News Desk

ക്രിപ്റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണം; ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ക്രിപ്റ്റോകറന്‍സിയുടെ വ്യാപാര വിശദാംശങ്ങള്‍ നല്‍കണമെന്ന് എക്സ്ചേഞ്ചുകളോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. കറന്‍സികളുടെ വില, ഇടപാട് നടന്ന സമയം, എണ്ണം എന്നിവ അന്വേഷിക്കുന്നതിനായി ലഡ്ജറുകളിലെ ഇടപാട് വിവരങ്ങളെക്കുറിച്ചറിയാനാണ് മൂന്ന് എക്സ്ചേഞ്ചുകള്‍ക്ക് ഐടി വകുപ്പ് നോട്ടീസ് അയച്ചത്. സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ഇടനിലക്കാര്‍വഴിയാണ് ഇടപാട് നടക്കന്നത്. എന്നാല്‍ ക്രിപ്റ്റോകറന്‍സികളുടെ ഇടപാടുകള്‍ എക്സ്ചേഞ്ചുകള്‍വഴി നേരിട്ടാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇടപാടുകാരുടെ വിവരങ്ങള്‍ ലഭിക്കാനുള്ള ഏക ഉറവിടവും ഇത്തരം എക്സ്ചേഞ്ചുകളാണ്. ഇടപാട് നടന്നാല്‍ പണം ബാങ്കിലേക്ക് മാറ്റാന്‍ ആദായനികുതി വകുപ്പ് എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയേക്കുമെന്ന് അറിയുന്നു. […]

News Desk

എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ എം.ഡി സ്ഥാനത്ത് നിന്ന് ശിവ് നടാര്‍ ചെയര്‍മാന്‍ എമെറിറ്റസ് അഡൈ്വസറായി

മുംബൈ: എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ചെയര്‍മാന്‍ എമിററ്റ്‌സായും സ്ട്രാറ്റജിക് അഡൈ്വസറായും ശിവ് നടാറിനെ നിയമിച്ചു. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് ശിവ് നടാര്‍ രാജിവെച്ചു. അഞ്ച് വര്‍ഷത്തേക്കാണ് കമ്പനി പുതിയ നിയമനം നല്‍കിയിരിക്കുന്നത്. ജൂലൈ 20 മുതല്‍ ഈ സ്ഥാനത്ത് അദ്ദേഹം ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സിന്റെ ഭാഗമായിരിക്കും. ഓഹരി ഉടമകളുടെ അംഗീകാരത്തോടെയായിരിക്കും അദ്ദേഹത്തിന്റെ ഈ സ്ഥാനത്തുള്ള വേതനവും ആനുകൂല്യങ്ങളും നിശ്ചയിക്കുക. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് നടാര്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്. പിന്നീട് ഇദ്ദേഹത്തിന്റെ മകള്‍ റോഷ്‌നിയായിരുന്നു […]

News Desk

ഇന്ത്യന്‍ വിപണിയില്‍ ചോക്ലേറ്റിന് ഡിമാന്‍ഡ് വര്‍ധിക്കുന്നു: കൊക്കോ കര്‍ഷകര്‍ക്ക് നല്ലകാലം

ചോക്ലേറ്റിനോട് പ്രിയമുള്ള യൂറോപ്പില്‍ മാത്രമല്ല ഇന്ത്യന്‍ വിപണികളിലും ഡിമാന്‍ഡ് ഉയര്‍ന്നതോയെ കൊക്കോ കര്‍ഷകര്‍ക്ക് നല്ലകാലം. 2020ല്‍ രാജ്യത്തെ ചോക്ലേറ്റ് വിപണി 15,000 കോടിയോളം രൂപയുടേതായിരുന്നെങ്കില്‍ അടുത്ത അഞ്ചു വര്‍ഷവും വളര്‍ച്ച 11 ശതമാനത്തിനു മുകളിലായിരിക്കുമെന്നാണ് അനുമാനം. ലോകമെങ്ങും ചോക്ലേറ്റിനു ഡിമാന്‍ഡ് വലിയ തോതില്‍ വര്‍ധിക്കുകയാണ്. ചോക്ലേറ്റിനു ഡിമാന്‍ഡ് കൂടുന്നതിന് ആനുപാതികമായി കൊക്കോയ്ക്കു വില മെച്ചപ്പെടണം. കൊക്കോയുടെ ആഗോള ഉല്‍പാദനത്തിന്റെ 40 ശതമാനവും ചോക്ലേറ്റിനുവേണ്ടിയാണ്. ചോക്ലേറ്റിനു പുറമെ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഔഷധങ്ങള്‍, ന്യൂട്രസ്യൂട്ടിക്കലുകള്‍ എന്നിവയുടെ ഉല്‍പാദനത്തിലും കൊക്കോയ്ക്കു പങ്കുണ്ട്. […]

News Desk

ആഗോള തലത്തിലുളള കൊവിഡ് കേസുകളിലെ വര്‍ദ്ധനവ്; ഓഹരികളില്‍ വീഴ്ച തുടരുന്നു

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിനവും വിപണി നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. ആഗോള തലത്തിലുളള കൊവിഡ് കേസുകളിലെ വര്‍ദ്ധനവ് സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സൂചികകളും ഈ ആശങ്ക പങ്കുവെയ്ക്കുന്നു. രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നടപടികളെ കുറിച്ചു ചിന്തിച്ചാല്‍ പണപ്പെരുപ്പം കുത്തനെ വര്‍ധിക്കുമെന്ന ഭയം നിക്ഷേപകര്‍ക്കുണ്ട്. ചൊവാഴ്ച്ച 202 പോയിന്റ് താഴ്ച്ചയിലാണ് ബിഎസ്ഇ സെന്‍സെക്സ് സൂചിക വ്യാപാരം ആരംഭിച്ചത്. 52,351 പോയിന്റ് നിലയില്‍ ബോംബെ സൂചിക ഇടപാടുകള്‍ക്ക് തുടക്കമിട്ടു. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിഫ്റ്റി ഫിഫ്റ്റി സൂചിക 37 പോയിന്റ് […]

News Desk

അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ സെബിയുടെ അന്വേഷണം ; ഓഹരി വിപണിയില്‍ വില ഇടിഞ്ഞ് കമ്പനികള്‍

അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ സെബിയും കസ്റ്റംസ് അധികൃതരും അന്വേഷണം നടത്തുന്നു. സെബിയുടെ ചട്ടങ്ങല്‍ പാലിക്കുന്നുണ്ടോയെന്ന അന്വേഷണമാണ നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ധനകാര്യ സഹമന്ത്രിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ രണ്ടു മുതല്‍ അഞ്ച് ശതമാനം വരെ താഴ്ന്നു. ആറ് കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പോര്‍ട്സ്, അദാനി പവര്‍ എന്നിവയാണവ. എന്‍ഫോഴ്സ്മെന്റ് വകുപ്പ് […]

News Desk

സെന്‍സെക്സ് 587 പോയിന്റ് നഷ്ടത്തില്‍ ക്ലോസ്ചെയ്തു;നിഫ്റ്റി 171 പോയിന്റ്  താഴ്ന്നു

മുംബൈ:വ്യാപാര ആഴ്ചയുടെ ആദ്യദിവസം സൂചികകള്‍ ഒരുശതമാനത്തിലേറെ നഷ്ടത്തിലായി. ആഗോള വിപണിയിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. യൂറോപ്പിലെ കോവിഡിന്റെ മൂന്നാംതരംഗവും വിലക്കയറ്റ ഭീഷണിയും ആഗോളതലത്തില്‍ വില്പന സമ്മര്‍ദത്തിന് കാരണമായി. ദിനവ്യാപാരത്തിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് സെന്‍സെക്സിന് 734 പോയന്റാണ് നഷ്ടമായത്. ഒടുവില്‍ 587 പോയന്റ് താഴ്ന്ന് 52,553.40ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 171 പോയന്റ് താഴ്ന്ന് 15,752.40ലുമെത്തി. ആഗോളതലത്തിലുണ്ടായ വില്പന സമ്മര്‍ദത്തില്‍ രാജ്യത്തെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 1.2 ലക്ഷം കോടി രൂപയാണ്.

News Desk

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബി ഐ

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്. 2022 ജനുവരി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. ഒരു ട്രാന്‍സാക്ഷന് 21 രൂപയാണ് ഈടാക്കുക. ഒരു ബാങ്കില്‍ മാസത്തില്‍ അഞ്ച് ട്രാന്‍സാക്ഷന്‍ വരെ സൗജന്യമായി നടത്താം. അതിന് ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപ വരെ സര്‍വീസ് ചാര്‍ജായി നല്‍കേണ്ടി വരും. ഫിനാന്‍ഷ്യല്‍ ആന്‍ഡ് നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്കും ഇത് ബാധകമായിരിക്കും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവര്‍ മൂന്ന് ഇടപാടുകള്‍ വരെ മെട്രോ […]

News Desk

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 2023ല്‍ 6.5 ശതമാനമായി ഉയരും; കൃഷ്്ണമൂര്‍ത്തി സുബ്രമണ്യന്‍

2023 മുതല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യന്‍. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു. ഡണ്‍ & ബ്രാഡ്‌സ്ട്രീറ്റ് സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയിലാണ് അദ്ദേഹം ജിഡിപി വളര്‍ച്ചാ നിരക്കിനെക്കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സംഭവിച്ച സുപ്രധാന പരിഷ്‌കാരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വരുന്ന വര്‍ഷം ഉയര്‍ന്ന വളര്‍ച്ചയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’ 2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലും മൊത്തത്തില്‍ സാമ്പത്തിക […]

News Desk

സഹകരണ ബാങ്കുകളുടെ ഓഹരിയും വില്‍പ്പനയ്ക്ക്

തിരുവനന്തപുരം: സഹകരണബാങ്കുകളുടെ ഓഹരിയും വില്‍പ്പനയ്ക്ക്.ഓഹരിയുടമകള്‍ അംഗങ്ങളാകുകയും അവര്‍ വോട്ടുചെയ്ത് ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് സംസ്ഥാന സഹകരണ നിയമത്തിലെ വ്യവസ്ഥ. ഇത് നിരാകരിച്ചാണ് റിസര്‍വ് ബാങ്ക് പുതിയ കരട് വിജ്ഞാപനം ഇറക്കിയത്. അര്‍ബന്‍ ബാങ്കുകളിലെ കാര്യമാണ് പറയുന്നതെങ്കിലും, അന്തിമ വിജ്ഞാപനം വരുന്നതോടെ ഇത് കേരളബാങ്കിനും ബാധകമാകും. റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെയാണ് ഓഹരി വില്‍പ്പന നടത്തേണ്ടതെന്നും പറയുന്നു. ഓഹരി പിന്‍വലിക്കുന്നതും വിലക്കി. 9 ശതമാനം മൂലധനപര്യാപ്തത ഇല്ലാത്ത സഹകരണബാങ്കുകളിലെ ഓഹരി പിന്‍വലിക്കാനാകില്ല.സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകള്‍ക്ക് കോടികളുടെ ഓഹരികളാണ് കേരളബാങ്കിലുള്ളത്. […]

Entreprenuership

മലയില്‍ ഗ്രൂപ്പിന്റെ രണ്ട് ഉത്പന്നങ്ങള്‍ കൂടി വിപണിയിലേക്ക്

മലപ്പുറം: പ്രമുഖ ഭക്ഷ്യോത്പന്നങ്ങളുടെ വിതരണക്കാരായ മലയില്‍ ഗ്രൂപ്പ് വ്യത്യസ്തമായ രണ്ട് വിഭവങ്ങള്‍ കൂടി പുതുതായി വിപണിയിലിറക്കി. സ്വാദിഷ്ടമായ ഉത്പന്നങ്ങള്‍ പ്രകൃതിതത്തമായ തനിമ നഷ്ടപ്പെടാതെ മായമൊട്ടും ചേര്‍ക്കാതെയും വിപണിയിലെത്തിക്കുന്നുയെന്നതാണ് മലയില്‍ ഗ്രൂപ്പിന്റെ വിഭവങ്ങളെ വ്യത്യസ്തമാക്കുന്നത്. പാതിവേവിലുള്ള മത്സ്യ വിഭവമായ ട്യൂണയും നാളികേര പൊടിയുമാണ് പുതിയ ഉത്പന്നങ്ങള്‍. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പാചകത്തിന് അധികസമയം കണ്ടെത്താനാവതെ പ്രയാസപ്പെടുന്നവര്‍ക്ക് ഏറെ അനുഗ്രഹമാകുന്ന ഈ രണ്ട് ഉത്പന്നങ്ങളും ലക്ഷദ്വീപിന്റെ തനിമയാര്‍ന്ന വിഭവങ്ങളാണ്. മാസ്സ് വിഭാഗത്തിലെ മത്സ്യങ്ങള്‍ വൃത്തിയാക്കി കഷ്ണങ്ങളായി വേവിച്ച് ടിന്നിലടച്ച ‘ട്യൂണ’, സാധാരണ […]