ചിലവ് തടസ്സമാകാതെ, ഡിജിറ്റല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്ന Adberry
വിജയത്തിലേക്കുള്ള പടവുകള്‍ ഒറ്റയ്ക്ക് കയറുന്നതിനേക്കാള്‍, പരസ്പര പിന്തുണയോടെയും വ്യക്തമായ ലക്ഷ്യബോധത്തോടെയും മുന്നേറുമ്പോള്‍ ആ വിജയത്തിന് തിളക്കമേറും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് തൊടുന്നതെല്ലാം പൊന്നാക്കുന്ന മികവുമായി എട്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ് ‘ആഡ്‌ബെറി’ (Adberry). കേരളത്തിലെ ശ്രദ്ധേയമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ ഒന്നായി ആഡ്‌ബെറി വളര്‍ന്നതിന് പിന്നില്‍ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവും കൈമുതലാക്കിയ പ്രശാന്ത് വര്‍ഗീസ് – ഹീര മരിയ ദമ്പതികളുടെ അധ്വാനമുണ്ട്.
ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സിയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം, ഇനി മറ്റൊരു സംരംഭകനും ഉണ്ടാകരുതെന്ന ചിന്തയില്‍ നിന്നാണ് പ്രശാന്ത് ആഡ്‌ബെറിയ്ക്ക് തുടക്കമിട്ടതും തുടര്‍ച്ചയായ എട്ടാം വര്‍ഷവും മികച്ച സേവനങ്ങളുമായി മുന്നോട്ട് പോകുന്നതും. പ്രശാന്തിന്റെ പിന്തുണയും പ്രോത്സാഹനവും മുന്‍പ് വിവിധ തൊഴിലിടങ്ങളില്‍ നേടിയ അനുഭവ പരിചയവുമാണ് ഹീരയെ സംരംഭകത്വത്തിലേക്ക് ചുവടുവെപ്പിച്ചത്. സാധാരണക്കാരായ സംരഭകര്‍ക്കു വേണ്ടി, അവര്‍ക്കു സാധിക്കുന്ന ചെറിയ തുകയില്‍ മികച്ച രീതിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രാപ്തമാക്കി, ആഡ്‌ബെറിയിലൂടെ പ്രശാന്ത് ഒരു മാറ്റത്തിനു തുടക്കമിട്ടു.

കേവലം ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സി എന്നതിലുപരി, സാമൂഹികമായും വിദ്യാഭ്യാസപരമായും വലിയ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് സാധിച്ചു. ഹീര വെറുമൊരു ബിസിനസ് ഉടമ മാത്രമല്ല, ഗവണ്‍മെന്റ് തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു മികച്ച ട്രെയിനര്‍ കൂടിയാണ്. എം.എസ്.എം.ഇ (MSME), ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍, ജില്ലാ വ്യവസായ വകുപ്പ്, കേരള സ്‌റ്റേറ്റ് റൂട്രോണിസ് എന്നീ വകുപ്പുകള്‍ക്ക് വേണ്ടി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സെമിനാറുകളും ക്ലാസ്സുകളും അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുടെ ക്ലാസ്സുകളും സെമിനാറുകളും സാധാരണക്കാരായ സംരംഭകരിലേക്ക് എത്തിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും ഹീരയ്ക്കുള്ള പ്രത്യേക കഴിവ് ഈ മേഖലയില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒന്നാണ്.

എട്ട് വര്‍ഷം മുന്‍പ് ആരംഭിച്ച ആഡ്‌ബെറിയുടെ യാത്ര, ഇന്ന് അതിരുകളും കടന്ന് വളര്‍ന്നിരിക്കുകയാണ്. നിലവില്‍ പതിനഞ്ചിലധികം വിദേശ രാജ്യങ്ങളില്‍ ആഡ്‌ബെറിക്ക് സംതൃപ്തരായ ഉപഭോക്താക്കളുണ്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ നൂതന പ്രവണതകള്‍ സമന്വയിപ്പിച്ചുകൊണ്ട് ആഡ്‌ബെറി നല്‍കുന്ന സേവനങ്ങള്‍ ഓരോ ബ്രാന്‍ഡിനെയും ഉയര്‍ന്ന നേട്ടങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. SEO, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, പെര്‍ഫോമന്‍സ് മാര്‍ക്കറ്റിങ്, ബ്രാന്‍ഡിംഗ്, കണ്ടന്റ് മാനേജ്‌മെന്റ് തുടങ്ങി എല്ലാ മേഖലകളിലും ആഡ്‌ബെറി ഇതിനോടകം തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു. കൂടാതെ എം ബി എ, മറ്റു പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങി ആയിരക്കണക്കിന് പേര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ട്രെയിനിങ് നല്‍കാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങില്‍ ഒരു പതിറ്റാണ്ടിന്റെ പ്രവൃത്തി പരിചയമുള്ള പ്രശാന്തും ഹീരയും മേഖലയില്‍ പ്രചാരത്തിലുള്ള രീതികളില്‍ നിന്ന് വിഭിന്നരായി ചിന്തിച്ചതിന്റെ ഫലമാണ് ആഡ്‌ബെറി. പ്രാദേശിക സംരംഭങ്ങളുടെ വിപണന സാധ്യത മനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് ഈ ദമ്പതികള്‍ വിജയത്തിന്റെ പടവുകള്‍ കയറിയത്. ദാമ്പത്യത്തിന്റെ കെട്ടുറപ്പില്‍ വിജയം കൊയ്‌തെടുത്ത പ്രശാന്തും ഹീരയും ‘ഡിജിറ്റല്‍ കപ്പിള്‍സ്’ എന്നാണ് മേഖലയില്‍ ഇന്ന് അറിയപ്പെടുന്നത്.
കഠിനാധ്വാനം, സത്യസന്ധത, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ആഡ്‌ബെറിയുടെ വിജയമന്ത്രങ്ങള്‍. ഓരോ പ്രോജക്റ്റിലും പുലര്‍ത്തുന്ന കൃത്യതയും ക്രിയാത്മകതയുമാണ് ഈ ദമ്പതികളെ മേഖലയിലെ വിശ്വസ്തമാക്കി മാറ്റിയത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ഇനിയും പുതിയ മാതൃകകള്‍ സൃഷ്ടിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഇവരിന്ന്.





