമെന്നാണ് ആര്‍ദ്രയുടെ സ്വപ്‌നം. ഫാഷന്‍ മേഖലയിലും തന്റേതായ ഇടം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ആര്‍ദ്ര. കല്‍ഹാരയെന്ന പേരില്‍ ഫാഷന്‍ ബ്രാന്‍ഡിനും തുടക്കം കുറിച്ചിരുന്നുവെങ്കിലും നിലവില്‍ ജ്വല്ലറിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആര്‍ദ്രയുടെ തീരുമാനം. വിവാഹശേഷം ഫാഷന്‍ മേഖലയിലേക്കുള്ള ചുവടുവയ്പുമുണ്ട് പദ്ധതിയില്‍.

ഓണ്‍ലൈന്‍ റീലുകളില്‍ നിന്നും മികച്ച സംരംഭമെന്ന പട്ടത്തിലേക്കുള്ള കടന്നുവരവിനോടൊപ്പം പാഷനും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ വിജയം പിന്തുടരുമെന്നതിന്റെ ഉദാഹരണം കൂടിയാണ് കല്‍ഹാര ജുവല്‍സ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍