Entreprenuership Success Story

”യുണിക്‌നെസ്സ് ആണ് സാറേ ഇവരുടെ മെയിന്‍!”ഡിസൈനിങ് മുതല്‍ ഫര്‍ണിഷിംഗ് വരെയുള്ള എല്ലാ വര്‍ക്കിനും വിസി ഇന്റീരിയേഴ്‌സ്

Spread the love

റൂഫിംഗ് മുതല്‍ പാര്‍ട്ടീഷന്‍ വാളുകള്‍ ഹാര്‍ഡ് വുഡിലോ മള്‍ട്ടിവുഡിലോ പ്ലൈവുഡിലോ ചെയ്യുന്ന ഏറ്റവും പുതിയ ട്രെന്‍ഡ് വരെ ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ മേഖലയിലേക്ക് വ്യാപിച്ചു കിടക്കുമ്പോള്‍, വീട് നിര്‍മാണത്തില്‍ ഇന്റീരിയര്‍ വര്‍ക്കിനുള്ള സാധ്യത എത്രത്തോളം ഉണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൂണുകള്‍ മുളക്കുന്നതുപോലെ നാട്ടിലാകെ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനികള്‍ മുളച്ചു പൊന്തുമ്പോള്‍ മികച്ച അകത്തള അറേഞ്ച്‌മെന്റിന് ആവശ്യം ട്രെന്‍ഡിനൊത്ത് വികസിക്കുകയും പ്രവര്‍ത്തന പരിചയം കൊണ്ട് മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്ന ഡിസൈനിങ് കമ്പനികളെയാണ്.

വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നവരും വിവിധങ്ങളായ മേഖലയില്‍ ജോലി ചെയ്യുകയും ചെയ്തിരുന്ന മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് എട്ടു വര്‍ഷം മുമ്പ് 2015ല്‍ ആരംഭിച്ച സ്ഥാപനമാണ് വിസി ഇന്റീരിയേഴ്‌സ്. ഡിസൈനിങ് മുതല്‍ ഫര്‍ണിഷിങ് വരെയുള്ള ഇന്റീരിയര്‍ വര്‍ക്കിന്റെ എല്ലാ വര്‍ക്കുകളും ഏറ്റെടുത്ത് ചെയ്യുന്നതുകൊണ്ടുതന്നെ ഭവന നിര്‍മാണ രംഗത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തങ്ങളുടേതായ സ്ഥാനം അടയാളപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

മുന്‍ Merchant Navy ഉദ്യോഗസ്ഥനും കിളിമാനൂര്‍ സ്വദേശിയുമായ സജീഷ് രാമചന്ദ്രന്‍, ഐടി പ്രൊഫഷണലായ പോത്തന്‍കോട് സ്വദേശി അഭിനന്ദ് വി നായര്‍, യുഎസ്എയില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച കല്ലറ സ്വദേശി ചിന്റു പി എസ് എന്നിവര്‍ ചേര്‍ന്നാണ് വി സി ഇന്റീരിയേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ചതും ഇതിന്റെ പ്രവര്‍ത്തനങ്ങളെ ആളുകളിലേക്ക് എത്തിച്ചതും.

ഒരു വീടിന്റെ പ്രഥമദൃഷ്ടിയാലുള്ള എല്ലാ പോരായ്മകളും ഇന്റീരിയറിലൂടെ നികത്താം എന്നതിന് ഉത്തമ ഉദാഹരണമാണ് വി സി ഇന്റീരിയേഴ്‌സ്. സ്വന്തമായി തിരുവനന്തപുരത്ത് ഫാക്ടറിയും മിഷനറി സംവിധാനവും ഉള്ളതുകൊണ്ടുതന്നെ എത്ര പ്രയാസമേറിയ വര്‍ക്കും അനായാസം കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

തുടക്കത്തില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് എന്ന നിലയിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും കോവിഡിന് ശേഷം പൂര്‍ണമായി ഇവര്‍ ഇന്റീരിയര്‍ വര്‍ക്കുകളുടെ പ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. ഒരു വീട് വയ്ക്കുന്നതിനേക്കാള്‍ ഉപരി അതിന്റെ ഉടമയെയും പുറത്തു നിന്നുള്ളവരെയും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഇന്റീരിയര്‍ വര്‍ക്കുകള്‍ ആണെന്ന് മനസ്സിലാക്കിയതാണ് ഇവരെ ഇത്തരത്തില്‍ ഒരു ചുവടുമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം.

വീട് വയ്ക്കുന്നവരുടെ ഇഷ്ടത്തിനും അഭിരുചിക്കും മുന്‍ഗണന നല്‍കി വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്ന ഇവര്‍ കേരളത്തില്‍ ഉടനീളം ഇതിനോടകം 400ലധികം വര്‍ക്കുകള്‍ വിജയകരമായി നിര്‍വഹിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റുള്ള ഇന്റീരിയര്‍ ഡിസൈനിങ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി വര്‍ക്കുകള്‍ ചെയ്തു നല്‍കുന്നതിന് പുറമെ അവയൊക്കെയും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ എന്നും ശ്രമിക്കുന്നുണ്ട്.

ചങ്ങനാശ്ശേരിയില്‍ ബ്രാഞ്ചുള്ള വി സി ഇന്റീരിയേഴ്‌സ് അടുത്ത രണ്ടു വര്‍ഷം കൊണ്ട് കേരളത്തില്‍ മാത്രം പത്ത് ബ്രാഞ്ച് ഓഫീസുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. എമേര്‍ജിങ്ങ് ഇന്റീരിയര്‍ ഡിസൈന്‍ അവാര്‍ഡ് ഇന്‍ റിയാലിറ്റി ഇന്‍വെസ്റ്റേഴ്‌സ് സമ്മിറ്റ് 2019, മോസ്റ്റ് പ്രോമിസിംഗ് ഇന്റീരിയര്‍ ഡിസൈന്‍ അവാര്‍ഡ് എന്നീ ബഹുമതികള്‍ക്കും വി സി ഇന്റീയേഴ്‌സ് അര്‍ഹരായിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
E-mail: info@vcinteriors.in
Phone : 6282222136

https://www.facebook.com/vcinteriorsdesign?mibextid=LQQJ4d
https://www.instagram.com/vcinteriors_official/?igshid=MzRlODBiNWFlZA%3D%3D


Reporter

About Author

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍