Angel Cakes Crafts; ഹൃദയം കീഴടക്കിയ മധുര വിജയം
സ്വപ്‌നങ്ങള്‍ യാഥാര്‍ത്യമാക്കാന്‍ വയസ്സ് ഒരു തടസ്സമല്ല, ലക്ഷ്യം ഉറച്ചതാണെങ്കില്‍ വീടിനുള്ളില്‍ നിന്ന് തന്നെ ലോകം കീഴടക്കാം എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചങ്ങനാശേരി സ്വദേശി ഡയോണ സബാസ്റ്റ്യന്‍. ബി.എസ്.സി. മാത്തമാറ്റിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഡയോണ തന്റെ ചെറിയ പ്രായത്തിലാണ് കേക്ക് ബേക്കിങ് രംഗത്തേക്ക് കാലെടുത്ത് വച്ച്, Angel Cakes Crafts എന്ന ബ്രാന്‍ഡിന് രൂപം നല്‍കിയത്.

ആറ് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായി, ഡയോണയുടെ Angel Cakes Crafts ഇന്ന് ഉപഭോക്താക്കളുടെ വിശ്വാസവും സ്‌നേഹവും നേടിയ, ശ്രദ്ധേയമായ ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. പൂര്‍ണമായും കസ്റ്റമറുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പന ചെയ്യുന്ന കേക്കും ഹാംബേഴ്‌സുമാണ് Angel Cakes Crafts ന്റെ പ്രത്യേകത. ഇന്ന് കോട്ടയത്തിന് പുറത്ത് നിന്ന് പോലും ഡയോണയുടെ കേക്കുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു. ഇന്ത്യക്ക് പുറത്തുനിന്നും ഹാംബേഴ്‌സിന് ഓര്‍ഡറുകള്‍ ലഭിക്കുന്നു എന്നതാണ് ഈ സംരംഭത്തിന്റെ വളര്‍ച്ചയുടെ തെളിവ്.


വീടിനകത്തെ ചെറിയൊരു കോണില്‍ നിന്നാണ് ഈ വലിയ യാത്രക്ക് ഡയോണ തുടക്കം കുറിച്ചത്. ഇന്ന് ആ വീടാണ് നിരവധിയേറെ ഓര്‍ഡറുകള്‍ക്ക് അടുക്കളയും ഓഫീസും ആയിത്തീര്‍ന്നത്. ഡയോണ ഉപഭോക്താക്കളുമായി ഉണ്ടാക്കിയ ആത്മബന്ധവും വിശ്വാസവുമാണ് കോട്ടയം ജില്ലയിലാകെ ‘Angel Cakes Crafts’ എന്ന ബ്രാന്‍ഡ് അറിയപ്പെടാന്‍ കാരണമായത്.


ഇത്തരത്തില്‍ ബേക്കിങ്ങില്‍ തുടക്കം മുതലുള്ള ഡയോണയുടെ പാഷനും കസ്റ്റമര്‍ റിലേഷനും എല്ലാം ചേര്‍ന്നതാണ് Angel Cakes Craftsന്റെ വിജയം. പഠനത്തിനൊപ്പം ബിസിനസ് മുന്നോട്ട് നയിക്കുന്നത് എളുപ്പമല്ലെങ്കിലും, അതിനായി ഡയോണ നടത്തിവരുന്ന ശ്രമം ബിസിനസിനോടുള്ള അവരുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ഈ യാത്രയില്‍ കുടുംബത്തിന്റെ ശക്തമായ പിന്തുണയും വിശ്വാസവും ഡയോണയ്ക്ക് കരുത്തായി മാറി.

ഓണ്‍ലൈന്‍ കേക്ക് ബിസിനസ്സില്‍ കടുത്ത മത്സരം നിലനില്‍ക്കുമ്പോഴും, ആളുകളുടെ ഹൃദയം കീഴടക്കി Angel Cakes Crafts മുന്നേറുകയാണ്. കസ്റ്റമറുടെ മനസ്സില്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വാദും സ്‌നേഹവും നിറച്ച അനുഭവമാണ് ഡയോണ നല്‍കുന്നത്. ഭാവിയില്‍ ഒരു ‘പേസ്ട്രി ഷെഫ്’ ആകണമെന്നാണ് ഡയോണയുടെ വലിയ സ്വപ്‌നം. ഇന്ന് സ്‌നേഹത്തോടെ പാകം ചെയ്യുന്ന ഓരോ കേക്കും ഹാംബറും അവളുടെ സ്വപ്‌നത്തിലേക്കുള്ള ഓരോ പടിയാണ്.



നഷ്ടങ്ങള്‍ വരാം, വെല്ലുവിളികള്‍ ഉണ്ടാകും, എന്നാല്‍ അവയെ എല്ലാം ക്ഷമയോടെ മറികടന്ന്, ഓരോ കസ്റ്റമറുടെയും ഹൃദയം തൊടുന്ന ഉത്പന്നങ്ങള്‍ ഒരുക്കുക എന്നതാണ് ഡയോണയുടെ ലക്ഷ്യം. ചെറുപ്പത്തില്‍ തന്നെ വലിയൊരു വിജയപാതയ്ക്ക് അടിത്തറയിട്ട ഡയോണയുടെ കാഴ്ചപ്പാട് ഇനി നിരവധി പേരുടെ സ്വപ്‌നങ്ങള്‍ക്ക് വെളിച്ചമാവും.






