Entreprenuership Success Story

ആരോഗ്യത്തിന്റെയും തൊഴില്‍ സാധ്യതകളുടെയും പുതുവഴി ‘MI TREND’

ആയുര്‍വേദത്തിന്റെ ആരോഗ്യഗുണങ്ങള്‍ കലര്‍പ്പില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുകയും ജീവിതശൈലി രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്ന വിശ്വസനീയമായ സ്ഥാപനമാണ് ‘MI TREND’. അതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, ജോലി ചെയ്യുന്നവര്‍, വിരമിച്ചവര്‍ തുടങ്ങി സ്വയംതൊഴില്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും സുരക്ഷിതവും വിശ്വസനീയവുമായ സ്ഥാപനം കൂടിയാണ് ഇത്. എറണാകുളം ആസ്ഥാനമായാണ് MI TREND പ്രവര്‍ത്തിച്ചു വരുന്നത്.

അമിതവണ്ണം, തൈറോയിഡ്, ചര്‍മ രോഗങ്ങള്‍, പ്രമേഹം, കൊളസ്‌ട്രോള്‍ എന്ന് തുടങ്ങിയ ജീവിത ശൈലി രോഗങ്ങള്‍ക്ക് പരിഹാരമായി ‘ഗ്രീന്‍ ലൈഫ്’ ഉത്പന്നങ്ങളും MI TREND ന്റെ സ്ഥാപകനായ നസീര്‍ ബാബു വിപണിയിലെത്തിക്കുന്നു. 2021 ല്‍ സ്മാര്‍ട്ട് ഇന്ത്യ കോണ്‍ക്ലേവില്‍ ‘ഔട്ട്സ്റ്റാന്‍ഡിങ് എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാര ജേതാവ് കൂടിയായ നസീര്‍ ബാബുവിന്റെ മറ്റൊരു സംരംഭമാണ് ‘തൃഷ ആയുര്‍വേദിക്ക് സ്പാ & വെല്‍നെസ്സ്’.

‘തൃഷ ആയുര്‍വേദിക് സ്പാ & വെല്‍നെസ്സ് ‘

വയനാട് ആസ്ഥാനമായി, MI TREND ടീമിന്റെ അനുഭവസമ്പത്തോടെയാണ് ഇത് പ്രവര്‍ത്തിച്ചു വരുന്നത്. സ്വീഡിഷ്, സ്‌റ്റോണ്‍, ലോമി ലോമി, സുജോക്, അരോമ എന്നീ തെറാപ്പികള്‍, തായ് മസാജ് തുടങ്ങിയ സ്പാ തെറാപ്പികള്‍ കൂടാതെ യോഗ, ധ്യാനം എന്നിവ നല്‍കി ശരീരത്തിന്റെയും മനസ്സിന്റെയും വിശ്രമവും ഇവര്‍ ലക്ഷ്യമിടുന്നു. റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ആവശ്യാനുസരണം സേവനങ്ങള്‍ നല്‍കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ശാഖകള്‍ തുടങ്ങാനാണ് പദ്ധതി.

Mi Spa Institute വഴി ബ്യൂട്ടീഷന്‍, യോഗ, അക്യുപഞ്ചര്‍ കോഴ്‌സുകള്‍ പ്രായോഗിക പരിശീലനത്തോടുകൂടി നല്‍കുന്നു. നാട്ടിലും വിദേശത്തും വന്‍ തൊഴില്‍ സാധ്യതകള്‍ പ്രദാനം ചെയ്യുന്ന കോഴ്‌സുകളാണ് ഇവ. യുവതലമുറയോടുള്ള MI TREND ന്റെ പ്രതിബദ്ധതയ്ക്കുള്ള ഉദാഹരണം കൂടിയാണ് ഈ ഇന്‍സ്റ്റിട്ട്യൂട്ട്‌ !

കേരളം വെല്‍നെസ്സ് ടൂറിസത്തിന്റെ വളര്‍ച്ചയില്‍ മുന്‍പന്തിയിലാണെങ്കിലും ചില പ്രദേശങ്ങളില്‍ സ്പാ കേന്ദ്രങ്ങളുടെ മറവില്‍ നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും നടക്കുന്നു. വെല്‍നസ് ടൂറിസം വളരേണ്ടത് നമ്മുടെ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിനും പ്രസരിപ്പുള്ള മനസ്സുകളെ സൃഷ്ടിക്കുന്നതിനുമാണ്. അതിനെ മലിനപ്പെടുത്തുന്ന ഏതൊരു പ്രവൃര്‍ത്തികളും തടയപ്പെടേണ്ടതാണ്. അക്കാര്യത്തില്‍ സര്‍ക്കാരുകള്‍ ബദ്ധശ്രദ്ധ പുലര്‍ത്തണമെന്ന് MI TREND സ്ഥാപകന്‍ നസീര്‍ ബാബു പറയുന്നു.

കേരളത്തിലുടനീളമുള്ള ഡാന്‍സ്, ജിം, സൗന്ദര്യ പരിപാലന മേഖലകളെ ഉള്‍പ്പെടുത്തി ‘ഹെല്‍ത്ത് ക്ലബ്’ ആരംഭിക്കുകയാണ് നസീര്‍ ബാബുവിന്റെ പുതിയ ലക്ഷ്യം.

Phone No: 90725 13665

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ