Entreprenuership Success Story

മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യത്തോടെ,ആഗ്രഹങ്ങളെ അനുഭവങ്ങളാക്കുന്ന ആഘോഷങ്ങള്‍ !

Spread the love

PKC Caterers & Events

ഓരോ ആഘോഷവും ആരംഭിക്കുന്നത് ഒരു ആഗ്രഹത്തില്‍ നിന്നാണ് PKC Caterers & Events ആ ആഗ്രഹങ്ങളെ മറക്കാനാവാത്ത അനുഭവങ്ങളാക്കി മാറ്റുന്നു. 1994 ല്‍ കൊല്ലത്ത് ജോണ്‍സണ്‍ സാമുവല്‍ ആരംഭിച്ച ഈ കാറ്ററിംഗ് സര്‍വീസ്, ഇന്ന് കേരളത്തിലെ മുന്‍നിര ഇവന്റ് മാനേജ്‌മെന്റ്, കാറ്ററിംഗ് കമ്പനികളില്‍ ഒന്നായി വളര്‍ന്നിരിക്കുന്നു. ഈ വളര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത് എംബിഎ ബിരുദധാരിയായ സോനു ജോണ്‍സണ്‍ ആണ്. അദ്ദേഹം തന്റെ ബാങ്കിംഗ് കരിയര്‍ ഉപേക്ഷിച്ചാണ് പിതാവിന്റെ പാരമ്പര്യത്തെ മുന്നോട്ട് നയിച്ചത്.

രണ്ടാം തലമുറയിലെ ഈ യുവ സംരംഭകന്‍, PKC Caterers ന്റെ പരമ്പരാഗത രീതികളില്‍ ആധുനിക മാറ്റങ്ങള്‍ കൊണ്ടുവന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, PKC ഒരു കാറ്ററിംഗ് ഒണ്‍ലി സേവനത്തില്‍ നിന്ന് സമ്പൂര്‍ണ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായി മാറി. സ്‌റ്റേജ് ഡെക്കറേഷന്‍, ഇല്യൂമിനേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പ്ലാനിംഗ് തുടങ്ങിയ സമഗ്രമായ സേവനങ്ങള്‍ ഇവര്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ന്, PKC Caterers & Events കേരളത്തിലെ ആഘോഷങ്ങള്‍ക്കുള്ള ഒരു ഏകജാലക പരിഹാരമാണ്.

നൂറോളം ഡെഡിക്കേറ്റഡ് പ്രൊഫഷണലുകളുടെ ഒരു ടീം ഇന്ന് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. കേരളീയ ഭക്ഷണങ്ങളോടൊപ്പം അറേബ്യന്‍ പാചകരീതി പോലെയുള്ള വിദേശ രുചികളും PKC Caterers വിളമ്പുന്നു. പാഷന്‍, പര്‍പസ്, പ്രോഗ്രസ് എന്നിവയാണ് സോനു ജോണ്‍സണെ നയിക്കുന്നത്. ആനന്ദ് മഹീന്ദ്രയെ പോലുള്ള ലീഡേഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സമൂഹവുമായി ബന്ധം പുലര്‍ത്തിക്കൊണ്ട് കാലത്തിനൊപ്പം മുന്നേറുകയാണ് അദ്ദേഹം.

ഭാവിയില്‍ തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് ജഗഇയുടെ സര്‍വീസ് വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ സോനു തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. മാനുഫാക്ചറിംഗ് മേഖലയിലേക്കുള്ള വിപുലീകരണവും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളില്‍ ഉള്‍പ്പെടുന്നു. ഓരോ ആഘോഷങ്ങള്‍ക്കും ഒരു പ്രത്യേക കഥയുണ്ട്; അത് പറയാനും പകര്‍ന്നു തരാനും PKC Caterers & Events എപ്പോഴും തയ്യാറാണ്!

Website: www.pkcweddings .com

Contact: 62386 76420, 70225 48867

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍