Entreprenuership Success Story

39 വര്‍ഷങ്ങളുടെ സൗന്ദര്യവിശ്വാസം കോട്ടയത്തിന്റെ ഹൃദയത്തില്‍ ‘Hey Lady Beauty Salon’

ഓരോ ബ്രാന്‍ഡും നിലിനില്‍ക്കുന്നത് വിശ്വാസത്തിന്റെ അടിത്തറയിലാണ്. ട്രെന്‍ഡുകള്‍ മാറുന്ന ലോകത്ത്, ക്വാളിറ്റിയും പാഷനും വിട്ടുവീഴ്ച ചെയ്യാതെ 39 വര്‍ഷമായി സൗന്ദര്യലോകത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ച ഒരു സ്ത്രീയുടെ കഥയാണ് കോട്ടയം ബേക്കര്‍ ജംഗ്ഷനിലെ Hey Lady Beauty Salon പറയുന്നത്. ഈ വിജയയാത്രയുടെ പിന്നില്‍ നില്‍ക്കുന്നത് കോട്ടയം സ്വദേശി പര്‍വീണ്‍ സിദ്ദീഖാണ്.

വളരെ ചെറുപ്പം മുതലുള്ള പാഷനാണ് പര്‍വീണിനെ ബ്യൂട്ടി ഫീല്‍ഡിലേക്കെത്തിച്ചത്. മുംബൈയില്‍ നിന്ന് പ്രൊഫഷണല്‍ മേക്കപ്പ് കോഴ്‌സ് പൂര്‍ത്തിയാക്കി, ഒരു സലൂണില്‍ പരിശീലനം നേടി, സ്വന്തം കഴിവിലും സ്വപ്‌നത്തിലും വിശ്വസിച്ചാണ് പര്‍വീണ്‍ Hey Lady Beauty Salon ആരംഭിക്കുന്നത്. ഇന്ന് 39 വര്‍ഷങ്ങള്‍ക്കിപ്പുറം, ആ തീരുമാനം തലമുറകളെ ബന്ധിപ്പിക്കുന്ന വിശ്വാസമായി മാറിയിരിക്കുന്നു.

ബ്യൂട്ടി ഫീല്‍ഡിലേക്ക് പ്രവേശിച്ച ആദ്യ ദിവസം മുതല്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ശക്തമായ പിന്തുണ പര്‍വീണിനൊപ്പമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി എല്ലാ ബ്യൂട്ടി സര്‍വീസുകളും ലഭ്യമാക്കുന്ന ഓള്‍ ഇന്‍ വണ്‍ ബ്യൂട്ടി ഡെസ്റ്റിനേഷനെന്നതാണ് Hey Ladyയുടെ ഏറ്റവും വലിയ പ്രത്യേകത.

ഐബ്രോ മുതല്‍ കാര്‍ബണ്‍ ഫേഷ്യല്‍, ലേസര്‍ ട്രീട്‌മെന്റ്, ഹെയര്‍ എക്സ്റ്റന്‍ഷന്‍, നെയില്‍ ആര്‍ട്ട്, മൊറോക്കന്‍ ബാത്ത് വരെ ഒരു മോഡേണ്‍ സലൂണില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും, വിശാലവും ആധുനികവുമായ സൗകര്യങ്ങളോടെ ഇവിടെ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം, Hey Lady ഒരു ‘കംപ്ലീറ്റ് ബ്രൈഡല്‍ ഡെസ്റ്റിനേഷന്‍’ കൂടിയാണ്. മെഹന്തി ആര്‍ട്ട് മുതല്‍ ബ്രൈഡല്‍ മേക്കോവര്‍ വരെ, എച്ച്.ഡി ലുക്ക്, ഗ്ലാസ് സ്‌കിന്‍ മേക്കപ്പ്, എയര്‍ ബ്രഷ് മേക്കപ്പ് തുടങ്ങി ഇന്നത്തെ എല്ലാ ട്രെന്‍ഡിങ്ങ് മേക്കപ്പ് സര്‍വീസുകളും ഇവിടെ ലഭ്യമാണ്. ഓരോ ബ്രൈഡിനെയും അവരുടെ ഏറ്റവും മികച്ച പതിപ്പായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് മേക്കോവറിനെ പര്‍വീണ്‍ സമീപിക്കുന്നത്.

39 വര്‍ഷങ്ങള്‍ക്കിപ്പുറം പോലും Hey Lady ട്രെന്‍ഡിനൊപ്പം നിലനില്‍ക്കുന്നത്, പര്‍വീണിന്റെ തുടര്‍ച്ചയായ പഠനവും സമര്‍പ്പണവും കൊണ്ടാണ്. സലൂണ്‍ ആരംഭിച്ച ദിനം മുതല്‍ ഇന്നുവരെ എല്ലാ സര്‍വീസുകളും പര്‍വീണിന്റെ വ്യക്തിഗത മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നത് അവരുടെ പാഷന്റെ ഏറ്റവും വലിയ തെളിവാണ്.

മത്സരമില്ലാത്ത കാലത്ത് ആരംഭിച്ച ഒരു സംരംഭം, ഇന്ന് കടുത്ത മത്സരങ്ങളുടെ നടുവിലും ആത്മവിശ്വാസത്തോടെ മുന്നേറുന്നു. കാരണം അന്നും ഇന്നും Hey Lady യെ മുന്നോട്ട് നയിച്ചത് ക്വാളിറ്റി സര്‍വീസും മികച്ച കസ്റ്റമര്‍ ബന്ധവുമാണ്. സോഷ്യല്‍ മീഡിയ കാലത്തിന് മുമ്പ് തന്നെ കസ്റ്റമേഴ്‌സിന്റെ ഹൃദയങ്ങളില്‍ ഇടം നേടിയ ഈ ബ്രാന്‍ഡ്, ഇന്ന് ഡിജിറ്റല്‍ ലോകത്തും അതേ ശക്തിയോടെ തിളങ്ങുന്നു. ‘Hey Lady Beauty Salon’ എന്ന ഇന്‍സ്റ്റാഗ്രാം പേജിന് ലഭിക്കുന്ന സ്വീകാര്യത അതിന്റെ നേര്‍ക്കാഴ്ചയാണ്.

ട്രെന്‍ഡുകള്‍ മാറുമ്പോഴും മൂല്യങ്ങള്‍ മാറ്റാതെ, വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴും ഗുണനിലവാരം ഉയര്‍ത്തി പിടിച്ചാണ് Hey Lady മുന്നോട്ട് പോകുന്നത്. 39 വര്‍ഷങ്ങള്‍ക്കിപ്പുറം പോലും, ഓരോ കസ്റ്റമറിനെയും ആദ്യ കസ്റ്റമറെന്ന പോലെ പരിഗണിക്കുന്ന സമീപനമാണ് Hey Ladyയുടെ യഥാര്‍ത്ഥ സൗന്ദര്യം.

For Connecting us, please visit:

https://www.instagram.com/heylady_makeup_studio?igsh=dHVvM2p3bnlpcjlu

Contact Number: 97440 75170

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ