Events

സക്സസ് കേരള വുമൺ ഓഫ് ഹ്യൂമാനിറ്റേറിയൻ അവാർഡ് ഡോ. രമണി നായർക്ക്

Spread the love

സാമൂഹ്യ പ്രവർത്തക ഡോ. രമണി നായർക്ക് സക്സസ് കേരള വുമൺ ഓഫ് ഹ്യൂമാനിറ്റേറിയൻ അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് പ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരം നൽകി ആദരിച്ചു.


ബിസിനസ് രംഗത്തെ സമഗ്ര പ്രവർത്തനങ്ങൾ മാനിച്ച് ബിസിനസ് എക്സലൻസ് സർട്ടിഫിക്കറ്റ് മുൻമന്ത്രിയും എംഎൽഎയും ആയ അഹമ്മദ് ദേവർകോവിൽ നൽകി.
മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, കൗൺസിലർ പാളയം രാജൻ, കൗൺസിലറും മുൻ ഡെപ്യൂട്ടി മേയറുമായ അഡ്വ. രാഖി രവികുമാർ, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചീഫ് മാനേജർ സജിത ജി നാഥ്, എഴുത്തുകാരിയും നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ ജസീന്ത മോറിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


വഴിയരികിൽ ഉപേക്ഷിക്കപ്പെടുന്ന വാർദ്ധക്യങ്ങൾക്ക് തണലേകുകയാണ് ഡോ. രമണി നായർ എന്ന വനിത. തിരുവനന്തപുരം ജില്ലയിലെ തിരുമല കുന്നപ്പുഴ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വപ്നക്കൂട് എന്ന ആതുരാലയത്തിന്റെ സാരഥി കൂടിയാണ് ഡോ. രമണി നായർ

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Events

സംരംഭകരെ കോര്‍ത്തിണക്കി ബൂം 2019

Spread the loveതിരുവനന്തപുരം: സക്‌സ് കേരള മാഗസിനും കര്‍മശക്തി ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച ബൂം 2019- ബിസിനസ് കോണ്‍ക്ലേവ് തുറമുഖ വകുപ്പ് മന്തി രാമചന്ദന്‍ കടന്നപ്പള്ളി ഭദ്രദീപം
Events News Desk

ബ്രാന്‍ഡ്/ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് നോമിനേഷന്‍ ക്ഷണിക്കുന്നു

Spread the love2019-ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച മികച്ച ബ്രാന്‍ഡുകളെയും സംരംഭകരെയും സക്‌സസ് കേരള ആദരിക്കുന്നു. ഒരു മേഖലയില്‍ ഒരാള്‍ക്ക് മാത്രമാണ് അവാര്‍ഡ് നല്കുക. അവാര്‍ഡ്