Entreprenuership Success Story

പാഷനും പ്രൊഫഷനും രണ്ടല്ലെന്ന് തിരിച്ചറിഞ്ഞ സംരംഭക…

Spread the love

മനസ്സില്‍ ആഗ്രഹിച്ച പാഷനെ പ്രൊഫഷനാക്കി മാറ്റി, ആ മേഖലയില്‍ ഉയരങ്ങള്‍ താണ്ടിയ നിരവധി സംരംഭകരുടെ കാഴ്ചകള്‍ ഇതിനോടകം നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. അക്കൂട്ടത്തില്‍ മറ്റൊരു പേര് കൂടി…… വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഥിതി ചെയ്യുന്ന ‘സീക്രെട് ബ്യൂട്ടി മേക്കപ്പ് സ്റ്റുഡിയോ’യുടെ ഉടമ ഷര്‍മി…!

വയനാട് കോളിയാടി എന്ന സ്ഥലത്ത് താമസിക്കുന്ന ഷര്‍മി ജനിച്ചതും വളര്‍ന്നതുമെല്ലാം കാസര്‍ഗോഡായിരുന്നു. 15 വര്‍ഷക്കാലമായി ബ്യൂട്ടീഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. തുടക്കകാലത്ത് ഫ്രീലാന്‍സായി ജോലി ചെയ്തിരുന്ന ഷര്‍മിയ്ക്ക് പതിയെ പതിയെ പല മേക്കപ്പ് സ്റ്റുഡിയോകളിലും ജോലി ചെയ്യാനും പിന്നീട് സ്വന്തമായ ഒരു ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ ആരംഭിക്കുവാനും കഴിഞ്ഞു.

വളരെ യാദൃശ്ചികമായി ഈ മേഖലയിലേക്ക് എത്തിപ്പെടുകയും പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്ത പ്രൊഫഷനാണ് ഷര്‍മിയ്ക്ക് ഇന്ന് ബ്യൂട്ടീഷന്‍ മേഖല. സീക്രട്ട് ബ്യൂട്ടി മേക്കപ്പ് സ്റ്റുഡിയോ എന്ന സ്ഥാപനം ആരംഭിച്ചിട്ട് കുറച്ച് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കില്‍ പോലും, പിന്തിരിഞ്ഞു നോക്കുന്ന 15 വര്‍ഷക്കാലം ജീവിതത്തില്‍ താന്‍ പൂര്‍ണ വിജയമായിരുന്നുവെന്നും തന്റെ കരിയറില്‍ ശോഭിച്ചതില്‍ അങ്ങേയറ്റം സന്തോഷവതിയാണെന്നും ഷര്‍മിയ്ക്ക് നിസ്സംശയം പറയാന്‍ സാധിക്കും.

സ്ത്രീ സൗന്ദര്യത്തിന്റെ എല്ലാ മേഖലകളിലും, ത്രഡ്ഡിങ് മുതല്‍ ബ്രൈഡല്‍ മേക്കപ്പ് വര്‍ക്കുകള്‍ വരെ ഏറ്റവും മികച്ച രീതിയിലാണ് തന്റെ സ്ഥാപനത്തില്‍ ചെയ്തു വരുന്നത്. നന്നേ ചെറുപ്പത്തില്‍, അതായത് വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ തന്റെ മുടി മുറിക്കുവാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയപ്പോള്‍ അതിന് തുക തികയാതെ വന്ന ഒരു സാഹചര്യം ഷര്‍മിയ്ക്ക് ഉണ്ടായിട്ടുണ്ട്. അത് ഇന്നും മനസ്സിലൊരു നീറലായി കിടക്കുന്നതു കൊണ്ടുതന്നെ തന്റെ അരികിലെത്തുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള സര്‍വീസ് കുറഞ്ഞ നിരക്കിലാണ് ഇവര്‍ നല്‍കിവരുന്നത്.

ഷര്‍മിയ്ക്ക് ഇതൊരു ബിസിനസ് മാത്രമല്ല. ഒരുപാടുകാലം ഉള്ളില്‍ കൊണ്ടു നടന്ന നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു പ്രവൃത്തി തന്നെയാണ്. ആ ബോധ്യം ഉള്ളിലുള്ളതു കൊണ്ട് തന്നെയാണ് നിരവധി ആളുകള്‍ ദിനംപ്രതി ഈ മേഖലയിലേക്ക് കടന്നു വന്നിട്ടും 15 വര്‍ഷങ്ങള്‍ക്കിപ്പുറവും പകിട്ടു കുറയാതെ ഷര്‍മിയേയും തന്റെ സ്ഥാപനത്തെയും ഈ രംഗത്ത് നിലനിര്‍ത്തുന്നത്.

‘Sharmis Makeover’ എന്ന ബ്രൈഡല്‍ മേക്കപ്പ് യൂണിറ്റില്‍ Airbrush മേക്കപ്പ്, ഗ്ലാസ്സ് സ്‌കിന്‍ മേക്കപ്പ്, HD മേക്കപ്പ്, നോര്‍മല്‍ മേക്കപ്പ് തുടങ്ങി സാധാരണക്കാര്‍ക്ക് അവരുടെ ബഡ്ജറ്റിന് അനുയോജ്യമായ രീതിയില്‍ ഷര്‍മിസ് മേക്കോവറില്‍ ലഭ്യമാക്കുന്നുണ്ട്.

മറ്റു സംരംഭകര്‍ തങ്ങള്‍ക്കൊപ്പം ഉള്ളവരോട് മത്സരിക്കുമ്പോള്‍ ഷര്‍മിയുടെ മത്സരം തന്നോട് തന്നെയാണ്. ഇന്ന് ചെയ്ത വര്‍ക്കുകള്‍ നാളെ ചെയ്യുമ്പോള്‍ കുറച്ചുകൂടി മികവുറ്റതാക്കി തീര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അതിനൊപ്പം നില്‍ക്കുന്ന എക്‌സ്പീരിയന്‍സ് ആയിട്ടുള്ള സ്റ്റാഫുകളും ഷര്‍മിയ്ക്ക് കരുത്ത് പകരുന്നു.

സ്വന്തം കഴിവിലുള്ള വിശ്വാസം തന്നെയാണ് ഷര്‍മിക്ക് മുന്നോട്ടുള്ള യാത്രകളില്‍ പ്രചോദനവും കരുത്തുമായി മാറിയിട്ടുള്ളത്. ജോലിയും പാഷനും ഒന്നിച്ചു കൊണ്ടുപോകുന്നതിനുള്ള സന്തോഷവും അതിലുപരി അത് മറ്റുള്ളവരുടെ മുഖത്ത് വിരിയിക്കുന്ന പുഞ്ചിരിയുമാണ് ഷര്‍മിയെ സംബന്ധിച്ചിടത്തോളം ഇവര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരങ്ങള്‍.

ഈ യുവ സംരംഭകയ്ക്ക് പരിപൂര്‍ണ പിന്തുണയുമായി ഭര്‍ത്താവും കുടുംബവും സുഹൃത്തുക്കളും തനിക്ക് ചുറ്റുമുള്ള ഓരോ നല്ല വ്യക്തികളും കൂടെയുണ്ടെന്നതും ഷര്‍മിയ്ക്ക് ധൈര്യം പകരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
9747735206

Instagram : secret_beauty_makeupstudio

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍