Entreprenuership Success Story

പ്രതിസന്ധികളില്‍ പതറാതെ,വിജയമെഴുതിയ സംരംഭക

Spread the love

ജീവിതത്തിലെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും പതറാതെ മുന്നോട്ട് പോയവരാണ് വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. അത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പതറാതെ മുന്നോട്ട് പോയി, സ്വന്തമായി രണ്ട് സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയ ഒരു സംരംഭകയുണ്ട്…

കായംകുളം സ്വദേശിനിയായ ഷബാന 2020ലാണ് ‘Shabz_art_n_creations’ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ക്രാഫ്റ്റിങ് മേഖലയില്‍ പണ്ട് മുതലേ ഇഷ്ടമുണ്ടായിരുന്ന ഷബാന, ഗര്‍ഭകാലത്ത് ഒഴിവുസമയങ്ങളിലെ മടുപ്പ് മാറ്റാനായിരുന്നു ആദ്യം ഇതിലേക്ക് കടക്കുന്നത്. എന്നാല്‍ 2021 ല്‍ പ്രവാസിയായ പിതാവ് മരണപ്പെടുകയും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍, ഉമ്മയെ സഹായിക്കുന്നതിന് വേണ്ടി പൂര്‍ണമായും ശ്രദ്ധ ഇതിലേക്ക് നല്‍കുകയുമായിരുന്നു.

ഹാമ്പര്‍ പോലുള്ള ഹാന്‍ഡ്‌മേഡ് ക്രാഫ്റ്റിങിലൂടെ ധാരാളം കസ്റ്റമേഴ്‌സിനെയാണ് ഈ സംരംഭത്തിന് ലഭിച്ചത്. ഇതോടെ 2023 ല്‍ Shabz Decor എന്ന സംരംഭവും ഷബാന ഭര്‍ത്താവ് സജീറിന്റെ പിന്തുണയോടെ ആരംഭിച്ചു. ബര്‍ത്ത്‌ഡേ, വെഡിംഗ്, ബ്രൈഡല്‍ ഷോ, മം റ്റു ബീ, ഗ്രൂം റ്റു ബീ, ഡെസ്റ്റിനേഷന്‍ വെഡിംഗ് തുടങ്ങി എല്ലാ വിധ ആഘോഷങ്ങള്‍ക്കും ഭംഗി കൂട്ടാന്‍ ധാരാളം പേരാണ് Shabz Decor തേടി ഇന്നെത്തുന്നത്.

ഇവന്റ് മാനേജ്‌മെന്റുകള്‍ക്കായി Creative Partners എന്ന സംരംഭവും ഇവര്‍ നടത്തുന്നുണ്ട്. കസ്റ്റമേഴ്‌സിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഇവന്റുകള്‍ ഇവര്‍ ഒരുക്കുന്നു. പ്രധാനമായും ഡെക്കറേഷനിലാണ് Shabz Decor പ്രവര്‍ത്തിക്കുന്നതെങ്കിലും കസ്റ്റമര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് ഇവന്റുകളും ഇവര്‍ തയാറാക്കുന്നു.

ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടെങ്കില്‍ അത്രത്തോളം തീവ്രമായി ആഗ്രഹിച്ചാല്‍ വിജയിക്കാന്‍ കഴിയും എന്നതിന് തെളിവാണ് ഷബാന എന്ന ഈ യുവ സംരംഭക.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍