Entreprenuership Success Story

20 വര്‍ഷത്തെ അഭിനിവേശം; ഓരോ വീടിനും സോളാര്‍ വെളിച്ചം പകരുന്ന അവന്‍സ ഫ്യൂച്ചര്‍ എനര്‍ജി

പുതിയ ഊര്‍ജ സാധ്യതകള്‍ തേടുന്ന കേരളത്തില്‍, സൗരോര്‍ജ മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറുകയാണ് തിരുവനന്തപുരം സ്വദേശി വിപിന്‍ കുമാര്‍ ആരംഭിച്ച അവാന്‍സ ഫ്യൂച്ചര്‍ എനര്‍ജി (Avansa Future Energy) LLP എന്ന സംരംഭം. 2021 ല്‍ തിരുവനന്തപുരത്തെ ഹെഡ് ഓഫീസായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം, വെറും നാല് വര്‍ഷം കൊണ്ട് 1000 -ല്‍ അധികം മേല്‍ക്കൂരകളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചുകൊണ്ട് വിജയകരമായി മുന്നേറുകയാണ്. ഇന്ത്യയില്‍ അപൂര്‍വമായിരുന്ന സോളാര്‍ പാനല്‍ നിര്‍മാണ മേഖലയിലേക്കുള്ള വിപിന്റെ കടന്നുവരവ് 2001 -ഓടെയാണ്. ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2013ല്‍ കേരളത്തിലേക്ക് തിരിച്ചു. അക്കാലത്ത് സോളാറുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി സേവനങ്ങളായിരുന്നു വിപിന്‍ നല്‍കിയിരുന്നത്. 2017 ഓടെ വാണിജ്യ സ്ഥാപനങ്ങളിലെ സോളാര്‍ പ്ലേസ്‌മെന്റുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

വര്‍ഷങ്ങള്‍ നീണ്ട പരിചയ സമ്പത്തും, ആര്‍ജിച്ചെടുത്ത അറിവുകളും ചേര്‍ത്തുകെട്ടിയാണ് 2021ല്‍ ബാല്യകാല സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ അവാന്‍സ എന്ന സ്ഥാപനത്തിന് വിപിന്‍ കുമാര്‍ തുടക്കം കുറിക്കുന്നത്. സ്വന്തമായൊരു സംരംഭമെന്ന ദീര്‍ഘകാല സ്വപ്‌നം ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ഓഫീസുകളുമായി മുന്നോട്ടുപോകുകയാണ്.

വീടുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേണ്ടി ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള സമഗ്ര സേവനങ്ങള്‍ സംരംഭം നല്‍കുന്നുണ്ട്. ഓരോ വീട്ടിലും ബിസിനസ് സ്ഥാപനങ്ങളിലും ശുദ്ധവും വിശ്വസനീയവും താങ്ങാനാവുന്നതുമായ സൗരോര്‍ജം എത്തിക്കുക എന്നതാണ് അവാന്‍സുയടെ ലക്ഷ്യം.

ഡിസൈന്‍ ഘട്ടം മുതല്‍ പര്‍ച്ചേസ്, ഇന്‍സ്റ്റലേഷന്‍ വരെ കര്‍ശനമായ ഗുണനിലവാര മാനദണ്ഡങ്ങളാണ് അവാന്‍സ ഉറപ്പാക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രവൃത്തി പരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന കാര്യക്ഷമതയുള്ള പാനലുകള്‍ മാത്രമാണ് അവാന്‍സ ഉപയോഗിക്കുന്നത് എന്നത് തന്നെയാണ് സംരംഭത്തെ കൂടുതല്‍ വിശ്വാസ്യമാക്കുന്നത്. കൂടാതെ 24X7 മോണിറ്ററിംഗും, 5 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സും സംരംഭം ഉറപ്പാക്കുന്നുണ്ട്. സോളാര്‍ ഇന്‍സ്റ്റാളേഷനുമായി ബന്ധപ്പെട്ട എല്ലാത്തരം ഡോക്യുമെന്റേഷനുകളും സംരംഭം നേരിട്ട് കൈകാര്യം ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിക്കാനും സംരംഭത്തിന് സാധിച്ചിട്ടുണ്ട്.

സൗരോര്‍ജത്തിന്റെ ആകര്‍ഷകമായ ഘടകമാണ് നെറ്റ് മീറ്ററിംഗ് എങ്കിലും, സര്‍ക്കാര്‍ നയങ്ങളിലെ സ്ഥിരതയില്ലാത്ത നിയന്ത്രണങ്ങളാണ് ഈ രംഗത്തെ പ്രധാന വെല്ലുവിളിയെന്ന് വിപിന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. സൗരോര്‍ജം ഒരു ചെലവല്ല, മറിച്ച് ഉറപ്പായ വരുമാനം നല്‍കുന്ന നിക്ഷേപമാണ് എന്നതാണ് വിപിന്‍ കുമാര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സന്ദേശം. സോളാര്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടൊപ്പം സാധാരണക്കാരായ ജനങ്ങളിലേക്ക് സോളാറിന്റെ സാധ്യതയെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള വ്യക്തമായ ബോധ്യമുണ്ടാക്കാനും സംരംഭം ശ്രദ്ധ കല്‍പ്പിക്കുന്നുണ്ട്.

ഓരോ വീട്ടിലും സോളാര്‍ എന്നതാണ് അവാന്‍സയുടെ ലക്ഷ്യം. കേരളത്തിലുടനീളം സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2026 ജനുവരിയില്‍ കോഴിക്കോടും പാലക്കാടും പുതിയ ഓഫീസുകള്‍ ആരംഭിക്കുന്നതിനുള്ള തിരക്കിലാണ് സംരംഭമിന്ന്. വരും മാസങ്ങളില്‍ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാകുമെന്നാണ് അവാന്‍സയുടേയും വിപിന്റേയും പ്രതീക്ഷ.

For Connecting us, please visit us;

https://www.facebook.com/share/17jAprFCZK

https://www.instagram.com/avansafuture?igsh=OTM3YWRiOXVyM2I0

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ