Entreprenuership Success Story

ഇനി നിങ്ങളുടെ ആരോഗ്യം ഇവിടെ ഭദ്രം… Foot Cure Consultancy

Spread the love

ആരോഗ്യ മേഖലയിലെ അത്ഭുത മാറ്റം…!

ആരോഗ്യം നിറഞ്ഞ ജീവിതത്തെക്കാള്‍ വലിയ ഒരു സമ്പത്ത് വേറെയില്ല എന്ന് പറയാറുണ്ട്. എന്നാല്‍ പലപ്പോഴും ആരോഗ്യ സംരക്ഷണത്തിനോ അതുമായി ബന്ധപ്പെട്ട കൃത്യമായ ചികിത്സയ്‌ക്കോ പലര്‍ക്കും കഴിയാറില്ല എന്നതാണ് സത്യം. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി പ്രവര്‍ത്തിക്കുന്ന ഒരു സംരംഭം നമ്മുടെ ഈ കേരളത്തിലുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ നീതു വര്‍ഗീസ് ആരംഭിച്ച ‘Foot Cure Consultancy’ ചുരുങ്ങിയ സമയം കൊണ്ട് ആരോഗ്യസംരക്ഷണ മേഖലയില്‍ തീര്‍ത്തത് ആരെയും അത്ഭുതപ്പെടുത്തുന്ന മാറ്റമാണ്.

ലോകത്ത് എവിടെ നിന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഡോക്ടറിന്റെ സേവനം എളുപ്പത്തില്‍ നേടാം എന്നതാണ് ‘Foot Cure Consultancy’ യെ വ്യത്യസ്തമാക്കുന്നത്. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന നീതു വര്‍ഗീസിന്റെ ചിന്തയില്‍ നിന്നുമാണ് ഈ ഒരു ആശയം പിറവിയെടുക്കുന്നത്. വെറുമൊരു സംരംഭം എന്നതിനെക്കാള്‍ ഉപരി സാമൂഹ്യ പ്രതിബദ്ധതയ്ക്കും സാമൂഹ്യ സേവനത്തിനും പ്രാധാന്യം നല്‍കി കൊണ്ടാണ് നീതു ‘Foot Cure Consultancy’ എന്ന സ്ഥാപനം ആരംഭിക്കുന്നത്.

മൈക്രോബയോളജിയില്‍ ബിരുദാനന്തരബിരുദം നേടി NGO, ആശുപത്രി എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ ഓപ്പറേഷന്‍സ് ഹെഡ് ആയി 14 വര്‍ഷത്തിലേറെ പ്രാവീണ്യമുള്ള നീതു, കൃത്യമായി ഒരു Care Network എന്ന ആശയമാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഓരോ മനുഷ്യനും രോഗാവസ്ഥയില്‍ എത്രത്തോളം ദുരിതം അനുഭവിക്കുന്നുണ്ടെന്നും മികച്ച ഡോക്ടര്‍മാരുടെ സേവനം കിട്ടാന്‍ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്നും നേരിട്ട് കണ്ട് മനസിലാക്കിയിരുന്നു. ഈയൊരു തിരിച്ചറിവാണ് ആരോഗ്യ സംരക്ഷണ മേഖലയില്‍ തന്നെ മാറ്റങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുന്ന ‘Foot Cure Consultancy’ എന്ന ആശയത്തിലേക്ക് നീതുവിനെ നയിച്ചത്.

24×7 ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന Foot Cure Consultancy യില്‍ 120 ല്‍ അധികം ഡോക്ടര്‍മാരുടെ സേവനമാണ് ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് പോലും വളരെ വേഗത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈയൊരു ആശയത്തെ നീതു രൂപപ്പെടുത്തിയിട്ടുള്ളത്. എല്ലാ ആരോഗ്യ സേവനങ്ങളും ഒരു കുടക്കീഴില്‍ എന്ന പോലെ പ്രവര്‍ത്തിക്കുന്ന Foot Cure Consultancy യില്‍ ധാരാളം പേരാണ് സേവനം തേടിയെത്തുന്നത്.

Allopathy, Ayurveda, Homeopathy, Yoga Sessions, Counselling, Diet and Nutrition ,Weight Management തുടങ്ങി എല്ലാ അരോഗ്യ മേഖലയിലുമുള്ള മുപ്പതിലേറെ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ, Lab Diagnostics, Physiotherapy, Dental Care, Geriatric Care തുടങ്ങിയ സര്‍വീസുകള്‍ ഇവിടെ നിന്നും ലഭിക്കുന്നു. ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ഒരു ‘വിളിപ്പുറം’ അകലെ നിന്ന് നിങ്ങളുടെ വീടുകളിലേക്ക് എത്തി, കൃത്യസമയത്ത് ചികിത്സ നല്‍കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നു.

ജീവിതം എന്നാല്‍ പണം മാത്രമല്ലെന്നും അതിനെക്കാള്‍ മൂല്യം മനുഷ്യ ജീവനാണെന്നുമുള്ള തിരിച്ചറിവാണ് നീതു വര്‍ഗീസിനെ ഈയൊരു ആശയത്തിലേക്ക് നയിച്ചത്…!

“Foot Cure is not a business. It’s a mission. A mission to restore health, respect age and return dignity to those who are often forgotten”.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍