Special Story Success Story

വീട്ടിലൊരു സോളാര്‍; ഇനി സാധ്യമാക്കാം Netxender ലൂടെ

നിത്യജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല ഊര്‍ജമെന്നത്. അനവധി ഊര്‍ജ സംരക്ഷണ സംവിധാനങ്ങള്‍ ഇന്ന് കണ്ടെത്തിയിട്ടുമുണ്ട്. തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുമ്പോള്‍ നാം ഈ ഊര്‍ജ സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കാറുമില്ല. വിവിധ സോളാര്‍ പദ്ധതികളെ കുറിച്ച് നമുക്ക് അറിവുണ്ടെങ്കിലും വിശ്വാസപൂര്‍വം ഏത് തിരഞ്ഞെടുക്കും എന്നതിനെ കുറിച്ച് ആശങ്കയുണ്ടാകും. അതിനൊരു പരിഹാരമായി, സോളാര്‍ സ്ഥാപന രംഗത്ത് മികവ് തെളിയിച്ച ലിപ്‌സണ്‍ പി വര്‍ഗീസ് എന്ന യുവ സംരംഭകന്‍ നിങ്ങളെ സഹായിക്കാന്‍ ഒപ്പമുണ്ട്.

ഊര്‍ജ സംരക്ഷണവും അതിന്റെ ആവശ്യകതകളും ഏറി വരുന്ന സാഹചര്യത്തിലാണ് ലിപ്‌സണ്‍ ഈ മേഖലയിലേക്ക് എത്തുന്നത്. പത്തനംതിട്ട കുമ്പഴയില്‍ 2018-ലാണ് Netxender എന്ന സ്ഥാപനം തുടങ്ങിയത്. സോളാര്‍ പാനല്‍ സ്ഥാപിക്കണം എന്നതല്ലാതെ, സോളാര്‍ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിവുകളൊന്നും സാധാരണക്കാരന് ഇല്ലാത്തതിനാല്‍ ചെലവു കുറഞ്ഞ രീതികള്‍ ചെയ്യുന്നതിലേക്ക് അവരെ കൊണ്ടെത്തിക്കുന്നു. എന്നാല്‍ ആ ചെലവ് കുറയ്ക്കല്‍ രീതികള്‍ പിന്നീട് എങ്ങനെ ബാധിക്കുന്നു എന്നും ഈ സംരംഭകന്‍ പറയുന്നു…

പ്രധാനമായും മൂന്ന് തരം സോളാര്‍ പദ്ധതികളാണ് നിലവിലുള്ളത്. On Grid System, Off Grid System, Hybrid System എന്നിവയാണവ. നിലവില്‍ ഉപയോഗിക്കുന്ന രീതികളില്‍ നിന്നും ഉപഭോക്താവിനെ സംബന്ധിച്ച് ഏറെ ഗുണകരമായ രീതിയാണ് Netxender മുന്നോട്ടുവയ്ക്കുന്നത്. ‘പവര്‍ കണ്‍സപ്ഷന്‍’ ഇല്ലാത്ത അവസ്ഥയില്‍ ബാറ്ററി സ്റ്റോറേജിന്റെ ആവശ്യകത ഏറിയപ്പോഴാണ് ഈയൊരു Hybrid സിസ്റ്റത്തിലേക്ക് എത്തപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.

അത്യാധുനിക നിര്‍മാണ രീതികളോടുകൂടിയ ഭവന നിര്‍മാണത്തിന് നമ്മള്‍ കരുതല്‍ കാണിക്കുന്നത് പോലെ, സോളാര്‍ സിസ്റ്റം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ Hybrid System ആയിരിക്കും മികച്ചത് എന്നാണ് ഈ സംരംഭകന് പറയാനുള്ളത്. മറ്റു രീതികളില്‍ നിന്നും Hybrid സിസ്റ്റത്തില്‍ ലിഥിയം ബാറ്ററികള്‍ ഉപയോഗിക്കുന്നതു കൊണ്ട് തന്നെ ഇത് കുറച്ച് ചിലവേറിയ രീതിയാണ്.

സോളാറിനായി ഉപയോഗിക്കുന്ന പാനലുകളും ഇന്‍വര്‍ട്ടറുകളും സോളാര്‍ സിസ്റ്റം ചെയ്യുന്നതില്‍ പ്രധാനപ്പെട്ടവയാണ്. പാനലുകള്‍ തന്നെ വിവിധതരം ഉണ്ട്. ഇംപോര്‍ട്ടഡ് പാനല്‍, ഇന്ത്യന്‍ നിര്‍മിത പാനല്‍ തുടങ്ങിയവയാണ് നമുക്ക് ലഭ്യമാകുന്നവയില്‍ പ്രധാനപ്പെട്ടവ. ഇതിന്റെയെല്ലാം ഗുണമേന്മയും പലതരത്തിലാണ്. ഇതിനനുസരിച്ച് ഇവയുടെ വിലയിലും വ്യത്യാസമുണ്ടാകുന്നു. 25 വര്‍ഷം വരെ ‘പെര്‍ഫോമന്‍സ് വാറണ്ടി’യുള്ള പാനലുകളും അഞ്ചു മുതല്‍ ഏഴുവര്‍ഷം വരെ വാറണ്ടിയുള്ള ഇന്‍വര്‍ട്ടറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ആധുനിക കാലഘട്ടത്തില്‍ ഏതൊരു സംവിധാനത്തെയും സംബന്ധിച്ചു എല്ലാത്തരം അറിവുകളും ഇന്ന് ലഭ്യമാണ്. അത് ഉപയോഗിച്ച് നമുക്ക് സോളാര്‍ ഇന്‍വര്‍ട്ടര്‍, പാനല്‍ എന്നിവയുടെ ഗുണമേന്മ, ലഭ്യത എന്നിവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇന്‍വര്‍ട്ടറുകളിലുള്ള ബി ഐ എസ് സര്‍ട്ടിഫിക്കേഷനിലൂടെ ഏതു കമ്പനികളുടെ ഇന്‍വെര്‍ട്ടറാണെന്ന് മനസ്സിലാക്കാന്‍ കഴിയും.

സോളാര്‍ സിസ്റ്റത്തിനായി മുടക്കുന്ന പണം ഒരിക്കലും പാഴ്‌ചെലവല്ല. അഞ്ചുവര്‍ഷത്തിനുള്ളില്‍ തന്നെ മുടക്കുന്ന പണം പൂര്‍ണമായി തിരിച്ചു പിടിക്കാനും ഇതുവഴി സാധിക്കുന്നു എന്നും ഈ സംരംഭകന്‍ വ്യക്തമാക്കുന്നു. എഞ്ചിനീയറിങ് വൈദഗ്ധ്യം സോളാര്‍ സിസ്റ്റത്തില്‍ എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. സോളാര്‍ സിസ്റ്റത്തിന്റെ ഡിസൈന്‍, ഇന്റഗ്രേഷന്‍ തുടങ്ങിയ സേഫ്റ്റി കമ്പോണന്റുകളെല്ലം പരിശോധിക്കാന്‍ ഒരു എഞ്ചിനീയറിങ് പ്രൊഫഷണലിനെ സംബന്ധിച്ച് ഇതില്‍ വലിയ സ്ഥാനമുണ്ട്.

നിലവില്‍ Rich Phythocare Pvt. Ltd എന്ന സ്ഥാപനവുമായി സഹകരിച്ച് സോളാര്‍ പാനല്‍ വര്‍ക്കുകള്‍ ചെയ്തുവരുന്ന Netxender ഇപ്പോള്‍ ഏറ്റെടുക്കുന്ന വര്‍ക്കുകളെല്ലാം സ്വന്തമായി ചെയ്തുവരുന്നു. മറ്റ് ഊര്‍ജ ഉറവിടങ്ങളെ പോലെയല്ല സോളാര്‍ സിസ്റ്റം. സൂര്യന്റെ പ്രകാശ കിരണങ്ങള്‍ നിലയ്ക്കാത്തിടത്തോളം നമുക്ക് സോളാര്‍ ഉപയോഗവും നിലയ്ക്കുന്നില്ല.

സോളാര്‍ എന്ന രീതി നമ്മള്‍ പ്രായോഗികമാക്കുമ്പോള്‍ ഏറ്റവും നല്ലത് തന്നെ തിരഞ്ഞെടുക്കാനും അതു നല്ല രീതിയില്‍ ഉപയോഗിക്കാനും ഒരു നല്ല സിസ്റ്റം തിരഞ്ഞെടുക്കുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതില്‍100 ശതമാനം ഉറപ്പു നല്‍കുകയാണ് Netxender എന്ന സ്ഥാപനവും ലിപ്‌സണ്‍ പി വര്‍ഗീസ് എന്ന സംരംഭകനും. ഏറ്റെടുക്കുന്ന വര്‍ക്കുകളിലെ ഉത്തരവാദിത്വവും വിട്ടുവീഴ്ച വരുത്താത്ത ഗുണമേന്മയുമാണ് ഇവരുടെ മുഖമുദ്ര… അതു തന്നെയാണ് ഇവരുടെ വിജയമന്ത്രവും… !

Contact No: 8891748416, 6282619602
E-mail: lipsonpv@gmail.com

https://www.facebook.com/solarpathanamthitta?mibextid=ZbWKwL

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

നമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന വ്യക്തിയാണ് ഫ്യൂച്ചറോളജിയുടെ
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.