Entreprenuership Success Story

അധ്യാപിക – ടെലികോളര്‍ – സംരംഭക; ‘അരോമ’യുടെ നറുമണത്തോടൊപ്പമുയരുന്ന ദീപ

അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നു വരുന്ന പ്രതിസന്ധികളെ അവസരമാക്കി മാറ്റുകയെന്നത് എളുപ്പമല്ല. അത്തരത്തില്‍ ഏറ്റെടുക്കുന്ന അവസരങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെയും കഠിനാധ്വാനത്തോടെയും പ്രവര്‍ത്തിക്കുമ്പോഴാണ് അവ വിജയത്തിലേക്കെത്തുന്നതും. അത്തരത്തില്‍ തന്റെ പ്രതിസന്ധിയെ അവസരമാക്കി മാറ്റി വിജയം കണ്ടെത്തിയ ഒരു സംരംഭകയുണ്ട്; വയനാട് സ്വദേശിനിയായ ദീപ…!

അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്ന കാലയളവില്‍ സംഭവിച്ച അപകടമായിരുന്നു ദീപയുടെ ജീവിതത്തെ പാടേ മാറ്റിമറിച്ചത്. ദീര്‍ഘനേരം നിന്ന് ക്ലാസെടുക്കുന്നത് പ്രയാസമായി തുടങ്ങിയതോടെയാണ് അധ്യാപനരംഗത്തോട് വിട പറയാന്‍ ദീപ തീരുമാനിക്കുന്നത്. ജീവിതം ചോദ്യചിഹ്നമായപ്പോഴും തളരാന്‍ ദീപ ഒരുക്കമായിരുന്നില്ല. ശേഷം, ടെലികോളര്‍ എന്ന നിലയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ദീപ ജോലി നേടി.

ഓട്ടോ ഡ്രൈവറായിരുന്ന ഭര്‍ത്താവിനെ പിന്തുണക്കാനും ഒപ്പം സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന ആശയവും മനസിലുണ്ടായിരുന്നുവെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോകുകയെന്നതായിരുന്നു ദീപയെ സംബന്ധിച്ച് പ്രാഥമിക ലക്ഷ്യം. എന്നാല്‍ ജോലിയില്‍ നേരിടേണ്ടി വന്ന മാനസിക പിരിമുറുക്കങ്ങളായിരുന്നു സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന് ദീപയുടെ ഉള്ളില്‍ തിരികൊളുത്തിയത്.

ഒരു സ്ഥിരവരുമാനമുള്ള ജോലിയില്‍ നിന്ന് സ്വന്തമായി സംരംഭം തുടങ്ങുക എന്നത് മാനസികമായി വലിയ വെല്ലുവിളിയായിരുന്നുവെങ്കിലു വിജയിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തിലൂന്നി ദീപ തന്റെ ടെലികോളിങ് വിപണന സംരംഭത്തിന് തുടക്കമിട്ടു; ‘അരോമ ഹെര്‍ബല്‍സ്’.

മുടിവളര്‍ച്ചയ്ക്കായുള്ള ഹെയര്‍ ഓയിലുകളാണ് സംരംഭത്തിന്റെ പ്രധാന ഉത്പന്നം. കുറിച്യ ആദിവാസി വിഭാഗത്തില്‍പ്പെട്ട വൈദ്യന്‍ തയ്യാറാക്കുന്ന പച്ചമരുന്നുകള്‍ക്ക് രണ്ട് മാസം കൊണ്ട് ആവശ്യക്കാരേറെയാണ്. ഓരോ വ്യക്തിയുടേയും മുടിയുടെ പ്രശ്‌നങ്ങളെ കൃത്യമായി മനസിലാക്കിയാണ് ഹെയര്‍ ഓയിലുകള്‍ നിര്‍മിക്കുന്നത് എന്നതാണ് അരോമയുടെ പ്രധാന സവിശേഷത.

സമൂഹമാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ കണ്ട് അന്വേഷിച്ചെത്തുന്നവരോട് പ്രശ്‌നങ്ങള്‍ ചോദിച്ച് മനസിലാക്കുകയും അത് വൈദ്യന് കൈമാറുകയുമാണ് രീതി. തുടര്‍ന്ന്, വൈദ്യന്‍ നിര്‍ദ്ദേശിക്കുന്ന ചേരുവകള്‍ ചേര്‍ത്ത് എണ്ണ തയ്യാറാക്കും. ഓര്‍ഡറുകള്‍ വരുന്നത് പ്രകാരം കൊറിയര്‍ വഴി ഉപഭോക്താക്കളിലേക്ക് ഉത്പന്നമെത്തിക്കുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ പകച്ചുനില്‍ക്കുമ്പോഴും മുന്നോട്ടുള്ള ചുവടുവെക്കാന്‍ ദീപയ്ക്ക് പ്രചോദനമായത് സഹപ്രവര്‍ത്തക ലിഞ്ചു വര്‍ഗീസും, സുഹൃത്ത് മുഹമ്മദ് ഷഫീഖുമാണ്. ആശങ്കകളും ആശയക്കുഴപ്പങ്ങളും ഏറെ നിറഞ്ഞതായിരുന്നു തുടക്കമെങ്കിലും കുറഞ്ഞ കാലയളവില്‍ തന്നെ അഞ്ച് സ്റ്റാഫുകളുള്ള സ്ഥാപനമായി അരോമയെ വളര്‍ത്തിയെടുത്തതിന് പിന്നില്‍ ദീപയെന്ന സ്ത്രീയുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും വ്യക്തമാണ്. ഓട്ടോ െ്രെഡവറായ ഭര്‍ത്താവടക്കമുള്ള കുടുംബാംഗങ്ങളുടെ പിന്തുണയുമുണ്ട് ദീപയുടെ വിജയത്തോടൊപ്പം ചേര്‍ത്തുവായിക്കാന്‍.

അരോമ ഹെര്‍ബല്‍സ് വെറുമൊരു ബിസിനസ് മാത്രമല്ല ദീപയ്ക്ക്… ജീവിത സാഹചര്യങ്ങള്‍ മൂലം പുറത്തുപോയി ജോലി ചെയ്യാന്‍ സാധിക്കാത്ത വീട്ടമ്മമാര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുക എന്ന തന്റെ സ്വപ്‌നത്തിലേക്കുള്ള ഉത്തരം കൂടിയാണ്. ഭാവിയില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ചേര്‍ത്ത് സംരംഭം വിപുലീകരിക്കാനുമാണ് ദീപയുടെ ലക്ഷ്യം. സ്വന്തം പ്രതിസന്ധികളെ അവസരമാക്കി മാറ്റി, മറ്റുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു മാതൃക കൂടിയായി മാറുകയാണ് വയനാട്ടില്‍ നിന്നുള്ള ഈ സംരംഭക.

For connecting us, kindly visit;

https://www.instagram.com/aroma_harbals?igsh=cDdyOGZ1c3ViMHV4

https://www.facebook.com/profile.php?id=61582628103282

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ