പാഷനില്‍ നിന്ന് വിജയത്തിലേക്ക്
Isabella Bridal Studioയ്ക്ക് പിന്നിലെ പെണ്‍കരുത്ത്
ഇടുക്കി തൊടുപുഴ സ്വദേശിനി ലൗസി റെജിയുടെ ജീവിതം, പാഷന്‍ പിന്തുടര്‍ന്ന് സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ ഒരു വനിതാ സംരംഭകയുടെ പ്രചോദനകരമായ യാത്രയാണ്. ആരോഗ്യരംഗത്ത് നഴ്‌സായി സ്ഥിരതയുള്ള ജോലി ചെയ്തിരുന്ന ലൗസി, തന്റെ പാഷനെ പിന്തുടര്‍ന്നതാണ് ജീവിതത്തില്‍ വലിയ വഴിത്തിരിവായത്. ആ തീരുമാനത്തിലാണ് Isabella Bridal Studio എന്ന പേരില്‍ വിശ്വാസവും ഗുണനിലവാരവും ചേര്‍ന്ന ഒരു ബ്രാന്‍ഡ് രൂപപ്പെട്ടത്.

14 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഏഴ് വര്‍ഷത്തെ സംരംഭകാനുഭവവുമാണ് ലൗസിയെ ഇന്ന് ഈ രംഗത്ത് ശക്തമായി നിലനിര്‍ത്തുന്നത്. മേക്കപ്പ് കോഴ്‌സ് പഠിച്ച സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്ത് പ്രായോഗിക പരിചയം സമ്പാദിച്ച ലൗസി, പിന്നീട് സ്വന്തം സംരംഭം ആരംഭിക്കുമ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. എന്നാല്‍ ഓരോ പ്രതിസന്ധിയും അവള്‍ക്ക് ഒരു പാഠമായി മാറി. അതെല്ലാം ആത്മവിശ്വാസത്തോടെ മറികടന്നാണ് Isabella Bridal Studio ഇന്ന് ക്ലെയ്ന്റുകളുടെ വിശ്വാസ കേന്ദ്രമായി മാറിയത്.

സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റുകള്‍, പെഡിക്യുര്‍, മാനിക്യുര്‍, ഹെയര്‍ സ്പാ, വിവിധ ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍ എന്നിവയ്‌ക്കൊപ്പം എയര്‍ ബ്രഷ്, ഗ്ലാസ് സ്‌കിന്‍ മേക്കപ്പ് ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള ബ്രൈഡല്‍ മേക്കപ്പുകളും Isabella Bridal Studio യില്‍ ലഭ്യമാണ്. ഓരോ ക്ലെയ്ന്റിന്റെയും സ്‌കിന്നിനും വ്യക്തിത്വത്തിനും അനുയോജ്യമായ മേക്കപ്പ് നല്‍കുക എന്നതാണ് ലൗസിയുടെ പ്രത്യേകത.

ഈ വിജയയാത്രയില്‍ ലൗസിക്ക് ഏറ്റവും വലിയ പിന്തുണയായി കൂടെ നില്‍ക്കുന്നത് കുടുംബമാണ്. അവരുടെ പ്രോത്സാഹനവും വിശ്വാസവുമാണ് ഓരോ ഘട്ടത്തിലും ലൗസിക്ക് കരുത്തായത്. കടുത്ത മത്സരം നിലനില്‍ക്കുമ്പോഴും, തന്റെ ഓരോ വര്‍ക്കും തന്നെയാണ് പുതിയ ക്ലെയ്ന്റുകളെ നേടിത്തരുന്നതെന്ന് ലൗസി അഭിമാനത്തോടെ പറയുന്നു. ഇത്തരത്തില്‍ ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ ലഭിക്കുന്ന വര്‍ക്കുകള്‍ തന്നെയാണ് Isabellaയുടെ ഏറ്റവും വലിയ ശക്തി.

ഭാവിയില്‍ Isabella Bridal Studio യെ കേരളമാകെ വ്യാപിപ്പിക്കണം എന്നതാണ് ലൗസിയുടെ വലിയ സ്വപ്‌നം. സ്ഥിര വരുമാനമുള്ള നഴ്‌സിങ് ജോലിയില്‍ നിന്ന് മാറി, സ്വന്തമായൊരു ബ്രാന്‍ഡ് കെട്ടിപ്പടുത്ത് അത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നു എന്നത്, ഒരു വനിതാ സംരംഭകയെന്ന നിലയില്‍ ലൗസിയുടെ വലിയ നേട്ടമാണ്. അതോടൊപ്പം തന്നെ, തന്റെ കഠിനാധ്വാനത്തിലൂടെ ഒരു കുടുംബത്തിനാകെ താങ്ങും തണലുമായി നില്‍ക്കാന്‍ കഴിയുന്നു എന്നതാണ് ലൗസിയുടെ യാത്രയെ അനേകം സ്ത്രീകള്‍ക്ക് പ്രചോദനമാക്കുന്നത്. അത്തരത്തില്‍ ആത്മവിശ്വാസവും സ്വപ്‌നങ്ങളും ചേര്‍ന്ന് രൂപപ്പെട്ട ഒരു വിജയകഥയാണ് Isabella Bridal Studio.





