Entreprenuership Success Story

കൗമാരക്കാരുടെ ഫാഷന്‍ സങ്കല്‍പ്പത്തിന് വില വെറും ആയിരം രൂപയില്‍ താഴെ; യുണിക് ഫാഷന്‍ വസ്ത്രങ്ങളുമായി മല്‍ഹാര്‍ ലേബല്‍

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ വസ്ത്ര വിപണന രംഗത്ത് പുതിയൊരു അദ്ധ്യായം തുറന്നിരിക്കുകയാണ് മല്‍ഹാര്‍ ലേബല്‍. വളരെ കുറഞ്ഞ വിലയില്‍ എന്നാല്‍ എല്ലാവര്‍ക്കും വാങ്ങാനും ഉപയോഗിക്കാനും കഴിയുന്ന വസ്ത്രങ്ങള്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് മല്‍ഹാറിന്റെ ലക്ഷ്യം. കോട്ടയം പാലാ സ്വദേശിനിയായ താരാ തോമാസാണ് മല്‍ഹാര്‍ എന്ന സംരംഭത്തിന് ജീവന്‍ നല്‍കിയത്. വിവാഹശേഷം കുഞ്ഞുമായി വീട്ടില്‍ ഒതുങ്ങിക്കൂടാതെ, ‘ക്രിയേറ്റീവ്’ ആയി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് താരയെ സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്. അങ്ങനെയാണ് മല്‍ഹാര്‍ എന്ന തന്റെ ആഗ്രഹസാക്ഷാത്കാരത്തിന് ഈ സംരംഭക തുടക്കം കുറിച്ചത്.

2022 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മല്‍ഹാറിന് അന്നുമുതല്‍ ഇന്നുവരെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്ത് തന്റേതായ കയ്യൊപ്പ് രേഖപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം പേജ് വഴിയുള്ള ഓര്‍ഡറുകള്‍ ആയിരുന്നു ആരംഭകാലത്ത് സ്വീകരിച്ചിരുന്നതെങ്കിലും പിന്നീട് ആരംഭിച്ച വെബ്‌സൈറ്റ് കൂടുതല്‍ സാധ്യതകള്‍ ഈ സംരംഭത്തിന് സമ്മാനിച്ചു.

ഒരു ദിവസം തന്നെ 500 മുതല്‍ 550 ഓര്‍ഡറുകള്‍ വരെ തുടക്കത്തില്‍ മല്‍ഹാറിന് ലഭിച്ചിരുന്നു. അത് മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജം നല്‍കി. ഇന്ന് വെബ്‌സൈറ്റ് വഴി മാത്രമാണ് മല്‍ഹാറില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കപ്പെടുന്നത്. നിലവില്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കാണ് മല്‍ഹാര്‍ മുന്‍തൂക്കം നല്‍കുന്നതെങ്കിലും ഭാവിയില്‍ മല്‍ഹാറിന്റെ പ്രവര്‍ത്തനങ്ങള്‍ ഓഫ്‌ലൈന്‍ ആക്കാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ അമരക്കാര്‍.

എന്തിനുമേതിനും താരയ്ക്ക് പൂര്‍ണ പിന്തുണയുമായി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സ്റ്റീഫന്‍ ജോയ് പിന്നില്‍ തന്നെയുണ്ട്. കഴിഞ്ഞ ആറുമാസമായി താരയും ഭര്‍ത്താവും ഒന്നിച്ചാണ് മല്‍ഹാറിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത്. ആയിരം രൂപയില്‍ താഴെയുള്ള വസ്ത്രങ്ങളാണ് മല്‍ഹാറില്‍ കച്ചവടം നടത്തുന്നത്.

എന്നും ഉപയോഗിക്കാന്‍ കഴിയുന്നതും ‘ക്വാളിറ്റി’ തുണിത്തരങ്ങളില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ആണെന്നതുകൊണ്ടുതന്നെ മല്‍ഹാറിന്റെ ഉത്പന്നങ്ങള്‍ ആര്‍ക്കും തെരഞ്ഞെടുക്കാവുന്നതാണ്. ഇന്ത്യയിലൂടനീളം പ്രോഡക്ടുകള്‍ എത്തുന്നു എന്നതിനാല്‍ സ്ത്രീകളുടെ വസ്ത്ര സങ്കല്‍പത്തില്‍ എന്നും മല്‍ഹാര്‍ ഒന്നാം സ്ഥാനത്താണ്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ മല്‍ഹാറിന്റെ കസ്റ്റമറായി കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മല്‍ഹാര്‍ ലേബല്‍
Phone: 9496860773
http://www.themalhaar.com
https://www.instagram.com/malhaar_label/?igshid=NTc4MTIwNjQ2YQ%3D%3D

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ