Success Story

ദന്ത സംരക്ഷണ രംഗത്ത് 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി ഡോ. അലക്‌സ്

Spread the love

“A good mouth is a Grocers friend; A Dentist’s fortune; Orators Pride & A fools Trap” – Unknown

ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ ദന്ത സംരക്ഷണത്തിനുള്ള പ്രാധാന്യം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ശരീരത്തില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക എല്ലാ രോഗങ്ങളുടെയും സൂചന നേരിയ തോതിലെങ്കിലും വായിക്കുള്ളില്‍ പ്രകടമാകാറുണ്ട്. ശരീരത്തിന്റെ ഊര്‍ജസ്വലതയ്ക്കും മാനസികാരോഗ്യത്തിനും വേണ്ടി ദന്തസംരക്ഷണവും ദന്താരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത് അതുകൊണ്ടാണ്. ദന്തരോഗങ്ങള്‍ ജീവിതശൈലി രോഗങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പല്ലിനെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുകയാണ് ഡോക്ടര്‍ അലക്‌സ്.

കഴിഞ്ഞ 20 വര്‍ഷമായി ദന്ത ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ അലക്‌സ്, ‘അലക്‌സ് ഡെന്റല്‍ ക്ലിനിക്’ എന്ന തന്റെ സ്ഥാപനത്തിലൂടെ ഇതിനോടകം നിരവധി പേരെ സുഖപ്പെടുത്തി കഴിഞ്ഞു. പഠനം കഴിഞ്ഞപ്പോള്‍ തന്നെ ദന്ത ചികിത്സയിലേക്ക് ഇറങ്ങിച്ചെന്ന ഡോക്ടര്‍ അലക്‌സ് ആദ്യകാലത്ത് ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചാണ് ചികിത്സ നടത്തി വന്നിരുന്നത്. പിന്നീട് ആന്ധ്രയില്‍ ജോലി നോക്കിയ ഇദ്ദേഹം നിലവില്‍ പത്തനംതിട്ട ഓമല്ലൂര്‍ കേന്ദ്രീകരിച്ചാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

2019 നവംബര്‍ 14നാണ് അലക്‌സ് ഓമല്ലൂരില്‍ അലക്‌സ് ദന്തല്‍ ക്ലിനിക് എന്ന സ്ഥാപനം ആരംഭിച്ചത്. ദന്ത ചികിത്സയിലുള്ള പരിചയസമ്പത്ത് കൊണ്ട് തുടക്കം മുതല്‍ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ അലക്‌സ് ദന്തല്‍ ക്ലിനിക്കിലൂടെ ഡോക്ടര്‍ അലക്‌സിന് സാധിച്ചിട്ടുണ്ട്.

പല്ലുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം നല്‍കാന്‍ ഡോക്ടര്‍ അലക്‌സിന് പുറമേ മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ഇവിടെ ലഭ്യമാണ്. പല്ലിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് വളരെ വേഗത്തില്‍ പ്രതിവിധി തേടാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സാഹചര്യം ഒരുക്കുന്ന അലക്‌സ് ദന്തല്‍ ക്ലിനിക്കില്‍ നേരിട്ടുള്ള അപ്പോയിന്റ്‌മെന്റ് സംവിധാനം ലഭ്യമാണ്. ഭാവിയിലെ ദന്ത മേഖലയെപ്പറ്റിയും ഈ രംഗത്തുനിന്ന് തനിക്ക് ലഭിച്ച കണ്ടെത്തലുകളും മുന്‍നിര്‍ത്തി ഒരു ചിത്രം നിര്‍മിക്കാനുള്ള പണിപ്പുരയിലാണ് ഇപ്പോള്‍ ഡോക്ടര്‍ അലക്‌സ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
Dr.Alex
Alex Dental Clinic
Omalloor, Pathanamthitta
Mob: 9490931573

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ