UYIRR; മാതൃത്വത്തില്‍ നിന്നുയര്‍ന്ന അബിതയുടെ സ്വപ്‌നസാക്ഷാത്കാരം
സ്ത്രീകളെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും പ്രധാനവും സുന്ദരവുമാണ് ശരീരവും മനസും ഒരുപോലെ പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള പാകപ്പെടലുകള്‍ക്ക് തയ്യാറെടുക്കുന്ന ഗര്‍ഭകാലം. എന്നാല്‍ ഈ കാലയളവില്‍ ‘കംഫര്‍ട്ടബിളാ’യ വസ്ത്രങ്ങള്‍ കണ്ടെത്തുകയെന്നത് അമ്മമാരെ സംബന്ധിച്ച് വെല്ലുവിളിയാണ്. 2019ല്‍ തന്റെ ഗര്‍ഭകാലത്ത് തിരുവനന്തപുരം സ്വദേശിനി അബിത ചന്ദ്രന്‍ നേരിട്ടതും ഇതേ പ്രതിസന്ധിയാണ്. ആ നിരാശയില്‍ നിന്നുയര്‍ന്ന കഠിനാധ്വാനവും പാഷനും ഇന്ന് എത്തിനില്‍ക്കുന്നത് ലോകമെമ്പാടുമുള്ള അമ്മമാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയ ‘ഉയിര്‍ ബൈ അബിത ജോസ്’ എന്ന സംരംഭത്തിലേക്കാണ്. മറ്റേര്‍ണിറ്റി വെയറുകള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരുന്ന കാലത്താണ് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വസ്ത്രങ്ങളൊരുക്കാന്‍ അബിത തീരുമാനിക്കുന്നത്.

ബിഎസ്‌സി ഡയാലിസിസ് ടെക്‌നോളജി ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ക്ലിനിക്കല്‍ ടീച്ചറായും നിലവില്‍ ലൈഫ് കോച്ചായും അബിത പ്രവര്‍ത്തിക്കുന്നുണ്ട്. തന്റേതായി ഒരു സംരംഭം ആരംഭിക്കണമെന്നതിനോടൊപ്പം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകണമെന്നതും അബിതയെ സംബന്ധിച്ച് പ്രധാനമായിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു സംരംഭകയിലേക്കുള്ള യാത്രയും. പ്രതിസന്ധികളേറെ നിറഞ്ഞതായിരുന്നു തുടക്കമെങ്കിലും സ്വപ്‌നത്തില്‍ നിന്നും പിന്മാറാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ഭര്‍ത്താവുമായി ചേര്‍ന്ന് സ്വരുക്കൂട്ടിയ വച്ച ചെറിയ തുകയില്‍ നിന്നായിരുന്നു അബിത തന്റെ സ്വപ്‌നസംരംഭത്തിന് തുടക്കമിടുന്നത്.
മക്കളായ റയാന്‍, റിഹാന്‍ എന്നിവരുടെ ആദ്യാക്ഷരങ്ങള്‍ക്കൊപ്പം സ്‌നേഹവും കരുതലും തുന്നിച്ചേര്‍ത്താണ് UYIRR എന്ന പേര് അബിത സംരംഭത്തിന് നല്‍കുന്നത്. തുണിത്തരങ്ങള്‍ ശേഖരിക്കുന്നത് മുതല്‍ ഡിസൈനിങ്ങും സ്റ്റിച്ചിങ്ങിലും തന്റെ മേല്‍നോട്ടം അബിത ഉറപ്പാക്കുന്നുണ്ട്. അതോടൊപ്പം നെയ്‌തെടുക്കുന്ന വസ്ത്രങ്ങളിലെ യുണീഖ് സ്‌റ്റൈല്‍, കംഫര്‍ട്ട് എന്നിവയുറപ്പാക്കാനും അബിത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പൂര്‍ണമായും ഓണ്‍ലൈനായാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം. ഗുണനിലവാരമുള്ള കംഫര്‍ട്ടബിള്‍ വസ്ത്രങ്ങള്‍ക്കൊപ്പം ഫാസ്റ്റ് ഗ്ലോബല്‍ ഡെലിവറിയും സംരംഭം ഉറപ്പാക്കുന്നുണ്ട്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പുറമെ www.uyirr.in എന്ന വെബ്‌സൈറ്റിലൂടെയും ഉയിരിന്റെ കളക്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനുള്ള സംവിധാനവുമുണ്ട്.

കോട്ടണ്‍, റയോണ്‍, ക്രേപ് ഉള്‍പ്പെടെയുള്ള ഫാബ്രിക്കുകളിലാണ് വസ്ത്രങ്ങളെല്ലാം നെയ്‌തെടുക്കുന്നത്. പൊതുവേ കളക്ഷനുകള്‍ കുറവായ മറ്റേര്‍ണിറ്റി വെയറുകളിലെ പുതിയ സാധ്യതകള്‍ കണ്ടെത്തിയെന്നതാണ് ഉയിരിനെ മറ്റ് ബ്രാന്‍ഡുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു പാറ്റേണില്‍ മാത്രം ലഭിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നുമാറി എലൈന്‍, കുര്‍ത്തി, ആലിയ കട്ട് തുടങ്ങിയ ഡിസൈനുകളിലാണ് ഉയിരിലെ ആകര്‍ഷകമാക്കുന്നത്. കാഷ്വല്‍ വെയറുകളില്‍ ഫീഡിങ് ഓപ്ഷനും സംരംഭം ഉറപ്പാക്കുന്നുണ്ട്.

അബിതയെ സംബന്ധിച്ച് ഉയിര്‍ എന്നത് കേവലമൊരു ബിസിനസ് മാത്രമല്ല, മറിച്ച് വര്‍ഷങ്ങള്‍ നീണ്ട തന്റെ കാത്തിരിപ്പിന്റേയും പിന്നിട്ടുവന്ന പ്രതിസന്ധികളുടേയും തരണം ചെയ്ത കുത്തുവാക്കുകള്‍ക്കുമുള്ള ഉത്തരമാണ്. ഫാബ്രിക്ക് വാങ്ങാനുള്ള തിരച്ചിലുകള്‍ മുതല്‍ ലഭിക്കുന്ന ഓര്‍ഡറുകളെ പാക്ക് ചെയ്യാനും ക്വാളിറ്റി ചെക്കിങ്ങിനുമുള്‍പ്പെടെ താങ്ങായെത്തുന്ന മാതാപിതാക്കളായ ജയചന്ദ്രനും, പൊന്‍മലറും, സഹോദരി സബിതയും സഹോദരീഭര്‍ത്താവ് അഖിലും, തന്റെ പ്രിയതമനായ ജോസ് ഭാസിയും ഒപ്പമുണ്ടെന്നതാണ് അബിതയുടെ കരുത്ത്. ഭാവിയില്‍ തിരുവനന്തപുരത്ത് സ്വന്തമായി സ്‌റ്റോര്‍ ആരംഭിക്കണമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിലാണ് ഇന്ന് ഈ കുടുംബം.






