Entreprenuership Success Story

സ്വപ്‌നവീട്, പ്രീമിയം സ്പര്‍ശത്തില്‍

Spread the love

സ്വപ്‌നത്തെ വീടാക്കി, വീടിനെ ബ്രാന്‍ഡാക്കി
തൗഷ് ഡിസൈനേര്‍സ് & ഇന്റീരിയേര്‍സ്

ഒരു വീടെന്നത് വെറും നാല് മതിലുകള്‍ മാത്രമല്ല, ജീവിതത്തിലെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ചേര്‍ന്നൊരു കഥയാണ്. ആ കഥക്ക് പ്രീമിയം ഡിസൈനും ഉയര്‍ന്ന നിലവാരമുള്ള ആര്‍കിടെക്ചറല്‍ ടച്ചും നല്‍കി, സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കുന്ന സ്ഥാപനമാണ് തൗഷ് ഡിസൈനേഴ്‌സ് & ഇന്റീരിയേഴ്‌സ്.

മലപ്പുറം സ്വദേശിയായ ഷെബി കോയിസ്സനും ഭാര്യ തൗഫി യും സ്ഥാപിച്ച തൗഷ്, വെറും അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 30 ലധികം പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. നിലവില്‍ ബാംഗ്ലൂരും മലപ്പുറവും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തൗഷ്, അടുത്തതായി കോഴിക്കോട് പുതിയൊരു ബ്രാഞ്ച് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഭാര്യ തൗഫിയുടെയും ഷബിയുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് ‘തൗഷ്’ എന്ന ബ്രാന്‍ഡ് രൂപീകരിച്ചത്.

ഒരു വീടിന്റെ പ്ലാന്‍ മുതല്‍ 3D വര്‍ക്‌സ്, വാക്ത്രൂ വീഡിയോസ്, എലിവേഷന്‍സ്, ഇന്റീരിയര്‍, ലാന്‍ഡ്‌സ്‌കേപ്പിങ് വരെ A to Z ‘ഹോം സൊല്യൂഷന്‍സ്’ ഒരുക്കുന്ന സ്ഥാപനമാണ് തൗഷ്. അനുഭവസമ്പന്നരായ ഡിസൈനര്‍മാരുടെ കൂട്ടായ്മയാണ് ഓരോ പ്രോജക്ടും സ്വപ്‌നത്തിന്റെ നിലവാരത്തില്‍ ഒരുക്കി നല്‍കുന്നത്.

പോക്കറ്റ് ഫ്രണ്ട്‌ലി ആശയത്തിനപ്പുറം, ‘ക്വാളിറ്റി’യില്‍ വിട്ടുവീഴ്ചയില്ല എന്നതാണ് തൗഷിന്റെ പ്രവര്‍ത്തന തത്വം. കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ‘ലോ ക്വാളിറ്റി’ മെറ്റീരിയലുകള്‍ ഭാവിയില്‍ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാല്‍, പ്രീമിയം ആര്‍കിടെക്ചറല്‍ ഇന്റീരിയേഴ്‌സ് തന്നെയാണ് ഇവരുടെ മുന്‍ഗണന. ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകളും മികച്ച ഫിനിഷിങ്ങും നല്‍കി ക്ലെയിന്റുകളുടെ സ്വപ്‌നങ്ങളോട് നീതി പുലര്‍ത്തുന്ന ജോലിയാണ് തൗഷ് പിന്തുടരുന്നത്.

ചെയ്യുന്ന ഓരോ ജോലിക്കും നൂറ് ശതമാനം റിസല്‍ട്ടാണ് തൗഷ് ഡിസൈനേഴ്‌സ് & ഇന്റീരിയേഴ്‌സിന്റെ ഉറപ്പ്. തങ്ങളുടെ സ്ഥാപനത്തെ വിശ്വസിച്ച് മുടക്കുന്ന തുകയ്ക്ക് തുല്യമായ പൂര്‍ണ സംതൃപ്തി നല്‍കുന്ന ഫിനിഷിങ് ടച്ചാണ് ഇവര്‍ ക്ലെയിന്റിന് ഒരുക്കുന്നത്. ഒരു ബിസ്സിനസ്സ് എന്നതിനപ്പുറം, ഇന്റീരിയര്‍ ഡിസൈന്‍ മേഖലയിലെ പത്ത് വര്‍ഷം നീണ്ട ഷബി കൊയിശന്റെ പരിചയവും അദ്ദേഹത്തിന്റെയും ഭാര്യ യുടെയും പാഷനും ചേര്‍ന്നതാണ് തൗഷിന്റെ എല്ലാ പ്രോജക്ടുകളും പ്രീമിയം സ്റ്റാന്‍ഡേര്‍ഡില്‍ എത്തിച്ചത്.

പ്രീമിയം ക്വാളിറ്റിയും വിശ്വാസ്യതയും ഉറപ്പാക്കി, ഓരോ പ്രോജക്ടും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതാണ് തൗഷ് ഡിസൈനേഴ്‌സ് & ഇന്റീരിയേഴ്‌സിന്റെ മുഖ്യ ശക്തി.

https://www.instagram.com/thoush_com?igsh=MnF1cWFlczFuZjZ6

https://www.instagram.com/shebi_koyissan?igsh=cXNpNzM1anN0MTNp&utm_source=qr

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍