Career Success Story

തന്റെ സ്വപ്‌നങ്ങളെ ക്യാമറ കണ്ണുകളിലൂടെ സ്വന്തമാക്കിയ യുവാവ്

Spread the love

ചെറുപ്പം മുതല്‍ ഫോട്ടോഗ്രാഫിയോട് പാഷനായിരുന്നു കൊച്ചി സ്വദേശിയായ ഗാരിക്ക്. വളര്‍ന്നപ്പോള്‍ ഫോട്ടോഗ്രാഫിയോടൊപ്പം സിനിമ മോഹവും മനസില്‍ കയറിപ്പറ്റി. അതുകൊണ്ടുതന്നെ മറ്റൊരു പ്രൊഫഷനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ലായിരുന്നു ഗാരിക്ക്. അങ്ങനെ തന്റെ പാഷനെ പ്രൊഫഷനാക്കാന്‍ തീരുമാനിച്ച ഗാരി ഏഴ് വര്‍ഷം മുമ്പാണ് സ്റ്റില്‍ ഫോട്ടോഗ്രാഫറായി ഫീല്‍ഡിലേക്ക് എത്തുന്നത്.

കേവലം വിവാഹങ്ങളും ആഘോഷ പരിപാടികളും കവര്‍ ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ ആകാനായിരുന്നില്ല ഗാരി ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ സിനിമ എന്ന തന്റെ തട്ടകത്തിലേക്ക് എത്താന്‍ ഈ യുവാവ് നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു. അതിനിടയില്‍ സെലിബ്രിറ്റികളുടെ ഉള്‍പ്പെടെ നിരവധി ഫോട്ടോഷൂട്ടുകളും റീല്‍ വീഡിയോകളും ഷൂട്ട് ചെയ്ത് തന്റെ മികവ് തെളിയിക്കാന്‍ ഗാരി ശ്രമിച്ചു.

ആദ്യ ചിത്രത്തിന് തന്നെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ് നേടിയെടുക്കാന്‍ ഗാരിക്ക് സാധിച്ചു. സംവിധായകന്‍ സിബി മലയിലിന്റെ കയ്യില്‍ നിന്നാണ് തന്റെ ആദ്യ പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങിയത്. ഇപ്പോള്‍ പുതിയ പ്രൊജക്ടുകള്‍ക്കായി കാത്തിരിക്കുകയാണ് ഈ യുവാവ്. ഇതിന് പുറമെ നിരവധി ഷോര്‍ട്ട് ഫിലിമുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓരോ ക്ലിക്കിലും തന്റേതായ കയ്യൊപ്പ് ചാര്‍ത്താന്‍ ശ്രമിക്കുന്ന ഗാരി സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതോടൊപ്പം നിരവധി റീല്‍ വീഡിയോകളും ചെയ്തുവരുന്നുണ്ട്. ഫ്രീലാന്റ് ഫോട്ടോഗ്രാഫറായ ഗാരി ഷൂട്ട് ചെയ്ത നിരവധി ഫോട്ടോകളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. തന്റെ സ്വപ്‌ന മേഖലയായ സിനിമയില്‍ വേരുറപ്പിക്കണമെന്ന ആഗ്രഹവുമായാണ് ഇപ്പോള്‍ ഈ യുവാവ് മുന്നോട്ടുപോകുന്നത്. ഗാരിക്ക് എല്ലാ പിന്തുണയും നല്‍കി കുടുംബം കൂടെത്തന്നെയുണ്ട്.

ഫോണ്‍: 8891350918

Reporter

About Author

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Career

ബ്യൂട്ടീഷ്യന്‍: ഉയരുന്ന സാധ്യതകള്‍

Spread the loveകരിയര്‍ എന്ന പദത്തിനു ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം ഉണ്ട്. നമ്മുടെ സമൂഹത്തില്‍ കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസുകളും പരിശീലന ക്ലാസുകളും