business Entreprenuership

സംരംഭക കേരളം കുതിയ്ക്കും, ഈടില്ലാതെ വായ്പ നൽകാൻ ബാങ്കുകൾ

Spread the love

തിരുവനന്തപുരം: പുതിയ സംരംഭങ്ങൾക്ക് ശക്തമായ പിന്തുണയുമായി സംരംഭക വർഷം പദ്ധതി. പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾക്ക് വായ്പകൾ നൽകുന്നതിന് പ്രത്യേക സ്കീം രൂപീകരിക്കാൻ വ്യവസായ മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. ഈടില്ലാതെ വായ്പ നൽകുന്നത് സ്കീമിന്റെ ഭാ​ഗമായി നടപ്പിലാക്കും.

പദ്ധതിയിലൂടെ നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. . നാല് ശതമാനം പലിശയ്ക്ക് ബാങ്കുകൾ വായ്പ നൽകുന്നത് മൂലമുള്ള അധികബാദ്ധ്യത മറികടക്കാൻ സർക്കാർ പലിശയിളവ് നൽകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് നിയമിച്ച 1153 ഇന്റേണുകൾക്ക് ജില്ലാ തലത്തിൽ പരിശീലനം നൽകും. ജില്ലാ കളക്ടർമാർ ജില്ലാ തലത്തിൽ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കും. വായ്പാ അപേക്ഷകളിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നടപടി പൂർത്തിയാക്കി വായ്പ അനുവദിക്കും.

സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ഇതിനകം 19,000 സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്. ഹരികിഷോർ, എസ്.എൽ. ബി.സി കൺവീനർ എസ്. പ്രേംകുമാർ എന്നിവർ സംസാരിച്ചു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍
Entreprenuership

സംരംഭ ലൈസന്‍സുകള്‍ ഇനി അഞ്ചുവര്‍ഷത്തേക്ക്

Spread the loveഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍ ലൈസന്‍സിംഗ് സമ്പ്രദായം അടിമുടി പൊളിച്ചെഴുതി പുതിയ ആക്ട് പ്രവൃത്തി പഥത്തില്‍! സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടികള്‍