യുവതലമുറകളെയും സ്ത്രീകളെയും ശക്തിപ്പെടുത്തുന്ന ഓണ്‍ലൈന്‍ പഠനലോകം – ‘സ്‌കില്‍ ലിഫ്റ്റ്’
സ്വന്തം വരുമാനം കണ്ടെത്തി സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നത് ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ്. ‘ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ്’ നേടുക ചെറിയ കാര്യമല്ല. എന്നാല്‍ പഠനത്തോടൊപ്പം സ്വന്തമായി വരുമാനം കണ്ടെത്തുന്നവര്‍ നമുക്ക് എല്ലായ്‌പ്പോഴും പ്രചോദനമാണ്. അതിന്റെ മികച്ച ഒരു ഉദാഹരണമാണ് ആന്‍ മരിയ വര്‍ഗീസ്
ബിസിനസ് യാത്രയുടെ ആദ്യചുവട്
പഠിക്കുന്ന കാലത്ത് തന്നെ ആന്‍ മരിയ, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് രംഗത്തേക്ക് കടന്നിരുന്നു. ക്രാഫ്റ്റ് ഉത്പന്നങ്ങളുടെ വില്‍പനയും ഓണ്‍ലൈന്‍ ക്ലാസുകളുമായിരുന്നു തുടക്കം. അതോടൊപ്പം തന്നെ ഒത്തിരി സ്ത്രീകളെ വരുമാന മാര്‍ഗത്തില്‍ എത്തിക്കുവാനും അന്നാളുകളില്‍ തന്നെ ആന്‍ മരിയക്ക് കഴിഞ്ഞിരുന്നു.
പഠനകാലത്ത് സ്വന്തമായി വരുമാനം വേണമെന്ന ആഗ്രഹവും ബിസിനസിനോടുള്ള താല്പര്യവും ഇഷ്ടവും പാഷനുമാണ് ആന്‍ മരിയക്ക് ഈ മേഖലയിലേക്ക് വരാന്‍ പ്രചോദനമായത്. വരുമാനത്തേക്കാള്‍ അധികം, മറ്റുള്ളവരുടെ കഴിവുകള്‍ വികസിപ്പിക്കുകയും, മറ്റുള്ളവരെ സഹായിക്കുകയും ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ആന്‍ മരിയ Skill Lift എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്.
ഓരോ വ്യക്തിയെയും ഓണ്‍ലൈന്‍ ബിസിനസ് ലോകത്തിലേക്ക് കൈപിടിച്ചു നയിക്കുക, ബിസിനസില്‍ വളരാന്‍ ആവശ്യമായ വഴികള്‍ നിര്‍ദേശിക്കുക, ആത്മവിശ്വാസം വളര്‍ത്തി, അവരുടെ കഴിവുകള്‍ക്ക് മൂല്യം വര്‍ധിപ്പിച്ചു മികച്ച വരുമാനം സൃഷ്ടിക്കാന്‍ സഹായിക്കുക എന്നിവയാണ് Skill Lift ന്റെ പ്രധാന ലക്ഷ്യങ്ങള്‍ !
Skill Lift ന്റെ പ്രധാന കോഴ്‌സുകള്‍
ആര്‍ട്ട് & ക്രാഫ്റ്റ് മേക്കിംഗ്, ക്രൊഷെ ആര്‍ട്‌സ്, കാന്‍ഡില്‍ മേക്കിംഗ്, ഡ്രോപ്പ് ഷിപ്പിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട്, ഒട്ടേറെ കോഴ്‌സുകള്‍ 15 ദിവസത്തിനുള്ളില്‍ പഠിപ്പിച്ച് പൂര്‍ത്തിയാക്കുന്നു. അതോടൊപ്പം തന്നെ സ്വന്തമായിട്ട് ബിസിനസ് തുടങ്ങാനുള്ള ഗൈഡന്‍സും എല്ലാവിധ സപ്പോര്‍ട്ടും സ്‌കില്‍ ലിഫ്റ്റില്‍ നിന്ന് ലഭിക്കും.
ഓരോ കോഴ്‌സും ഓരോ വ്യക്തികളുടെയും കഴിവ് തിരിച്ചറിഞ്ഞ്, അവരെ ബിസിനസ് രംഗത്തേക്ക് ആത്മവിശ്വാസത്തോടെ എത്തിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാ കോഴ്‌സിന്റെയും കാലാവധി 15 ദിവസമാണ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു ബിസിനസിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ കോഴ്‌സുകളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതോടൊപ്പം, യുവതലമുറക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രയോജനകരമായ പുതിയ കോഴ്‌സുകള്‍ ആവിഷ്‌കരിക്കാനുള്ള പരിശ്രമത്തിലാണ് ആന്‍ മരിയ.
പഠനത്തോടൊപ്പം എന്റര്‍പ്രണര്‍ ആയും ട്രെയിനിങ് ടീച്ചറായും എങ്ങനെ വിജയകരമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞു എന്നതിന് ആന്‍ മരിയയുടെ മറുപടി ഇതാണ്: ”എനിക്ക് മുന്നോട്ടുപോകാന്‍ ലഭിച്ച കരുത്ത്, എന്റെ കഴിവില്‍ നിന്നല്ല, ദൈവത്തിലുള്ള വിശ്വാസത്തില്‍ നിന്നാണ്.”
പരിശ്രമിച്ചാല്‍ ഏതൊരു വ്യക്തിയ്ക്കും ഏത് പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനും സുന്ദരസുരഭിലമായ ഭാവി കെട്ടിപ്പടുക്കാനും കഴിയുമെന്ന് ആന്‍ മരിയ വര്‍ഗീസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. യുവതലമുറയ്ക്കും സ്ത്രീകള്‍ക്കും ആന്‍ മരിയയുടെ സ്‌കില്‍ ലിഫ്റ്റ് പ്രതീക്ഷയും പ്രചോദനവുമാണ്.






