Entreprenuership Events Success Story

കണ്ണില്‍ പതിഞ്ഞ കാഴ്ചകള്‍ക്ക് കാലം കാത്തുവെച്ച പേര് – കല്യാണിക VOWS..!

Spread the love

ചില വ്യക്തികളോ നിമിഷങ്ങളോ തരുന്ന സന്തോഷം നമുക്കൊക്കെ വിലമതിക്കാനും മറക്കാനും കഴിയാത്തവ ആയിരിക്കും. ജീവിതത്തിലെ അത്തരം മധുരമനോഹര നിമിഷങ്ങള്‍ ഒരിക്കലും നമ്മെ വിട്ടുപിരിയരുതേ എന്ന് തന്നെയായിരിക്കും ഓരോരുത്തരും ആഗ്രഹിക്കുന്നത്. കാലം മാറിയപ്പോള്‍ അത്തരം സന്ദര്‍ഭങ്ങളെല്ലാം ചിത്രങ്ങളായി സൂക്ഷിക്കപ്പെട്ടു. സാങ്കേതികവിദ്യ വികസിക്കും തോറും ചിത്രീകരണ രീതിയിലും വ്യത്യാസം വന്നു.

ഇന്ന് ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ചു മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ മുന്നിലുള്ള വെറുമൊരു ദൃശ്യം മാത്രമല്ല ക്യാമറാമാന്‍ പകര്‍ത്തിയെടുക്കുന്നത്. മറിച്ച്, ഒരു വ്യക്തിയുടെയോ ഒരു കൂട്ടം ആളുകളുടെയോ എക്കാലത്തെയും മായാത്ത, മങ്ങാത്ത സ്വപ്‌നങ്ങളുടെ നേര്‍ചിത്രം കൂടിയാണ്. അതുകൊണ്ടുതന്നെയാണ് അവിചാരിതമായി ഈ മേഖലയിലേക്ക് എത്തുന്ന പലരും പിന്നീട് ഫോട്ടോഗ്രാഫിയെ ദൈനംദിന മാര്‍ഗമായോ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായോ കാണുന്നത്.

യാതൊരു മുന്‍ധാരണയുമില്ലാതെ, അവിചാരിതമായി തന്നെയാണ് തൃശ്ശൂര്‍ സ്വദേശിയായ അജയ് കൃഷ്ണയും ഫോട്ടോഗ്രാഫിയുടെ രംഗത്തേക്ക് കടന്നുവന്നത്. തന്റെ ഒരു ചിത്രം സഹോദരിയോട് എഡിറ്റ് ചെയ്ത് തരാമോ എന്ന ഒറ്റ ചോദ്യത്തില്‍ നിന്ന് അജയ് ഇന്ന് എത്തിനില്‍ക്കുന്നത് മുന്നൂറിലധികം വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചതിന്റെ സംതൃപ്തിയിലാണ്.

ഒമ്പതാം ക്ലാസ് മുതല്‍ തന്നെ ഫോട്ടോഗ്രാഫി രംഗത്തേക്ക് ഇറങ്ങി ചെല്ലുവാന്‍ അജയ്ക്ക് സാധിച്ചിരുന്നു. തുടക്കകാലത്ത് ലൈറ്റ്മാനായി പ്രവര്‍ത്തിക്കുകയും പതിയെ എഡിറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിക്കുകയും സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുകയും ചെയ്തപ്പോള്‍ അജയ്ക്കു ധാരാളം കടമ്പകള്‍ താണ്ടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാല്‍ പോലും തന്റെ മുന്നിലേക്ക് എത്തിയ, ഒരിക്കലും സ്വപ്‌നം കാണാത്ത ഒരു അവസരത്തെ കൈവിട്ടു കളയുവാന്‍ ആ യുവ സംരംഭകന്‍ തയ്യാറായിരുന്നില്ല. ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ കുടുംബത്തില്‍ നിന്ന് ആദ്യം എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും പിന്നീട് മകന്റെ വഴി ഇതാണെന്ന് മനസ്സിലാക്കിയ അജയുടെ അച്ഛനും അമ്മയും അവന്റെ സ്വപ്‌നങ്ങള്‍ക്ക് തണലായി.

തൃശ്ശൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘കല്യാണിക VOWS’ എന്ന സ്ഥാപനത്തിന് ഇതിനോടകം കേരളത്തിനകത്തും പുറത്തും മുന്നൂറിലധികം വര്‍ക്കുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. പ്രധാനമായും വെഡ്ഡിങ്ങ്, മോഡല്‍ ഫോട്ടോഷൂട്ടുകളാണ് ചെയ്യുന്നതെങ്കിലും എല്ലാവിധ എഡിറ്റിങ്ങ് വര്‍ക്കുകളും കസ്റ്റമൈസ്ഡ് രീതിയില്‍ ഇവര്‍ ചെയ്തു നല്‍കുന്നു. നിലവില്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ച് മാത്രമാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെങ്കിലും ലോക വ്യാപകമായി തന്റെ സംരംഭം വളര്‍ത്തിയെടുക്കണം എന്ന ആഗ്രഹമാണ് ഈ കൊച്ചു യുവ സംരംഭകന്.

പലപ്പോഴും അച്ഛന്‍ പകര്‍ന്നു നല്‍കിയ വാക്കുകളാണ് അജയെ മുന്നോട്ട് നയിക്കുന്നത്. കുടുംബവും കരിയറും ഒരുപോലെ തന്നെ ചേര്‍ത്തുനിര്‍ത്താന്‍ ഏതൊരു സംരംഭകനും കഴിയുമെന്ന് തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലുടെ അജയ് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. ഇന്ന് അജയ്‌ക്കൊപ്പം കല്യാണിക VOWSന്റെ പ്രവര്‍ത്തനങ്ങളില്‍ സഹോദരനായ അനൂപും ചേര്‍ന്നുനില്‍ക്കുന്നു. അധികം വൈകാതെ തന്നെ തങ്ങളുടെ സ്വപ്‌നം പോലെ തന്നെ കല്യാണിക VOWS നെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തുവാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇവര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

https://www.instagram.com/storiesofajay/

https://www.instagram.com/kalyanika.vows/?igsh=NTQ5eHJpdjUwM3hm#

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍