Entreprenuership Special Story

വസ്ത്ര ലോകത്തെ വൈവിധ്യങ്ങളുമായി ആന്‍ മരിയ ഡിസൈനര്‍ ബൊട്ടിക്

Spread the love

ഫാഷന്‍, ഡിസൈന്‍ എന്നിവ മനുഷ്യ ജീവിതത്തോട് വളരെയധികം ഇഴുകി നില്‍ക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങി നടക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത് ? വസ്ത്രങ്ങള്‍ മനുഷ്യന്റെ സ്വത്വബോധത്തെ വെളിപ്പെടുത്തുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഓരോ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴും ചിന്തിച്ചു തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അത് ഏതെങ്കിലും പ്രധാനപ്പെട്ട പരിപാടികള്‍ക്ക് ധരിക്കേണ്ടത് ആണെങ്കില്‍ പ്രത്യേകിച്ച് പല പ്രാവശ്യം നാം ആലോചിക്കും.

കല്യാണം, പിറന്നാള്‍ ആഘോഷം, കല്യാണത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍, റിസപ്ഷനുകള്‍, മറ്റു പാര്‍ട്ടികള്‍, ഇവയ്‌ക്കെല്ലാം മനോഹരമായ വസ്ത്രം ധരിക്കുക എന്നത് നിര്‍ബന്ധമാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ 100% കസ്റ്റമൈസേഷനിലൂടെ നിങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറായിരിക്കുകയാണ് ആന്‍ മരിയ ഡിസൈനര്‍ ബൊട്ടിക്ക്. പത്തനംതിട്ട കോഴഞ്ചേരി കേന്ദ്രമാക്കിയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. ഈ സംരംഭത്തെ എല്ലാ മികവോടെയും മുന്നോട്ടുകൊണ്ടുപോകുന്നതാകട്ടെ ബ്ലസി ബെന്നി എന്ന യുവ സംരംഭകയും.

എട്ടുവര്‍ഷത്തോളമായി ആന്‍ മരിയ ഡിസൈനര്‍ ബൊട്ടിക്ക് ജനങ്ങള്‍ക്കിടയിലെ സജീവ സാന്നിധ്യമാണ്. ചെറുപ്പം മുതലേ വസ്ത്രങ്ങളോടും നിറങ്ങളോടുമുള്ള ഇഷ്ടമാണ് ബ്ലെസ്സി ബെന്നി എന്ന വ്യക്തിയെ ഈ സംരംഭത്തിലേക്ക് നയിച്ചത്. മെഡിക്കല്‍ രംഗത്ത് 10 വര്‍ഷം വിദേശത്ത് പ്രവര്‍ത്തിച്ചതിനു ശേഷമാണ് ബ്ലെസ്സി ഈ മേഖലയിലേക്ക് കടന്നുവരുന്നത്.

ഈ സംരംഭത്തെ ഇത്രമാത്രം വിജയത്തിലെത്തിക്കാന്‍ ബ്ലെസ്സിക്ക് തുണയായി നിന്നത് സ്വന്തം കുടുംബം തന്നെയാണ്. അമ്മയും ഭര്‍ത്താവിന്റെ അമ്മയും ഭര്‍ത്താവ് ബെന്നിയും മക്കളായ നിമിത, നവോമി, നിയ എന്നിവര്‍ ബ്ലെസ്സിക്ക് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. അമ്മമാരുടെ പേരുകളായ മേരി, അന്ന എന്നിവ ചേര്‍ത്താണ് ആന്‍ മരിയ ഡിസൈനര്‍ ബൊട്ടിക്ക് എന്ന് സംരംഭത്തിന് പേര് നല്‍കിയിരിക്കുന്നത്.

കസ്റ്റമറുടെ ആവശ്യം വളരെ കൃത്യമായി മനസ്സിലാക്കി അവരുടെ ബഡ്ജറ്റിന് അനുസൃതമായി വസ്ത്രങ്ങള്‍ നിര്‍മിച്ചു നല്‍കുന്നു എന്നതാണ് ആന്‍ മരിയ ഡിസൈനര്‍ ബൊട്ടിക്കിനെ മറ്റുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍ക്കാണ് മുന്‍ഗണന. കല്യാണ പരിപാടികള്‍ മുതല്‍, ചെറിയ കുട്ടികളുടെ ഫാഷന്‍ ഷോയ്ക്ക് ആവശ്യമായ ഡ്രസ്സുകള്‍ വരെ ആന്‍ മരിയ ഡിസൈനര്‍ ബൊട്ടിക്കിലൂടെ ചെയ്തു നല്‍കുന്നു.

സാരികള്‍, ലഹങ്കകള്‍, കുര്‍ത്തികള്‍, കുട്ടികള്‍ക്കുള്ള കുഞ്ഞുടുപ്പുകള്‍ ഏതുമാകട്ടെ. ആവശ്യമായ ഡിസൈനുകളില്‍ ചെയ്യാവുന്നതാണ്. കേരളത്തിനകത്ത് മാത്രമല്ല ആഗോളതലത്തിലാണ് ഇവിടെ നിന്നും വസ്ത്രങ്ങള്‍ ചെയ്തു നല്‍കുന്നത്. വിദേശത്തു നിന്നും എത്തുന്ന ഓര്‍ഡറുകള്‍ക്ക്, വീഡിയോ കോള്‍ വഴി കസ്റ്റമറുടെ അളവെടുക്കുകയും അത് കൃത്യമായി സ്റ്റിച്ച് ചെയ്ത് നല്‍കുകയും ചെയ്യുന്നു.

ഈ മേഖലയിലേക്ക് കടന്നുവരുന്ന പുതിയ ആളുകളോട് ബ്ലെസ്സിക്ക് ഇത്രയേ പറയാനുള്ളൂ; ”ഈ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കസ്റ്റമര്‍ക്ക് 100% ഉറപ്പു നല്‍കേണ്ടത് സമയവും ഗുണമേന്മയുമാണ്. അതായത് അവര്‍ പറയുന്ന സമയത്ത് തന്നെ പ്രോഡക്റ്റ് കസ്റ്റമറിന് ലഭ്യമാകേണ്ടതുണ്ട്, എന്നാല്‍ ഗുണമേന്മ ഒട്ടും കുറയാനും പാടില്ല.”

വിവാഹ പാര്‍ട്ടികളോ മറ്റു ചടങ്ങുകളോ ഏതുമാകട്ടെ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ ഇനി ആന്‍ മരിയ ഡിസൈനര്‍ ബൊട്ടിക്കിലൂടെ…

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു