‘ഇതൊരു കളിയല്ല കലയാണ് ‘ ഫോട്ടോഗ്രാഫി മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫര്‍ നിസാം സുപ്പി
നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് ഓരോ വ്യക്തിയും തന്റെ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്നത്. ഒരു ചെടി ഒരിക്കലും കുറഞ്ഞ സമയം കൊണ്ട് വളര്‍ന്ന് വലിയ വൃക്ഷമായി മറ്റുള്ളവര്‍ക്ക് തണലേകാറില്ല. അതുപോലെതന്നെയാണ് മനുഷ്യനും. ജീവിതത്തില്‍ ഉണ്ടാകുന്ന പല സാഹചര്യങ്ങളെയും പൊരുതി തോല്‍പ്പിച്ചുകൊണ്ട് വേണം മുന്നേറാന്‍, മറ്റുള്ളവര്‍ക്ക് ഒരു തണലായി മാറാന്‍. ഒരുപക്ഷേ, എല്ലാവരും തനിക്കെതിരാണെങ്കില്‍ പോലും സ്വന്തം കരുത്തില്‍ വിശ്വസിച്ചാല്‍ അവന് വിജയത്തിലെത്താന്‍ സാധിച്ചേക്കാം. അത്തരത്തില്‍ സ്വന്തം കരുത്തും മനോബലവും കൈമുതലാക്കി, ഫോട്ടോഗ്രാഫി മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് […]





