Entreprenuership Special Story Success Story

സൗന്ദര്യ സങ്കല്‍പങ്ങള്‍ക്കു മാറ്റ് കൂട്ടാന്‍, അഴകിനു കാവലായി അനിതാസ് ഏയ്ഞ്ചല്‍

Spread the love

സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് ഒരേ പോലെ മാറ്റ് കൂട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ഇവിടെ സ്ത്രീയുടെയും പുരുഷന്റെയും മനസ്സറിഞ്ഞ് അവരുടെ സൗന്ദര്യത്തിന് നിറം പകര്‍ന്ന കഥയാണ് അനിത എന്ന പത്തനംതിട്ടക്കാരിക്ക് 32 വര്‍ഷം പിന്നിടുന്ന ഈ വിജയ യാത്രയിലുടനീളം പറയാനുള്ളത്.

1989 ല്‍ തന്റെ 19-ാമത്തെ വയസ്സിലാണ് അനിത പത്തനംതിട്ടയുടെ സ്വന്തം മണ്ണില്‍ നിന്ന് അനിതാസ് എയ്ഞ്ചല്‍ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ബ്യൂട്ടി പാര്‍ലറിനെക്കുറിച്ച് ഒരു ധാരണയും ഇല്ലാതിരുന്ന കാലത്ത് നിന്നാണ് ഇങ്ങനെയൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ അനിത തയ്യാറായത്. ഏറ്റെടുക്കുക മാത്രമല്ല, വിജയക്കൊടി പാറിക്കുകയും ചെയ്തു. ആത്മവിശ്വാസവും ഇച്ഛാശക്തിയും കൊണ്ട് നേടാന്‍ കഴിയാത്തത് ഒന്നും തന്നെ ഇല്ല എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് അനിത.

ഇന്ന് പത്തനംതിട്ട വെട്ടിപ്രം റോഡില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന വലിയൊരു സ്ഥാപനമാണ് അനിതാസ് ഏയ്ഞ്ചല്‍. 8000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൂന്ന് നില കെട്ടിടത്തില്‍ ബ്രൈഡല്‍ മേക്കപ്പ്, സ്റ്റുഡിയോ, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ ലിംഗ്രി ഷോപ്പ്, ജന്റ്‌സ് ആന്‍ഡ് ലേഡീസ് സലൂണ്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തനം.

മൂന്നു നിലകളുടെ ഈ സ്ഥാപനത്തില്‍ രണ്ടാമത്തെ നിലയില്‍ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയാണ്. ഫോട്ടോയെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മറ്റു രണ്ടു നിലകള്‍ മേക്ക് അപ്പിനും മറ്റു അനുബന്ധ കാര്യങ്ങള്‍ക്കുമായാണ് ഉപയോഗിക്കുന്നത്. പരിശീലനം ലഭിച്ച സ്റ്റാഫുകളാണ് ഇവിടെയുള്ളത്. മാത്രമല്ല, അനിതയും എല്ലാ വര്‍ഷവും വിദേശത്ത് വച്ച് നടക്കുന്ന പരിശീലന പ്രോഗ്രാമുകളില്‍ കൃത്യമായി പങ്കെടുക്കാറുണ്ട്.

ഏതൊരു മേഖലയെയും മുന്നോട്ട് നയിക്കുന്നത് അതിന്റെ സാധ്യതകളാണ്. അത് തിരിച്ചറിഞ്ഞു മുന്നേറുമ്പോഴാണ് ഏതൊരാള്‍ക്കും വിജയിക്കാന്‍ കഴിയുന്നത്. മാറി മറിയുന്ന സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ചാണ് അനിതാസ് ഏയ്ഞ്ചലിന്റെ യാത്രയും. സ്ത്രീ സൗന്ദര്യമായാലും പുരുഷ സൗന്ദര്യമായാലും അനിതയിലൂടെ അനിതാസ് ഏയ്ഞ്ചലില്‍ സുരക്ഷിതമാണ്.

ഇന്ന് നിരവധി പേരാണ് അനിതാസ് ഏയ്ഞ്ചല്‍സ് അന്വേഷിച്ച് പത്തനംതിട്ടയില്‍ എത്തുന്നത്.മാറി വരുന്ന സൗന്ദര്യത്തിന് കരുതലേകി തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ അനിതാസ് ഏയ്ഞ്ചലിനു കഴിഞ്ഞിട്ടുണ്ട്. മാറ്റത്തിന് ഒപ്പമുള്ള സഞ്ചാരമാണ് ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയും മുന്നോട്ട് നയിക്കുന്ന വിജയരഹസ്യവും.
നിരവധി ബിസിനസ്സ് എക്‌സലന്‍സ് പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അനിതയെ തേടിയെത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പാണ് അനിതയുടെ ഭര്‍ത്താവ് നിര്യാതനായത്. ഇപ്പോള്‍ അനിതക്ക് പൂര്‍ണ പിന്തുണയുമായി മക്കളാണ് കൂടെയുള്ളത്.

E-mail: angelanithamathew@gmail.com
Contact No: 9447158905

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു