Entreprenuership Success Story

Kiara Couture; വസ്ത്രത്തോടൊപ്പം നിങ്ങളുടെ മനസും തിളങ്ങും

ചെറുപ്പം മുതല്‍ മനസില്‍ നട്ടുവളര്‍ത്തിയ സ്വപ്‌നം… അതിന് ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒരിടവേള… പിന്നെ വീണ്ടും അതേ സ്വപ്‌നത്തിലേക്ക് തിരികെ നടന്ന് വിജയത്തിന്റെ നിറക്കാഴ്ചകള്‍ തീര്‍ക്കുന്ന ശക്തയായൊരു സംരംഭകയുടെ കഥയാണ് Kiara Couture. പാലക്കാട് സ്വദേശിനിയായ ഫൗസിയ ഫറൂഖ്, ഇന്ന് മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Kiara Couture എന്ന ക്ലോത്തിങ് ബ്രാന്‍ഡിന്റെ സ്ഥാപകയാണ്. ഇരുപത് വര്‍ഷത്തെ ഫാഷന്‍ ഇന്‍ഡസ്ട്രിയിലെ പരിചയവും പാഷനെയും മൂലധനമാക്കി മുന്നേറുന്ന ഫൗസിയ, ഇന്ന് നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമായിത്തീര്‍ന്നിരിക്കുകയാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഡിസൈനിങ് […]

Entreprenuership Success Story

പാഷനില്‍ പിറന്ന സ്വപ്‌നം; യാഥാസ്ഥികതയെ പൊളിച്ചെഴുതിയ സോണിയ മേക്കോവര്‍ സ്റ്റുഡിയോ

സൗന്ദര്യസംരക്ഷണവും മേക്കപ്പുമെല്ലാം വിദൂരമായിരുന്ന മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് മാറ്റങ്ങളുണ്ടായിത്തുടങ്ങിയിട്ട് നാളധികമായിട്ടില്ല. സോഷ്യല്‍ മീഡിയയുടെ കൂടി കടന്നുവരവോടെയാണ് ഇന്ന് മേക്കപ്പും ചര്‍മസംരക്ഷണവുമെല്ലാം മലയാളികള്‍ക്ക് ദിനചര്യയായി മാറുന്നതും മേക്കപ്പ്, ബ്യൂട്ടി സലൂണുകളുടെ എണ്ണം ഉയരുന്നതുമെല്ലാം. ഇത്തരം സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്ക് അന്യമാണെന്ന പഴഞ്ചന്‍ ധാരണകള്‍ നിലനിന്നിരുന്ന കാലത്ത്, തന്റെ ഇഷ്ടത്തെയും പാഷനെയും യാഥാസ്ഥിതിക ചിന്തകളില്‍ നിന്ന് മോചിപ്പിച്ച് സ്വന്തം ലോകം സൃഷ്ടിച്ചെടുത്ത ഒരു സംരംഭകയുണ്ട്; സോണിയ…! കുഞ്ഞുനാള്‍ മുതല്‍ തന്നെ മേക്കപ്പിനോടും സൗന്ദര്യ വര്‍ധക വസ്തുക്കളോടും സോണിയക്ക് താത്പര്യമേറെയായിരുന്നു. എന്നാല്‍, ഈ താത്പര്യത്തോട് […]

Entreprenuership Success Story

കഴിവ് ബ്രാന്‍ഡാകുമ്പോള്‍, Artsmithന്റെ വിജയം

കേരളത്തിലെ ആദ്യ Hair Boutique Brand ഇന്നത്തെ കാലത്ത് സ്വന്തം കഴിവിനെ ബ്രാന്‍ഡാക്കി മാറ്റുന്ന സ്ത്രീ സംരംഭകരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. അത്തരത്തില്‍ വ്യത്യസ്തതയും പുതുമയും ആത്മവിശ്വാസവും ഒരുമിച്ചുചേര്‍ന്ന ഒരു പ്രചോദനകഥയാണ് എറണാകുളം സ്വദേശിനി നൗഫിയ അജ്മലിന്റേത്. കേരളത്തിലെ ആദ്യ ഹെയര്‍ ബുട്ടിക്ക് ബ്രാന്‍ഡായ Artsmith- ന്റെ സ്ഥാപകയായി, ഒരു പുതിയ ഫാഷന്‍ സംസ്‌കാരത്തിനാണ് നൗഫിയ തുടക്കം കുറിച്ചത്. ഡ്രസുകള്‍ ഇഷ്ടത്തിനനുസരിച്ച് ഡിസൈന്‍ ചെയ്യുന്ന ബുട്ടിക്കുകളെ പോലെ തന്നെ, കളര്‍, സൈസ്, പാറ്റേണ്‍ എന്നിവയില്‍ പൂര്‍ണമായി കസ്റ്റമൈസ് […]

Entreprenuership Success Story

ആഘോഷങ്ങള്‍ക്ക് മധുരം പകരുന്ന പേര് Royal Flavours by Akhila Rahul

സ്വന്തം കൈകള്‍ കൊണ്ട് ജീവിതം തുന്നിയെടുത്ത സ്ത്രീകള്‍ക്കിടയില്‍ സ്വന്തമായൊരു സ്ഥാനമുണ്ടാക്കിയ സംരംഭകയാണ് തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശിനി അഖില രാഹുല്‍. ഒരുകാലത്ത് ഗോവയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അഖില, ഇന്ന് ആയിരങ്ങളുടെ ആഘോഷ നിമിഷങ്ങള്‍ക്ക് മധുരം പകര്‍ന്നുനല്‍കുന്ന Royal Flavours Cakes by Akhila Rahul എന്ന ഹോം മെയ്ഡ് കേക്കിന്റെ ഉടമയാണ്. ഒരു അമ്മയുടെ സ്‌നേഹത്തില്‍ നിന്നുയര്‍ന്ന ആശയമാണ് ഇന്ന് മികച്ചൊരു ബിസിനസ് ബ്രാന്‍ഡായി വളര്‍ന്നത്. കോവിഡ് കാലത്ത് മകന്റെ ഒന്നാം പിറന്നാള്‍ കേക്ക് വീട്ടില്‍ തന്നെ […]

Entreprenuership Success Story

പാഷനില്‍ പിറന്ന മധുരവിജയം; Mix Up Cakes And Events എന്ന ബ്രാന്‍ഡിന്റെ മനോഹര യാത്ര

കുട്ടിക്കാലം മുതലുള്ള ചെറിയൊരു സ്വപ്‌നം, ഇന്ന് യു.എ.ഇ കേന്ദ്രീകരിച്ച് വളര്‍ന്നൊരു വിജയകരമായ ബ്രാന്‍ഡായി മാറുമ്പോള്‍, അതിന് പിന്നില്‍ അസാധാരണമായ ആത്മവിശ്വാസവും അടങ്ങാത്ത പാഷനും തന്നെയാണ് ശക്തി. ആ യാത്രയുടെ പേരാണ് Mix Up Cakes And Events. ഈ ബ്രാന്‍ഡിന്റെ നെടുംതൂണായി നില്‍ക്കുന്ന ശക്തയായ സംരംഭകയാണ് തമന്ന. ബികോം ബിരുദധാരിയായ തമന്നയ്ക്ക് കേക്ക് ബേക്കിങ്ങിനോടുള്ള ഇഷ്ടം അഞ്ചാം ക്ലാസ് മുതല്‍ തുടങ്ങിയതാണ്. അതോടൊപ്പം ക്രാഫ്റ്റ്, ഗിഫ്റ്റ് ഹാംപര്‍ മേഖലകളിലും കുട്ടിക്കാലം മുതല്‍ തമന്നയ്ക്ക് അതിയായ താത്പര്യമുണ്ടായിരുന്നു. വളകള്‍, […]

Entreprenuership Success Story

നൂലിഴയില്‍ നെയ്‌തെടുത്ത ബ്രാന്‍ഡിന്റെ യാത്ര; Padma Boutique

സ്വപ്‌നത്തിനൊപ്പം പാഷനും പിന്തുണയും ഒത്തുചേര്‍ന്നാല്‍ ഒരു സാധാരണ ആശയത്തെ പോലും ശക്തമായൊരു ബ്രാന്‍ഡാക്കി മാറ്റാമെന്നതിന് മികച്ച ഉദാഹരണമാണ് Padma Boutique. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ശ്രീജ കേശവന്‍ തന്റെ കലാപ്രതിഭയും ദീര്‍ഘകാല ആഗ്രഹവും ചേര്‍ത്താണ് Padma Boutique എന്ന സംരംഭം ആരംഭിച്ചത്. ചെറുതായി ആരംഭിച്ച സംരംഭമാണെങ്കിലും ഇന്ന് അതിന്റെ സ്വപ്‌നങ്ങളും സാധ്യതകളും ദിനംപ്രതി വളര്‍ന്ന് ശക്തമായൊരു ഫാഷന്‍ ബ്രാന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം, സ്വന്തം വീടിന് മുകളില്‍ ചെറിയൊരു യൂണിറ്റായാണ് Padma Boutique […]

Entreprenuership Success Story

Aashme Designs; പാഷനില്‍ നിന്നു പിറന്ന, ഗുണനിലവാരത്താല്‍ ഉയര്‍ന്ന ഒരു ഫാഷന്‍ ബ്രാന്‍ഡ്

ട്രെന്‍ഡുകള്‍ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ ലോകത്ത്, സ്വന്തം സ്വപ്‌നങ്ങളെ കൈവിട്ടുകളയാതെ മുന്നേറുന്നവരാണ് വിജയകഥകള്‍ രചിക്കുന്നത്. അത്തരമൊരു സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റിയ സംരംഭകയാണ് തിരുവനന്തപുരം സ്വദേശി ആശ ലൂയി പോള്‍. ഒരു മോന്‍ടിസോറി ടീച്ചറായി സ്ഥിരതയുള്ള ജോലി ചെയ്തിരുന്ന ആശ, തന്റെ പാഷനെ പിന്തുടര്‍ന്നാണ് Aashme Designs എന്ന ക്ലോത്തിങ് ബ്രാന്‍ഡിന് രൂപം നല്‍കിയത്. സുഹൃത്തുക്കളും പരിചയക്കാരും ആശയുടെ ഡ്രസ്സിങ് സ്‌റ്റൈലിന് നല്‍കിയ പ്രശംസകള്‍ ഒരു ഡിസൈനറാകണമെന്ന അവരുടെ ആഗ്രഹത്തെ ഉണര്‍ത്തി. തന്റെ സ്‌റ്റൈലിങ് സെന്‍സും ഐഡിയകളും […]

Entreprenuership Success Story

സ്വപ്‌നങ്ങളിലേക്ക് പറന്നുയരാം; ലക്ഷ്യബോധമുള്ള കരിയറിന് വഴികാട്ടിയാകുന്ന CoHome Career

ഭാവി ജീവിതത്തില്‍ ഓരോ വ്യക്തിയും സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ശരിയായ കരിയര്‍ തിരഞ്ഞെടുക്കുക എന്നത്. വിവരങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് CoHome Coaching and Training LLP യുടെ ഭാഗമായ CoHome Career. ‘Discover… Decide… Design Your Future’ എന്ന ആപ്തവാക്യം പോലെ ഓരോ വ്യക്തിയുടേയും ഭാവിയിലേക്കുള്ള വഴികാട്ടിയാവുകയാണ് ഈ സംരംഭം ഇന്ന്. 13 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ സേവനങ്ങള്‍ […]

Entreprenuership Success Story

ലക്ഷ്മി ജി കുമാര്‍; പാഷനെയും പ്രൊഫഷനെയും ചേര്‍ത്ത് ലോകം കീഴടക്കിയ വനിത

അക്ഷരങ്ങളിലും വരകളിലും മാത്രമല്ല, മനുഷ്യഹൃദയങ്ങളിലുമാണ് ലക്ഷ്മി ജി കുമാറിന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നത്. കലയുടെയും സാഹിത്യത്തിന്റെയും ലോകത്ത് തനതായ മുദ്ര പതിപ്പിച്ച ലക്ഷ്മി, ഇപ്പോള്‍ ട്രെയിനിങ് രംഗത്തും ചരിത്രം രചിച്ചിരിക്കുകയാണ്. JCI ഇന്ത്യ സോണ്‍ 22ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ലക്ഷ്യ മെഗാ ട്രെയിനിങ് മാരത്തണ്‍’ മുഖേന, ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ ട്രെയിനിങ് സംഘടിപ്പിച്ചുകൊണ്ട്, ലോക റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ലക്ഷ്മി ജി കുമാറിന് സാധിച്ചു. സോണ്‍ ഡയറക്ടര്‍ ട്രെയിനിങ് എന്ന നിലയില്‍ ലക്ഷ്മി ഈ മഹത്തായ പരിപാടിയെ […]

Entreprenuership Success Story

പരിമിതികള്‍ പരാജയമല്ലെന്നറിഞ്ഞു പുതുവഴികള്‍ തേടാം!

മനുഷ്യന്റെ മനസ് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണെന്ന് നാം കേട്ടിട്ടുണ്ട്… അതുപോലെ തന്നെയാണ് അവന്റെ തലച്ചോറും. ഓര്‍മശക്തിയും ബുദ്ധിശക്തിയുമെല്ലാം മറ്റെല്ലാ കഴിവുകളെയും പോലെ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. എന്നാല്‍ മത്സരങ്ങളുടെയും വെല്ലുവിളികളുടെയും ഈ ലോകത്ത്, കഴിവുകളുടെ ഈ ഏറ്റക്കുറച്ചിലുകളെ മറികടന്ന് മുന്നോട്ട് പോകേണ്ടത് അതിജീവനത്തിന്റെ ഭാഗമാണ്. അതിനായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സ്‌പെഷ്യലിസ്റ്റുകളുടെയും പ്രൊഫഷണലുകളുടെയും കൂട്ടായ്മയാണ് കൊച്ചിയിലെ ‘എവറോണ്‍ അക്കാദമി’. ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ അക്കാദമി, പഠനവൈകല്യമുള്ള കുട്ടികള്‍ ഉള്‍പ്പെടെ അനേകം പേരുടെ ജീവിതത്തില്‍ പുതുവെളിച്ചം പകര്‍ന്നിട്ടുണ്ട്. […]