ഫ്യൂച്ചര്‍ ഡ്രീംസ് ഹോസ്പിറ്റാലിറ്റി; റസ്‌റ്റോറന്റ് സ്വപ്‌നങ്ങള്‍ക്ക് ഒരു ‘പ്രൊഫഷണല്‍ സപ്പോര്‍ട്ട്’
ഒരു റെസ്‌റ്റോറന്റ് തുടങ്ങുക എന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കാനും വിജയത്തിലേക്ക് നയിക്കാനും ശരിയായ മാര്‍ഗനിര്‍ദ്ദേശം അനിവാര്യമാണ്. അവിടെയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ഡ്രീംസ് ഹോസ്പിറ്റാലിറ്റി (Future Dreams Hospitality) എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം വേറിട്ടു നില്‍ക്കുന്നത്. സഞ്ജീവ് നായരുടെ നേതൃത്വത്തില്‍ 2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം, ഇന്ന് കേരളത്തിലെ ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സി മേഖലയിലെ ഒരു മുന്‍നിര സ്ഥാപനമാണ്.
മറ്റുള്ള റെസ്‌റ്റോറന്റ് കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് ഫ്യൂച്ചര്‍ ഡ്രീംസിനെ വ്യത്യസ്തമാക്കുന്നത് അവരുടെ സമഗ്രമായ സേവന രീതിയാണ്. ഒരു ഹോട്ടല്‍ അല്ലെങ്കില്‍ റസ്‌റ്റോറന്റ് തുടങ്ങുന്നതിന് വേണ്ടിയുള്ള കിച്ചന്‍ ലേഔട്ട്, ആകര്‍ഷകമായ മെനു പ്ലാനിംഗ്, മികച്ച രുചിക്കൂട്ടുകള്‍ കണ്ടെത്തുന്നതിനുള്ള ഫുഡ് ട്രയല്‍സ്, പ്രൊഫഷണല്‍ സ്റ്റാഫിനെ കണ്ടെത്തുന്നതിനുള്ള സഹായം, നടത്തിപ്പിന് ആവശ്യമായ ഓപ്പറേഷന്‍ സപ്പോര്‍ട്ട് എന്നിങ്ങനെ ഒരു സ്ഥാപനത്തിന്റെ വിജയത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളെയും ഇവര്‍ ഒരു കുടക്കീഴില്‍ അണിനിരത്തുന്നു.
ഫ്യൂച്ചര്‍ ഡ്രീംസിന്റെ സാരഥിയായ സഞ്ജീവിന്റെ കാഴ്ചപ്പാടില്‍, എത്ര ചെറിയ സ്ഥാപനമാണെങ്കില്‍ പോലും വളരെ കൃത്യതയോടുള്ള സമീപനം (Systematic Approach) അത്യാവശ്യമാണ്. അതിനാല്‍ തന്നെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (SOP) പിന്തുടര്‍ന്നുകൊണ്ടാണ് ഇവര്‍ ഓരോ പ്രോജക്റ്റും കൈകാര്യം ചെയ്യുന്നത്. വിഭവങ്ങളുടെ റെസിപ്പികള്‍ നിശ്ചയിക്കുന്നത് മുതല്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം വരെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലൂടെ ഒരു പ്രൊഫഷണല്‍ നിലവാരം അവര്‍ ഉറപ്പുവരുത്തുന്നു.
ഏറ്റെടുക്കുന്ന പ്രോജക്റ്റുകളുടെ വിജയമാണ് ഫ്യൂച്ചര്‍ ഡ്രീംസിന്റെ ഏറ്റവും വലിയ കൈമുതല്‍. ഓരോ പ്രോജക്റ്റും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷവും ആ സ്ഥാപനങ്ങളുമായി നല്ലൊരു ബന്ധം നിലനിര്‍ത്താന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.
പുതിയ പ്രോജക്റ്റുകള്‍ക്ക് പുറമെ, നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളുടെ നവീകരണവും ഫ്യൂച്ചര്‍ ഡ്രീംസ് ഏറ്റെടുക്കുന്നുണ്ട്. നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണെങ്കില്‍ ഒരു ഓപ്പറേഷന്‍ ഓഡിറ്റിംഗിലൂടെയാണ് ഓരോ പ്രോജക്ടുകളും തുടങ്ങുന്നത്. ഇതിലൂടെ എവിടെയാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്, ഏതൊക്കെ മേഖലകളില്‍ ശ്രദ്ധിക്കണം എന്ന് മനസ്സിലാക്കി കാര്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിയും.
പുതിയ റെസ്‌റ്റോറന്റ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫ്യൂച്ചര്‍ ഡ്രീംസ് ആദ്യം നല്‍കുന്നത് ‘മാര്‍ക്കറ്റ് ഫീസിബിലിറ്റി സ്റ്റഡി’യാണ്. സ്ഥാപനം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതുതരം ബിസിനസ്സാണ് കൂടുതല്‍ വിജയിക്കുക, ഏതുതരം ഭക്ഷണങ്ങളാണ് ആളുകളെ ആകര്‍ഷിക്കുക എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ നല്‍കിയ ശേഷം മാത്രമേ മറ്റുള്ള കാര്യങ്ങളിലേക്ക് കടക്കൂ.
ഒരു റെസ്‌റ്റോറന്റ് വെറുതെ തുറന്നുകൊടുക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്. പര്‍ച്ചേസ്, സ്‌റ്റോര്‍, കണ്‍സംപ്ഷന്‍, കോസ്റ്റിംഗ്, റെവന്യൂ തുടങ്ങിയ എല്ലാ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കി, കൈകാര്യം ചെയ്യാന്‍ ഉടമസ്ഥരെ പ്രാപ്തരാക്കുന്ന ഒരു പ്രൊഫഷണല്‍ സിസ്റ്റം അതാത് സ്ഥാപനങ്ങളില്‍ ഒരുക്കും. സ്ഥാപനം തുടങ്ങി ഏകദേശം ഒരു വര്‍ഷം വരെ കൂടെ നിന്ന്, ഉടമസ്ഥര്‍ക്ക് വേണ്ട ആത്മവിശ്വാസം ഉറപ്പാക്കിയാണ് ഇവര്‍ ഓരോ പ്രോജക്റ്റും പൂര്‍ത്തിയാക്കുന്നത് . ഇതാണ് സഞ്ജീവ് നായര്‍ എന്ന കണ്‍സള്‍ട്ടന്റിന്റെയും ഫ്യൂച്ചര്‍ ഡ്രീംസ് ഹോസ്പിറ്റാലിറ്റിയുടെയും യഥാര്‍ത്ഥ വിജയമന്ത്രം.
Contact No: 9562982287, 6238135938
https://www.instagram.com/future_dreams_hospitality?igsh=MWprbjYzNjVlYmZlcQ%3D%3D





