വിബിനയുടെ വിജയവഴിയ്ക്കുണ്ട് ഇരട്ടി മധുരം
പാഷന്‍ പ്രൊഫഷനാക്കി വിജയിച്ചവരുടെ കഥകള്‍ നിരവധിയാണ്. പക്ഷേ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ സ്വന്തമായി രണ്ടു സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും വിജയകരമായി അവ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന സ്വതന്ത്ര വനിതാ സംരംഭകര്‍ അരങ്ങത്ത് എത്തിത്തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. അക്കൂട്ടത്തിലെ മികച്ച സംരംഭകരില്‍ ഒരാളാണ് എറണാകുളം കലൂര്‍ സ്വദേശിയായ വിബിന വില്‍സണ്‍. ചെറുപ്പം മുതല്‍ മേക്കപ്പിനോട് ഇഷ്ടമുണ്ടായിരുന്ന വിബിന അതു തന്നെ തന്റെ തൊഴില്‍ മാര്‍ഗമാക്കാന്‍ സ്വീകരിച്ച തീരുമാനമാണ് ഇന്ന് ഈ ഇരുപത്തഞ്ചുകാരിയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ആണിക്കല്ല്. 2021ല്‍ […]













