Entreprenuership Success Story

അമ്മമാര്‍ക്ക് പ്രിയങ്കരം പ്രിയയുടെ മെറ്റേണിറ്റി കളക്ഷന്‍

Spread the love

അമ്മമാര്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങള്‍ മാത്രം വിതരണം ചെയ്യുന്ന കേരളത്തിലെ മുന്‍നിര ബോട്ടീക്കാണ് പ്രിയാസ് മാജിക് വേള്‍ഡ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സിബ്ബുകള്‍ പിടിപ്പിച്ച കുര്‍ത്തികള്‍ ഏതു തുണിക്കടയിലും കിട്ടും. പക്ഷേ ഇവിടെയെല്ലാം വളരെ പരിമിതമായ കളക്ഷനേ ഉണ്ടാകൂ. അതുകൊണ്ടുതന്നെ പലപ്പോഴും അമ്മമാര്‍ക്ക് സൗകര്യത്തിനുവേണ്ടി ഇഷ്ടങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരുന്നു. എന്നാല്‍ ദിവസവും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രിയാസ് മാജിക് വേള്‍ഡിലെ വമ്പിച്ച കളക്ഷനിലൂടെ സൗകര്യപ്രദമായതും മനസ്സിനിണങ്ങുന്നതുമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം.

പത്തനംതിട്ട കുമ്പനാട് സ്വദേശി പ്രിയ തോമസിന് മകന്‍ ഇവാന്‍ ജനിച്ചതിനുശേഷമാണ് അമ്മമാര്‍ക്ക് വേണ്ടിയൊരു പ്രത്യേക ബോട്ടിക് കളക്ഷന്‍ എന്ന ആശയം ലഭിക്കുന്നത്. അമ്മയായതിനുശേഷം കരിയറില്‍ ഒരു ബ്രേക്കെടുത്ത പ്രിയയ്ക്ക് തന്നെപ്പോലെ അനേകം സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ ഒരു സംരംഭമായി വളര്‍ത്തിയെടുക്കാമെന്ന് മനസ്സിലാക്കാനായി. തുടര്‍ന്ന് ഭര്‍ത്താവ് ഷിനുവിന്റെ സഹായത്തോടെ വസ്ത്ര നിര്‍മാതാക്കളെ നേരിട്ട് ബന്ധപ്പെട്ട് മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക കളക്ഷന്‍ രൂപകല്പന ചെയ്യുകയും ഇന്‍സ്റ്റാഗ്രാമിലൂടെ ഉപഭോക്താക്കളെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഒരു എച്ച് ആര്‍ ഉദ്യോഗസ്ഥയായിരുന്ന പ്രിയയ്ക്ക് ഇങ്ങനെയൊരു സംരംഭം നേരിടേണ്ടിവരുന്ന പരിമിതികളെക്കുറിച്ചും പൂര്‍ണ ബോധ്യമുണ്ടായിരുന്നു. മെറ്റേണിറ്റി കളക്ഷന്‍ തേടി വരുന്നത് വളരെ കുറച്ച് ഉപഭോക്താക്കള്‍ മാത്രമായിരിക്കും. മാത്രമല്ല ഉപഭോക്താക്കള്‍ സ്ഥിരമല്ലാത്തതുകൊണ്ട് ഓണ്‍ലൈനായി ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കുന്നതും ബുദ്ധിമുട്ടാണ്. എങ്കിലും ആക്ടീവായ സോഷ്യല്‍ മീഡിയ സാന്നിധ്യവും വൈവിധ്യമാര്‍ന്ന കളക്ഷനും കൊണ്ട് അമ്മമാരുടെ വസ്ത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രിയാസ് മാജിക് വേള്‍ഡിന് മേഖലയിലെ ഒന്നാം നിര ബ്രാന്‍ഡായി വളരാന്‍ കഴിഞ്ഞു.

പ്രിയാസ് മാജിക് വേള്‍ഡ് ഇതുവരെ അമ്പതിനായിരത്തോളം കുര്‍ത്തികള്‍ ഡെലിവര്‍ ചെയ്തിട്ടുണ്ട്. വീട്ടിലെ ഒരു മുറിയില്‍ നിന്നു തുടങ്ങിയ സംരംഭം ഇന്ന് പത്തനംതിട്ട കുമ്പനാട്ടെ ഓഫീസ് സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു. വെറും ഒന്നര വര്‍ഷം കൊണ്ടാണ് പ്രിയാസ് മാജിക് വേള്‍ഡിന് അവിശ്വസനീയമായ ഈ വളര്‍ച്ചയുണ്ടായത്. ഇതേ തുടര്‍ന്ന് മെറ്റേണിറ്റി കളക്ഷനൊപ്പം സാധാരണ നോണ്‍ ഫീഡിങ് കുര്‍ത്തികളുടെയും പ്രത്യേകമായൊരുക്കിയ സിഗ്‌നേച്ചര്‍ കളക്ഷനും പ്രിയ മാജിക് വേള്‍ഡിന് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു.

പ്രസവശേഷം വീട്ടില്‍ ഒതുങ്ങിക്കൂടുവാന്‍ പൊതുവേ സ്ത്രീകള്‍ താല്പര്യപ്പെടാറില്ല. പക്ഷേ ജോലിക്കോ പഠനത്തിനോ വിശേഷാവസരങ്ങള്‍ക്കോ പുറത്തു പോകുന്നവര്‍ക്ക് തുണിക്കടകള്‍ നല്‍കുന്ന മെറ്റേണിറ്റി ഡ്രസ്സിന്റെ പരിമിതമായ ഓപ്ഷനുകളില്‍ തൃപ്തിപ്പെടേണ്ടിവരുന്നു. ഇതുകൊണ്ടാണ് പ്രചാരത്തിലുള്ള എല്ലാ ഡിസൈനുകളിലും ഹാന്‍ഡ് വര്‍ക്കുകളിലും കളക്ഷന്‍ ദിവസവും അപ്‌ഡേറ്റ് ചെയ്യുന്ന പ്രിയാസ് മാജിക് വേള്‍ഡ് മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രിയങ്കരമാകുന്നത്.

Reporter

About Author

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍