Entreprenuership Success Story

ബ്രാന്‍ഡിംഗില്‍ തരംഗം സൃഷ്ടിച്ച് ഓറിയോണ്‍ ഡിസൈന്‍സ്

ഒരു പുതിയ ഉല്‍പന്നം മികച്ച ഗുണമേന്മയോടു കൂടി നിര്‍മിച്ചാല്‍ പോലും ചിലപ്പോള്‍ വിപണിയില്‍ പരാജയപ്പെട്ടു പോകാറുണ്ട്. കടുത്ത മത്സരം നിലനില്ക്കുന്ന വിപണിയില്‍ പുതുതായി പരിചയപ്പെടുത്തുന്ന ഉല്‍പന്നമായാലും സേവനമായാലും അതിന് നേരിടേണ്ടി വരുന്നത് വന്‍കിട ബ്രാന്‍ഡുകളോടാണ്. നല്ല രീതിയിലുള്ള ബ്രാന്‍ഡിംഗ് അതിന് ലഭിച്ചില്ലെങ്കില്‍ വിപണിയിലെ മറ്റു ബ്രാന്‍ഡുകളോട് മത്സരിച്ച് നിലനില്ക്കാന്‍ കഴിയില്ല. ആ പ്രശ്‌നത്തിന് പരിഹാരം എന്ന നിലയില്‍, ഒരു കമ്പനിയുടെ സേവനത്തിനോ അല്ലെങ്കില്‍ ഉല്‍പന്നത്തിനോ ഏറ്റവും മികച്ച രീതിയില്‍, ബ്രാന്‍ഡിംഗ് നല്‍കി, വിപണിയിലെ എതിരാളികളോട് മത്സരിച്ചു ജയിക്കാന്‍ […]

Entreprenuership Special Story Success Story

Porays; കൃത്രിമ രുചിയോ നിറങ്ങളോയില്ലാത്ത ‘ഹെല്‍ത്തി സ്‌നാക്ക്‌സ്’

മനുഷ്യന്റെ ഭക്ഷണ സംസ്‌കാരം ദിനംപ്രതി മാറുകയാണ്. തീന്‍മേശയിലേക്ക് നിരവധി വിഭവങ്ങളാണ് ഓരോ ദിവസവും പുതുതായി കടന്നു വരുന്നത്. പലപ്പോഴും ഇത്തരം ഉത്പന്നങ്ങള്‍ ഏറെ രുചികരമായി ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കുമ്പോഴും ഗുണമേന്മയുടെ കാര്യത്തില്‍ വളരെ പിന്നിലായിരിക്കും. പലപ്പോഴും മനോഹരങ്ങളായ കളര്‍ പായ്ക്കറ്റുകളില്‍ പൊതിഞ്ഞു കുട്ടികളുടെ മുന്‍പിലേക്ക് എത്തുന്ന ‘സ്‌നാക്ക്’ പായ്ക്കറ്റുകള്‍ തീര്‍ത്തും അനാരോഗ്യകരമാണെന്ന് മനസ്സിലായാലും കുട്ടികള്‍ക്ക് അവ വാങ്ങി നല്‍കേണ്ട അവസ്ഥയാണ് രക്ഷിതാക്കള്‍ക്ക്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും ആരോഗ്യകരമായ ഭക്ഷ്യോല്‍പന്നം ലഭ്യമാക്കുക എന്ന ആശയത്തില്‍ നിന്നാണ് Auf […]

Success Story

വയറും മനസും നിറക്കുന്ന ഷെഫ് RK

വ്യത്യസ്തമായ ആഹാരം എന്നും മനുഷ്യനെ ആകര്‍ഷിക്കുന്ന ഒന്നാണ്. നല്ല സ്വാദുള്ള ആഹാരം ആസ്വദിച്ച് കഴിച്ച് വയറ് നിറഞ്ഞു കഴിയുമ്പോള്‍ ലഭിക്കുന്ന സുഖം വേറെ തന്നെയാണ്. കൃത്യമായ ചേരുവകള്‍ കൃത്യമായ അളവില്‍ ചേര്‍ത്ത് സന്തോഷത്തോടെ ആഹാരമുണ്ടാക്കി, ആളുകളുടെ വയറും മനസ്സും നിറയ്ക്കുന്ന ഒരാളാണ് രാജേഷ് കുമാര്‍ എന്ന ഷെഫ് ആര്‍.കെ. തിരുവനന്തപുരം സ്വദേശിയായ ആര്‍.കെ വിളമ്പുന്നത് ആളുകള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. തന്റെ കൈപ്പുണ്യം അറിയുന്നത് ജേഷ്ഠനും പ്രിതു തുല്യനുമായ കോളിയൂര്‍ അഖിലന്‍ ശാന്തിയോടൊപ്പം ക്ഷേത്രത്തിലെത്തി നിവേദ്യമുണ്ടാക്കി ദൈവത്തിന് സമര്‍പ്പിച്ചപ്പോഴാണ്. […]

Entreprenuership Success Story

‘സമയമില്ലായ്മ’യെ സംരംഭമാക്കി ‘D Maid’

ലോകം മാറുകയാണ്. തിരക്കുകള്‍ക്കിടയിലാണ് നാമെല്ലാവരും ഇന്ന് ജീവിക്കുന്നത്. ചിലപ്പോള്‍ വളരെ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങള്‍ പോലും ചെയ്തുതീര്‍ക്കാന്‍ നമുക്ക് സമയം കിട്ടാറില്ല. ഈ ‘സമയമില്ലായ്മ’ ഒരു സംരംഭമാക്കി മാറ്റി വിജയം നേടി വ്യത്യസ്തമാകുകയാണ് ‘D Maid’ എന്ന സ്ഥാപനം. വ്യത്യസ്തമായ കാഴ്ചപ്പാടും പരിചയ സമ്പന്നതയും കോര്‍ത്തിണക്കി, ഒരു പ്രൊഫഷണല്‍ പ്രീമിയം ‘ഡെയിലി മെയിഡ്’ സര്‍വീസാണ് ‘D Maid’ നല്‍കുന്നത്. ക്ലീനിങ് രംഗത്ത് പരിചയ സമ്പന്നരായ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍, അപ്പാര്‍ട്ടുമെന്റുകള്‍ക്ക് മാത്രമായി ഡിസൈന്‍ ചെയ്ത ഒരു സര്‍വീസ് ആണിത്. […]

Entreprenuership Health

ചെറുകിട ബിസിനസുകാർക്കും കുടുംബത്തിനും എസ് ബിഐയുടെ ഇൻഷുറൻസ്

ചെറുകിട സംരംഭകർക്ക് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി എസ് ബി ഐ ജനറൽ ഇൻഷുറൻസ്. വ്യക്തികൾക്കും, കുടുംബങ്ങൾക്കും, ചെറുകിട ബിസിനസുകൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാതൃകമ്പനിയായ എസ് ബി ഐ യുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലുടനീളമുള്ള ടയർ 3, ടയർ 4 വിപണികളിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ കൂടുതൽ വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള അസുഖങ്ങൾക്കും ഈ ഇൻഷുറൻസ്, പരിരക്ഷ നൽകും.സാധാരണയായി ഇൻഷുറൻസ് കമ്പനികൾ നിലവിലുള്ള അസുഖങ്ങൾക്ക് ഇൻഷുറൻസ് നൽകാറില്ല.

Entertainment Success Story

നിങ്ങളെ വിജയത്തിലേക്ക് പിടിച്ചുയര്‍ത്താന്‍ ഡോ: ആന്റണി ജോസഫ്‌

മികച്ച ആരോഗ്യം, മികച്ച സമ്പാദ്യം, മികച്ച ബന്ധങ്ങള്‍, ആത്മ വിശ്വാസം…. തുടങ്ങിയവയെല്ലാം നേടിയെടുക്കാം ഡോ: ആന്റണി ജോസഫിന്റെ മൈന്‍ഡ് മാസ്റ്ററി പ്രോഗ്രാമിലൂടെ. ജീവിതത്തിന്റെ ഏതെങ്കിലുമൊരു സമയത്ത്, ഒരു മെന്ററുടെ സേവനം ആഗ്രഹിക്കാത്ത മനുഷ്യര്‍ ഇല്ല. വിദ്യാഭ്യാസം, ബിസിനസ്, കുടുംബ പ്രശ്‌നങ്ങള്‍, വ്യക്തി ബന്ധങ്ങള്‍ തുടങ്ങി ജീവിതത്തില്‍ മനുഷ്യനെ അലട്ടുന്ന വിഷയങ്ങള്‍ നിരവധിയാണ്. എല്ലാ വിഷയങ്ങളിലും സ്വന്തം അഭിപ്രായം പറയുവാനും ആളുകള്‍ നിരവധിയാണ്. എന്നാല്‍ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ മനശാസ്ത്രപരമായി സമീപിച്ച് പരിഹാരം കാണുന്ന വിദഗ്ധര്‍ വിരളമാണ്. അങ്ങനൊരു […]

business Entreprenuership Special Story

പൂച്ചകള്‍ക്ക് താങ്ങും തണലുമേകി ജിജിയെന്ന സംരംഭക

മനുഷ്യര്‍ പരസ്പരം എന്നപോലെ അടുത്ത് ഇടപഴകുകയും ഏറെ സ്‌നേഹവും അടുപ്പവും കാണിക്കുന്നവയാണ് വളര്‍ത്തുമൃഗങ്ങള്‍. കുഞ്ഞുങ്ങളോടൊപ്പം കളിക്കുകയും ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന വളര്‍ത്തുമൃഗങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ കൗതുകമായി മാറാറുണ്ട്. നായകളും പൂച്ചകളും ഒക്കെയാണ് ഇവയില്‍ പ്രധാനികള്‍. പലര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ കുടുംബാംഗങ്ങളെ പോലെ തന്നെയാണ്. ഇത്തരത്തില്‍ ചെറുപ്പം മുതല്‍ പൂച്ചകളോട് ഏറെ അടുപ്പവും സ്‌നേഹവും പ്രകടിപ്പിച്ചിരുന്ന ഒരാളായിരുന്നു ജിജി. ജനിച്ച നാള്‍ മുതല്‍ ജിജിയ്‌ക്കൊപ്പം പൂച്ചക്കുഞ്ഞുങ്ങളുമുണ്ട്. പൂച്ചക്കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നതായിരുന്നു കുഞ്ഞുനാള്‍ മുതല്‍ ജിജിയുടെ ഇഷ്ട വിനോദം. അതു […]

business Entreprenuership

സംരംഭക കേരളം കുതിയ്ക്കും, ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകൾ

തിരുവനന്തപുരം: പുതിയ സംരംഭങ്ങൾക്ക് ശക്തമായ പിന്തുണയുമായി സംരംഭക വർഷം പദ്ധതി. പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾക്ക് വായ്പകൾ നൽകുന്നതിന് പ്രത്യേക സ്കീം രൂപീകരിക്കാൻ വ്യവസായ മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. ഈടില്ലാതെ വായ്പ നൽകുന്നത് സ്കീമിന്റെ ഭാ​ഗമായി നടപ്പിലാക്കും. പദ്ധതിയിലൂടെ നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. . നാല് ശതമാനം പലിശയ്ക്ക് ബാങ്കുകൾ വായ്പ നൽകുന്നത് മൂലമുള്ള അധികബാദ്ധ്യത മറികടക്കാൻ സർക്കാർ പലിശയിളവ് നൽകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ […]

Business Articles

ഇന്ത്യയിലെ വിദേശ നിക്ഷേപം വലിയ തോതിൽ പിൻവലിക്കപ്പെടുമെന്ന് റിസർവ് ബാങ്ക്

മുംബൈ: ആ​ഗോള സാഹചര്യങ്ങൾ മോശമായാൽ ഇന്ത്യൻ ഓഹരി വിപണയിൽ നിന്ന് വലിയ തോതിൽ വിദേശ നിക്ഷേപം പിൻവലിക്കപ്പെടാമെന്ന് റിസർവ് ബാങ്ക്. 10,000 കോടി ഡോളർ (7.8 ലക്ഷം കോടി രൂപ) വരെ വിദേശ നിക്ഷേപമാണ് ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ നിന്ന് പോകാൻ സാധ്യത. മൊത്തം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 3.2% വരും ഈ തുകയെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിനിൽ പറയുന്നു. . ആഗോള സാമ്പത്തിക ചലനങ്ങളോട് ഏറ്റവും തീവ്രമായി പ്രതികരിക്കുന്ന ഇന്ത്യൻ സാമ്പത്തിക ഘടകമാണ് ഓഹരിവിപണിയിലെ വിദേശനിക്ഷേപം. […]

business Entreprenuership Tech

സാധാരണക്കാര്‍ക്കും ഓണ്‍ലൈനില്‍ സ്മാര്‍ട്ടാകാന്‍ ഒരു മൊബൈല്‍ ആപ്പ്

ഓണ്‍ലൈന്‍ സാധ്യതകള്‍ വഴി ഒരു ഉത്പന്നം വാങ്ങുമ്പോള്‍ സാധാരണക്കാരായ കടക്കാര്‍ക്ക് ലഭിക്കേണ്ട പണമാണ് നാം വിദേശ കമ്പനികളില്‍ എത്തിക്കുന്നത്. സൗകര്യത്തില്‍ വീട്ടിലിരുന്ന് ഒരു ഉത്പന്നം ഓണ്‍ലൈനായി വാങ്ങുമ്പോള്‍ നാം അറിയാതെ പോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ പണം വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്നുവെന്നത്. നമ്മുടെ നാട്ടിലെ കച്ചവടക്കാര്‍ക്ക് ലഭിക്കേണ്ട തുക, അതുവഴിയുണ്ടാകുന്ന മെച്ചപ്പെട്ട ജീവിതം, ഗവണ്‍മെന്റിന് കിട്ടേണ്ട ടാക്‌സ്… എല്ലാം പോകുന്നത് മറ്റൊരു രാജ്യത്തിലേക്കാണ്. ഈ ചിന്തയില്‍ നിന്നാണ് കൊല്ലം സ്വദേശിയായ ആല്‍ബി […]