Entreprenuership Success Story

നിങ്ങളുടെ സ്വപ്‌നം ഏതുമാകട്ടെ! 100% കസ്റ്റമൈസേഷനിലൂടെ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാം; മോജോ ഹോംസ് നിങ്ങള്‍ക്കൊപ്പം

Spread the love

ഓരോ വ്യക്തികളുടെയും ആഗ്രഹമറിഞ്ഞ്, ആവശ്യമറിഞ്ഞ് ഒരു ഭവനം നിര്‍മിച്ചു നല്‍കുകയെന്നാല്‍ അതില്‍ വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ ആ വീട് മനോഹരമാകണമെങ്കില്‍ പ്രാരംഭ ഘട്ടം മുതല്‍ അതിന്റെ വിവിധ വശങ്ങള്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്. ഏതൊരു വ്യക്തിയെ സംബന്ധിച്ചും അവരുടെ ഏറ്റവും പ്രിയപ്പെട്ട ഒരിടം അത് അവരുടെ വീട് തന്നെയാണ്. അവിടം മനസ്സിന് വളരെ സന്തോഷം നല്‍കേണ്ടതുണ്ട്.

ഓരോ വ്യക്തിയുടെയും ആവശ്യം കൃത്യമായി അറിഞ്ഞ് അവര്‍ ആഗ്രഹിക്കുന്നത് പോലെ അവരുടെ വീട് നിര്‍മിച്ചു കൊടുക്കുന്ന സംരംഭമാണ് മോജോ ഹോംസ്. ഈ സംരംഭത്തിന്റെ സ്ഥാപകനാണ് സൂരജ്.ആര്‍. മോജോ ഹോംസ് എന്ന ഈ സംരംഭം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജവഹര്‍ നഗര്‍ കേന്ദ്രമാക്കിയാണ്.

മോജോ ഹോംസിന്റെ ഉദയം
ഓരോ വ്യക്തികളും ആഗ്രഹിക്കുന്നത് എന്താണോ അതില്‍ ഒരു പടി കൂടുതലാണ് മോജോ ഹോംസ് എപ്പോഴും കസ്റ്റമേഴ്‌സിനായി നല്‍കാറുള്ളത്. അതുകൊണ്ടുതന്നെ 2016 ല്‍ തുടങ്ങിയ ഈ സംരംഭം ചുരുങ്ങിയ കാലം കൊണ്ട് കേരളത്തില്‍ മാത്രം ഒട്ടനേകം വീടുകളാണ് നിര്‍മിച്ചു നല്‍കിയത്.
ഓരോ വര്‍ക്കിലും 100% വിശ്വാസ്യതയാണ് മോജോ ഹോംസ് കാത്തു സൂക്ഷിക്കുന്നത്. എല്ലാ വീടുകള്‍ക്കും ഒരു പൊതുവായ പാറ്റേണ്‍ ഉണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി എന്ത് ചെയ്‌തെടുക്കാനാകും എന്ന സൂരജിന്റെ ചിന്തയാണ് മോജോ ഹോംസ് എന്ന ഈ സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായത്.

ഞങ്ങളുടെ പ്രത്യേകതകള്‍
ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ മോജോ ഹോംസ് തീര്‍ക്കുന്ന വൈവിധ്യം തികച്ചും പ്രശംസനീയമാണ്. കേരളത്തിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ പണം ലാഭിക്കുന്നതിന് വേണ്ടി ഒരു വീടിന്റെ പല വര്‍ക്കുകളും പലരെക്കൊണ്ടാണ് ചെയ്യിക്കാറുള്ളത്. എന്നാല്‍ ഇതില്‍ നിന്നും മാറി എല്ലാ വര്‍ക്കുകളും ഒരു വ്യക്തിയെ തന്നെ ഏല്‍പ്പിക്കുമ്പോള്‍ അത് ആ വര്‍ക്കിന്റെ ഗുണമേന്മ നിലനിര്‍ത്തുന്നതിനും സാമ്പത്തികമായി വ്യക്തികള്‍ക്ക് ലാഭം നല്‍കുന്നതിനും യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നു. ഇത് മനസ്സിലാക്കാന്‍ പലരും തയ്യാറാകുന്നില്ല എന്നതാണ് ആര്‍ക്കിടെക്ചര്‍ മേഖലയെ സംബന്ധിച്ചിടത്തോളം എടുത്തു പറയേണ്ട ഒന്ന്.

മോജോ ഹോംസിന് സ്വന്തമായി ഒരു മാനുഫാക്ചറിംഗ് യൂണിറ്റ് ഉണ്ട്. ഇവിടെയാണ് ഇന്റീരിയര്‍ ഡിസൈനിനാവശ്യമായ പ്രോഡക്ടുകള്‍ നിര്‍മ്മിച്ചെടുക്കുന്നത്. തിരുവനന്തപുരം കൊച്ചുവേളിയിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. സ്വന്തം പ്രൊഡക്ഷന്‍ യൂണിറ്റ് ആയതുകൊണ്ട് തന്നെ ഓരോ പ്രോഡക്റ്റിനും 100% ഗ്യാരണ്ടിയാണ് മോജോ ഹോംസ് ഉറപ്പു പറയുന്നത്. കൂടാതെ, അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയവയാണ് പ്രൊഡക്ഷന്‍ യൂണിറ്റിലെ ഓരോ മെഷീനറിയും.

കേരളത്തിലെ തന്നെ ഏറ്റവും മികച്ച മെഷീനറി യൂണിറ്റുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. അതിനാല്‍ കസ്റ്റമേഴ്‌സ് ആഗ്രഹിക്കുന്ന തരത്തിലുള്ള കസ്റ്റമൈസ്ഡ് പ്രോഡക്ടുകള്‍ നല്‍കുന്നതിനും ഇത് സഹായിക്കുന്നു. നിരവധി സെലിബ്രിറ്റി കസ്റ്റമേഴ്‌സ് ഇക്കാലയളവ് കൊണ്ട് മോജോ ഹോംസിന് ഉണ്ടായിട്ടുണ്ട്. പ്രീമിയം ലെവലിലും കൊമേര്‍ഷ്യല്‍ ലെവലിലുമുള്ള എല്ലാ വര്‍ക്കുകളും മോജോ ഹോംസ് ചെയ്തു നല്‍കുന്നു.

ഞങ്ങള്‍ നിങ്ങള്‍ക്കായി നല്‍കുന്നു

ആര്‍ക്കിടെക്ചര്‍ മേഖലയില്‍:
ഒരു വീടിന്റെ പ്ലാനിങ്, സര്‍വ്വെയിങ്, ത്രീ ഡി വിഷ്വലൈസേഷന്‍

കണ്‍സ്ട്രക്ഷന്‍ രംഗത്ത്: കൊമേഴ്ഷ്യല്‍ ആന്‍ഡ് റസിഡന്‍ഷ്യല്‍ കണ്‍സ്ട്രക്ഷന്‍

ഇന്റീരിയര്‍ ഡിസൈനിങ്ങില്‍: ഡിസൈനിങ് ആന്‍ഡ് എക്‌സിക്യൂഷന്‍, എന്റെര്‍ടൈന്‍മെന്റ് യൂണിറ്റ്, മോഡുലാര്‍ ഫണിച്ചര്‍ ആന്‍ഡ് ആക്‌സസറീസ്, പെയിന്റിങ് ആന്‍ഡ് വാള്‍പേപ്പര്‍, കര്‍ട്ടന്‍ ആന്‍ഡ് ബ്ലിന്‍ഡ്സ്, ലാന്‍ഡ്‌സ്‌കേപ്പിംഗ് എന്നിവ ചെയ്തു നല്‍കുന്നു.

വളരെ ‘പ്രൊഫഷണല്‍’ ആയിട്ടുള്ള ആര്‍ക്കിടെക്‌ചേഴ്‌സാണ് ഓരോ സേവനങ്ങളും കസ്റ്റമറിന് നല്‍കുന്നത്. അതുകൊണ്ടുതന്നെ വര്‍ക്കുകളുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് യാതൊരുവിധ മാനസിക സംഘര്‍ഷങ്ങളും ഉണ്ടാവുന്നില്ല. കസ്റ്റമര്‍ ആഗ്രഹിക്കുന്ന ഏത് ബഡ്ജറ്റിലും വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ മോജോ ഹോംസ് തയ്യാറാണ്. പ്രീമിയം വര്‍ക്കുകളോ, കൊമേര്‍ഷ്യല്‍ വര്‍ക്കുകളോ ഏതുമാകട്ടെ, ഇനി മോജോ ഹോംസ് നിങ്ങള്‍ക്കൊപ്പം…!

Contact No: 094477 99121
E-mail: mojohomesonline@gmail.com

https://www.facebook.com/mojohomestvm
http://www.mojohomesonline.com
https://www.instagram.com/mojo_homes_/?igshid=YzgyMTM2MGM%3D

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍