ഡെന്റല്‍ മെക്കാനിക്കില്‍ നിന്നും സംരംഭകയിലേക്ക്; നിശ്ചയദാര്‍ഢ്യത്തിലുയര്‍ന്ന കല്‍ഹാര ജുവല്‍സ്
അടിയുറച്ച പാഷനില്‍ നിന്നും ആരംഭിച്ച്, ഓണ്‍ലൈന്‍ ബിസിനസ് മേഖലയില്‍ തന്റേതായ ഇടം തീര്‍ക്കുകയാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ആര്‍ദ്ര. കഠിനപ്രയത്‌നത്തിലൂടെ സാധാരണ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആര്‍ദ്രയാരംഭിച്ച ബ്രാന്‍ഡ് ഇന്ന് ജ്വല്ലറി എന്തൂസിയാസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ് കല്‍ഹാര ജുവല്‍സ്. ഡെന്റല്‍ മെക്കാനിക്ക് മേഖലയില്‍ രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷം സംരംഭകയാകണമെന്ന ആര്‍ദ്രയുടെ തീരുമാനത്തിന് പിന്നില്‍ നിരവധി പ്രതിസന്ധികളുണ്ടായിരുന്നു. ആദ്യം എതിര്‍ത്തെങ്കിലും തുടക്കക്കാരിയെന്ന നിലയില്‍ മകളുടെ സ്വപ്‌നത്തോടൊപ്പം നില്‍ക്കാന്‍ മാതാപിതാക്കളും തയ്യാറായിരുന്നു. അവര്‍ നല്‍കിയ പണമുപയോഗിച്ചായിരുന്നു കല്‍ഹാറിലേക്കുള്ള ആദ്യ ചുവടുവെക്കുന്നത്. […]













