പാഷനില്‍ പിറന്ന പെണ്‍കരുത്ത്; ഡോ. ആസിയയുടെ വിജയകഥ
ജീവിതത്തില്‍ പലര്‍ക്കും സ്വപ്‌നങ്ങളുണ്ട്. ചിലര്‍ അത് ഹൃദയത്തില്‍ ഒതുക്കി വയ്ക്കും, ചിലര്‍ സമയത്തിന്റെ ഒഴുക്കില്‍ അത് മറക്കും. എന്നാല്‍ സ്വപ്‌നങ്ങളെ പ്രൊഫഷനോടൊപ്പം കൈപിടിച്ചു കൊണ്ടുപോകാന്‍ ധൈര്യം കാണിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരമൊരു പ്രചോദനകഥയാണ് തിരുവനന്തപുരം സ്വദേശിനി ഡോ. ആസിയയുടെത്.
ഒരു ഡെന്റിസ്റ്റായി മെഡിക്കല്‍ മേഖലയില്‍ വിജയകരമായി മുന്നേറുമ്പോഴും, അഡ്മിനിസ്‌ട്രേഷന്‍, മാനേജ്‌മെന്റ്, ഫാഷന്‍ ഡിസൈന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ ഒരേസമയം തന്റെ സാന്നിധ്യമുറപ്പിക്കുന്ന വ്യക്തിത്വമാണ് അവരെ വേറിട്ടതാക്കുന്നത്. ഡോക്ടറെന്ന നിലയില്‍ പ്രൊഫഷണല്‍ മികവ് തെളിയിച്ച ശേഷം, എം.ബി.എ പഠനം പൂര്‍ത്തിയാക്കി SP Medifort ആശുപത്രിയിലെ Administration Department ല്‍ Executive Coordinator ആയി പ്രവര്‍ത്തിക്കുന്ന ഡോ. ആസിയ, പഠനത്തിനും വളര്‍ച്ചക്കും ഒരിക്കലും പ്രായമോ പരിധിയോ ഇല്ലെന്ന സത്യം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു.
ഒരു മേഖലയില്‍ മാത്രം തന്റെ അറിവ് തളച്ചിടാന്‍ തയ്യാറാകാതെ, വിവിധ മേഖലകളില്‍ സ്വന്തം കഴിവുകള്‍ തെളിയിച്ച് മുന്നേറണമെന്ന മനോഭാവമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയായാണ് തിരുവനന്തപുരം കണിയാപുരത്ത്, Latheef’s Dental Clinic നൊപ്പം തന്നെ Waiz Designer Studio എന്ന സംരംഭം രൂപം കൊണ്ടത്. തന്റെ സ്വപ്‌നത്തിന് ജീവന്‍ നല്‍കിയാണ് ഡിസൈനര്‍ സ്റ്റുഡിയോ ഡോ. ആസിയ ആരംഭിച്ചത്.
ഒന്‍പത് വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്ന Latheef’s Dental Clinic വഴി ആരോഗ്യ മേഖലയില്‍ വിശ്വാസം നേടിയ ഡോ. ആസിയ, കഴിഞ്ഞ രണ്ട് വര്‍ഷമായി ഫാഷന്‍ മേഖലയിലും വ്യക്തമായ സാന്നിധ്യം സൃഷ്ടിച്ചു കഴിഞ്ഞു. യുണീക് ഡിസൈനുകളിലുള്ള ‘ഹാന്‍ഡ് പിക്ക്’ ചെയ്ത ലേഡീസ് വെയറുകള്‍, ട്രെന്‍ഡും എലഗന്‍സും ഒരുപോലെ ചേര്‍ത്ത ഡിസൈനുകള്‍ താങ്ങാവുന്ന വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് Waiz Designer Studio യുടെ പ്രധാന പ്രത്യേകത.

തുടക്കത്തില്‍ സമയം പരിമിതമായതിനാല്‍ റെഡിമെയ്ഡ് വസ്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിലും ഇന്ന് സ്റ്റാഫുകളെ ഉള്‍പ്പെടുത്തി ‘കസ്റ്റമൈസേഷന്‍’ സര്‍വീസുകളും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. ക്ലിനിക്കും ഡിസൈനര്‍ സ്റ്റുഡിയോയും അഡ്മിനിസ്‌ട്രേഷന്‍ ജോലികളും ഒരേ സമയം കൈകാര്യം ചെയ്യുമ്പോഴും ഓരോ കാര്യത്തിലും വ്യക്തിപരമായ ശ്രദ്ധ നല്‍കാന്‍ ഡോ. ആസിയ മറക്കുന്നില്ലെന്നതാണ് അവരുടെ ഏറ്റവും വലിയ ശക്തി.
സ്വയംപര്യാപ്തയാകാന്‍ പ്രചോദനമായ തന്റെ രക്ഷിതാക്കള്‍, ഈ യാത്രയെ അഭിമാനത്തോടെ നോക്കി കാണുന്നുവെന്ന് ഡോ. ആസിയ പറയുന്നു. ഡെന്റിസ്റ്റ് കൂടിയായ ഭര്‍ത്താവ് ഡോ. അജീഷ് ലത്തീഫിന്റെ ശക്തമായ പിന്തുണയും ഈ യാത്രയില്‍ എന്നും കൂടെയുണ്ട്.
ഡോക്ടര്‍, അഡ്മിനിസ്‌ട്രേറ്റര്‍, ഡിസൈനര്‍ തുടങ്ങി എല്ലാ റോളുകളും ഒരുപോലെ ഭംഗിയായി കൈകാര്യം ചെയ്യുമ്പോഴും ഭാവിയില്‍ ഒരു വിജയകരമായ സംരംഭകയായി മാറണമെന്ന വലിയ സ്വപ്‌നത്തിലേക്കാണ് ഡോ. ആസിയ ആത്മവിശ്വാസത്തോടെ മുന്നേറുന്നത്.
വ്യത്യസ്ത മേഖലകളില്‍ ഒരുപോലെ കഴിവ് തെളിയിച്ച് മുന്നേറുന്ന ഒരു ബഹുമുഖ പ്രതിഭയായ അവരുടെ യാത്ര, പാഷനോട് വിട്ടുവീഴ്ച ചെയ്യാതെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ ധൈര്യം കാണിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വലിയ പ്രചോദനമാണ്. അതിനാലാണ് ഡോ. ആസിയ സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കിയ ഒരു സ്ത്രീയുടെ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളമായി മാറുന്നത്.
Contact No: 9995342111, 9746318775





