Entreprenuership Success Story

ബ്രൈഡല്‍ മേക്കോവറില്‍ ആരെയും ആകര്‍ഷിക്കും ഈ മേക്കപ്പ് ആര്‍ടിസ്റ്റ് !

Spread the love

പ്രതിസന്ധികള്‍ നേരിട്ടിട്ടും തളരാതെ സ്വന്തം സ്വപ്‌നങ്ങളെ നേടിയെടുത്ത ധാരാളം പേരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. സ്വന്തം ഇഷ്ടങ്ങളെ ഒരു പ്രൊഫഷനാക്കി മാറ്റാനും അതിലൂടെ വരുമാനം നേടാനും ആഗ്രഹിക്കുന്ന ധാരാളം പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തില്‍ മേക്കപ്പ് എന്ന തന്റെ ഇഷ്ടത്തെ ഒരു പ്രൊഫഷനാക്കി മാറ്റിയ മേക്കപ്പ് ആര്‍ടിസ്റ്റാണ് കണ്ണൂര്‍ സ്വദേശിനിയായ സജ്‌ന ഹുസൈന്‍.

കുട്ടിക്കാലം മുതല്‍ തന്നെ മേക്കപ്പിനോട് ഏറെ ഇഷ്ടമുണ്ടായിരുന്ന ആളാണ് സജ്‌ന. കുടുംബത്തിലെ വിശേഷ ദിവസങ്ങളില്‍ ചുറ്റുമുള്ളവരെ ഒരുക്കാനും അവര്‍ക്ക് മെഹന്തിയിട്ട് നല്‍കാനും സജ്‌ന എപ്പോഴും മുന്നില്‍ തന്നെയുണ്ടായിരുന്നു. ആദ്യം മെഹന്തി ആര്‍ടിസ്റ്റ് എന്ന നിലയിലായിരുന്നു ഈയൊരു മേഖലയിലേക്ക് സജ്‌ന കടന്നുവരുന്നത്.

സ്വന്തമായി വരുമാനം നേടി മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കുക എന്നത് ഏതൊരു പെണ്‍കുട്ടിയുടെയും ആഗ്രഹം പോലെ തന്നെ സജ്‌നയുടെയും ആഗ്രഹമായിരുന്നു. കുട്ടിക്കാലം മുതല്‍ സജ്‌നയുടെ ഉമ്മ പകര്‍ന്ന് നല്‍കിയ വാക്കുകളും ഇതിനെ കുറിച്ചായിരുന്നു. മെഹന്തി വര്‍ക്കില്‍ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് മേക്കപ്പ് കോഴ്‌സുകള്‍ സജ്‌ന പഠിച്ചത്. അന്ന് തന്റെ മേക്കപ്പ് ആര്‍ടിസ്റ്റ് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഏറെ കിലോമീറ്റര്‍ യാത്ര ചെയ്ത് പോലും സജ്‌ന മെഹന്തി വര്‍ക്കുകള്‍ക്ക് പോകുമായിരുന്നു. 2022 ലാണ് മേക്കപ്പ് ആര്‍ടിസ്റ്റ് എന്ന മേഖലയിലേക്ക് സജ്‌ന എത്തുന്നത്.

ഇന്ന് ധാരാളം കസ്റ്റമേഴ്‌സുള്ള മേക്കപ്പ് ആര്‍ടിസ്റ്റാണ് സജ്‌ന. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ചരുങ്ങിയ കാലം കൊണ്ട് തന്നെ ഈ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സജ്‌നയ്ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ബ്രൈഡല്‍ മേക്കോവറിലാണ് ഏറ്റവും കൂടുതല്‍ സജ്‌ന പ്രവര്‍ത്തിക്കുന്നത്. ഓരോ വധുവിന്റെയും ആത്മവിശ്വാസം വളര്‍ത്തുന്ന രീതിയില്‍ അവര്‍ ആഗ്രഹിക്കുന്ന തരത്തിലാണ് സജ്‌ന അവരെ ഒരുക്കുന്നത്. വധുവിന്റെ സ്‌കിന്‍ അനുസരിച്ചുള്ള ഔട്ട്ഫിറ്റ് നിര്‍ദേശിക്കുന്ന ഒരു Stylist കൂടിയാണ് ഈ യുവ മേക്കപ്പ് ആര്‍ടിസ്റ്റ് !

ദിനം പ്രതി മാറുന്ന ഈ മേഖലയില്‍ മാറ്റങ്ങള്‍ക്ക് അനുസരിച്ച് അപ്‌ഡേറ്റ് ആകാനും മികച്ച ക്വാളിറ്റി മേക്കപ്പ് പ്രൊഡക്ട് സംബന്ധിച്ച മികച്ച അറിവും മറ്റുള്ളവരില്‍ നിന്നും സജ്‌നയെ വ്യത്യസ്തയാക്കുന്നു. തന്റെ പ്രിയപ്പെട്ട ഉമ്മയുടെ വാക്കുകള്‍ എല്ലാ കാലവും സജ്‌നയ്ക്ക് നല്‍കിയത് ഏറെ പിന്തുണയും ആത്മവിശ്വാസവും കൂടിയായിരുന്നു. തന്റെ കുടുംബത്തിന്റെയും ഭര്‍ത്താവ് അന്‍സാദിന്റെയും പിന്തുണയും കൂടിയാണ് ഇന്ന് ഈ കാണുന്ന വിജയത്തിലേക്ക് സജ്‌നയെ എത്തിച്ചത്.

മേക്കപ്പ് മേഖല തിരഞ്ഞെടുത്ത നാള്‍ മുതല്‍ സജ്‌നയ്‌ക്കൊപ്പം ഏറെ പിന്തുണ നല്‍കിയാണ് അന്‍സാദ് കൂടെയുള്ളത്. ഓരോ വര്‍ക്കുകള്‍ക്കും സജ്‌നയ്‌ക്കൊപ്പം യാത്ര ചെയ്യാനും വര്‍ക്ക് കഴിയുന്നത് വരെ കാത്ത് നില്‍ക്കാനും ആത്മവിശ്വാസം നല്‍കാനും ഭര്‍ത്താവ് അന്‍സാദ് നല്‍കുന്ന പിന്തുണയാണ് ഈ കാണുന്ന വിജയത്തിലേക്ക് സജ്‌നയെ എത്തിച്ചത്. Ayna Brides official എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ധാരാളം ഫോളോവേഴ്‌സാണ് സജ്‌ന എന്ന മേക്കപ്പ് ആര്‍ടിസ്റ്റിനുള്ളത്.

Contact No: 8943871918

https://www.instagram.com/ayna_brides_official____/?igsh=dDNya2FtYjZkdXd1#

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍