Entreprenuership Success Story

സ്വപ്നത്തിന് പിന്നാലെ പറന്ന് വിജയം നേടിയ വനിത സംരംഭക; അഭിരാമി ശബരിനാഥ്‌

Spread the love

ഓരോ വ്യക്തികളുടെയും വിജയത്തിന് പിന്നിലുള്ളത് അവരുടെ ആത്മവിശ്വാസം തന്നെയാണ്. പൊരുതിയാല്‍ നേടാനാകും എന്ന ഉറച്ച വിശ്വാസം തന്നെയാണ് ഓരോരുത്തരെയും മുന്നോട്ട് നയിക്കുന്നത്. ജീവിതത്തില്‍ നമുക്ക് മുന്നില്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ ഓരോന്നിനെയും തരണം ചെയ്തു മുന്നോട്ട് സഞ്ചരിക്കുമ്പോഴാണ് നാം ആഗ്രഹിച്ച ആ സ്വപ്‌നലോകത്ത് എത്തിപ്പെടുന്നത്. അത്തരത്തില്‍ തന്റെ ആഗ്രഹങ്ങളെ മുറുകെ പിടിച്ചുകൊണ്ട് വിജയം നേടിയ വ്യക്തിയാണ് അഭിരാമി ശബരിനാഥ്.

ഇന്ന് ‘ആമിസ് ബ്രൈഡല്‍ മേക്ക് ഓവര്‍ കരിമുകള്‍’ എന്ന സംരംഭത്തിന്റെ ഉടമയാണ് അഭിരാമി ശബരിനാഥ്. ചെറുപ്പം മുതലേ മേക്കപ്പിനോട് വളരെയധികം താല്പര്യമായിരുന്നു അഭിരാമിക്ക്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഭംഗിയായി ഒരുങ്ങി സ്‌കൂളിലെത്തുക എന്നതായിരുന്നു അഭിരാമിയുടെ ‘പാഷന്‍’. മറ്റു കുട്ടികളെ ഡാന്‍സ് പ്രോഗ്രാമിനും മറ്റും അണിയിച്ചൊരുക്കുന്നതിന് അഭിരാമിക്ക് ചെറുപ്പം മുതലേ ഒരു പ്രത്യേക കഴിവ് ഉണ്ടായിരുന്നു. ആമി വളര്‍ന്നു വന്നപ്പോള്‍ ആ കഴിവും അവര്‍ക്കൊപ്പം തന്നെ വളര്‍ന്നു. ആ കഴിവ് ‘ആമിസ് ബ്രൈഡല്‍ മേക്ക് ഓവര്‍ കരിമുകള്‍’ എന്ന സംരഭം പിറവിയെടുക്കുന്നതിന് കാരണമായിത്തീര്‍ന്നു.

ഏതൊരു വ്യക്തിയുടെ വളര്‍ച്ചയ്ക്ക് പിന്നിലും സ്വന്തം ഫാമിലിയുടെ പിന്തുണ അനിവാര്യമാണ് എന്നതുപോലെ, അഭിരാമിക്കും എന്തിനും ഏതിനും തുണയായി ഭര്‍ത്താവ് ശബരിനാഥും പിതാവായ എം വി മണിയും മാതാവ് പുഷ്പ മണിയും കൂടെയുണ്ട്. ത്രിശിവ് നാഥും (സിദ്ധു) നിവേദിത(ശിവാനി)യുമാണ് അഭിരാമി-ശബരിനാഥ് ദമ്പതികളുടെ മക്കള്‍.

‘ആമിസ് ബ്രൈഡല്‍ മേക്ക് ഓവര്‍ കരിമുകള്‍’ ആരംഭിച്ചിട്ടു 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്രൈഡല്‍ മേക്കപ്പുകളില്‍ കൂടുതലായി ‘ഫോക്കസ്’ ചെയ്യുന്നു. ഈ കാലയളവ് കൊണ്ട് ഏകദേശം 1500 നു മുകളില്‍ ബ്രൈഡുകളെ ആമി തന്റെ കരവിരുതിനാല്‍ അണിയിച്ചൊരുക്കിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

കൊറോണ കാലം ഏതൊരു മേഖലയെയും മോശമായി ബാധിക്കുന്ന പോലെ തന്നെ ആമീസ് ബ്രെഡല്‍ ആന്‍ഡ് മേക്കപ്പ് സ്റ്റുഡിയോയേയും ബാധിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നെല്ലാം തന്റെ കഴിവുകൊണ്ടും ഉറച്ച വിശ്വാസം കൊണ്ടും പൊരുതി മുന്നേറാന്‍ അഭിരാമിക്ക് സാധിച്ചു.

ഓരോ വ്യക്തിക്കും അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള മേക്കപ്പുകളാണ് ഇവിടെ ചെയ്യാറുള്ളത്. ഏറ്റവും അധികം ചെയ്തുവരുന്നത് നോ മേക്കപ്പ് ലുക്കുകളാണ്. മറ്റ് സോഷ്യല്‍ മീഡിയ പ്രമോഷനുകള്‍ ഒന്നുമില്ലാതെത്തന്നെ ആളുകള്‍ ഇന്ന് ആമിസ് ബ്രൈഡല്‍ മേക്ക് ഓവര്‍ കരിമുകള്‍ അന്വേഷിച്ചു വരുന്നു. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകള്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

എല്ലാവിധ ഹെയര്‍ ട്രീറ്റ്‌മെന്റുകളും സ്‌കിന്‍ ട്രീറ്റ്‌മെന്റുകളും കസ്റ്റമേഴ്‌സിനായി ഇവിടെ ലഭ്യമാണ്. സ്മൂത്തനിങ്, സ്‌ട്രൈറ്റനിങ്, കെരാറ്റിന്‍, ഹെയര്‍ എക്സ്റ്റന്‍ഷന്‍, ഫേഷ്യല്‍, മൈക്രോ ബ്ലെയ്ഡിങ്, ഇയര്‍ പെയറിങ് എന്നീ എല്ലാവിധ സര്‍വീസുകളും ഇവിടെ നിന്നും ലഭ്യമാകുന്നു.

നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുകയും പങ്കെടുത്ത മത്സരങ്ങളിലെല്ലാം തന്റേതായ സ്ഥാനം ഉറപ്പിക്കാനും ഇക്കാലം കൊണ്ട് ആമിക്ക് സാധിച്ചിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ട രണ്ടു നേട്ടങ്ങളാണ് ഓള്‍ കേരള ബ്യൂട്ടീഷന്‍ കോമ്പറ്റീഷനില്‍ നടത്തിയ മേക്കപ്പ് കോണ്ടസ്റ്റില്‍ നേടിയ ഒന്നാം സ്ഥാനവും പെരുമ്പാവൂര്‍ അഡോണ്‍ ബ്രൈഡല്‍ ഹബ് നടത്തിയ കോമ്പറ്റീഷനില്‍ നേടിയ ഒന്നാം സ്ഥാനവും. ഓള്‍ കേരള ബ്യൂട്ടീഷന്‍ അസോസിയേഷന്‍ നടത്തിയ മേക്കപ്പ് കോണ്ടസ്റ്റില്‍ രണ്ടാം സ്ഥാനം നേടിയത് ആമിയോടൊപ്പം പാര്‍ലറില്‍ ജോലി ചെയ്യുന്ന വിനീത ഋഷിരാജിനാണ് എന്നത് അഭിമാനകരമായ മറ്റൊരു നേട്ടമാണ്.

നിരവധി ആളുകള്‍ക്ക് മേക്കപ്പ് സംബന്ധിച്ച് നിരവധി ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്നതും ഈ മേഖലയിലെ നിരവധി നല്ല ആളുകളെ പരിചയപ്പെടാന്‍ സാധിച്ചുവെന്നതും തന്റെ ജീവിതത്തിലെ വലിയ നേട്ടമായി തന്നെയാണ് അഭിരാമി കണക്കാക്കുന്നത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍