വാത്സല്യത്താല്‍ മേഞ്ഞുകെട്ടിയ ‘സ്വപ്‌നക്കൂടി’ന് പിന്നിലെ പെണ്‍കരുത്ത്; ഡോ. രമണി നായര്‍
ജീവിതത്തിലെ ദുഃഖങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും മുന്നില്‍ ഇടറിവീഴാതെ, അവയെ ആത്മവിശ്വാസത്തോടെ കീഴടക്കി, നിസ്വാര്‍ത്ഥമായി സമൂഹത്തിനു വേണ്ടി ജീവിച്ച് സ്‌നേഹത്തിന്റേയും സേവനത്തിന്റേയും കഥയെഴുതുകയാണ് ഡോ. രമണി നായര്‍. അതിജീവനമെന്നതിന്റെ നേര്‍ചിത്രമാകുന്ന രമണി നായര്‍ എന്ന അധ്യാപികയുടെ ജീവിതം പ്രചോദനത്തോടൊപ്പം നിശ്ചയദാര്‍ഢ്യത്തിന്റെ അധ്യായം കൂടിയാണ്. മധ്യപ്രദേശിലെ ഗോത്രമേഖലയായ ഗോര്‍ബയില്‍ സ്‌കൂള്‍ ടീച്ചറായാണ് ഡോ. രമണി നായര്‍ തന്റെ തൊഴില്‍ ജീവിതം ആരംഭിച്ചത്. സ്‌കൂള്‍ അധ്യാപക കാലഘട്ടത്തില്‍ തന്നെ പ്രത്യേക സഹായം ആവശ്യമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സഹായഹസ്തവുമായി ടീച്ചര്‍ എത്തുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ […]













