Entreprenuership

സൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്കായി ബെല്ലാ ബ്യൂട്ടി മേക്ക് ഓവര്‍ ആന്‍ഡ് ക്ലിനിക്

Spread the love

2014-ല്‍ വെറുമൊരു ബ്യൂട്ടി പാര്‍ലറായി തുടങ്ങിയ ബെല്ലാ ബ്യൂട്ടി പാര്‍ലര്‍ ഇന്ന് സംസ്ഥാനമാകെ അറിയപ്പെടുന്ന സെലിബ്രിറ്റി ബ്രൈഡല്‍ മേക്ക് ഓവര്‍ ക്ലിനിക്കാണ്. സ്‌കൂള്‍ അധ്യാപികയായിരുന്ന രേഷ്മയുടെ കഠിന പ്രയത്‌നവും സംരംഭകയാകാനുള്ള മോഹവുമായിരുന്നു ബെല്ലാ ബ്യൂട്ടി മേക്ക് ഓവര്‍ സ്റ്റുഡിയോയുടെ തറക്കല്ല്. ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഒരു മേക്ക് ഓവര്‍ സ്റ്റുഡിയോയിലേക്കുള്ള ബെല്ല ബ്യൂട്ടി സ്റ്റുഡിയോ എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ പിന്നില്‍ രേഷ്മ എന്ന സംരംഭകയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ കഥകൂടിയുണ്ട്.

2014ല്‍ തന്റെ വീടിനടുത്ത് നടന്ന വിവാഹത്തിന് വധുവിനെ അണിയിച്ചൊരുക്കാന്‍ ലഭിച്ച അവസരമാണ് രേഷ്മയുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. ബ്രൈഡല്‍ മേക്കോവറിന്റെ ദൃശ്യങ്ങള്‍ കാണാനിടയായ, ഗള്‍ഫില്‍ ബിസിനസ് ചെയ്യുന്ന ഭര്‍ത്താവാണ് രേഷ്മയെ ഈ രംഗത്തേക്ക് കാല്‍വയ്പ് നടത്താന്‍ പ്രേരിപ്പിച്ചത്. സംരംഭകയാകാന്‍ തന്റെ ഭാര്യക്ക് താല്‍പര്യമുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ രേഷ്മയ്ക്ക് പ്രചോദനം നല്‍കി.

കേരളത്തിലേയും ഗള്‍ഫ് നാടുകളിലേയും വിവിധ ബ്യൂട്ടി മേക്ക് ഓവര്‍ സ്റ്റുഡിയോകകളില്‍ നിന്നുമായി ബ്യൂട്ടി മേക്കോവറില്‍ പ്രാവീണ്യം നേടിയ രേഷ്മ 2014ല്‍ ഭര്‍ത്താവിന്റെ മാനസിക, സാമ്പത്തിക പിന്തുണയോടെ കരുനാഗപ്പള്ളി ഓച്ചിറക്ക് സമീപം സ്വന്തമായി ഒരു ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചു. എന്നാല്‍ പൊതുവായി കണ്ടുവരുന്ന ഒരു സൗന്ദര്യ സംരക്ഷണ സ്ഥാപനമായി മാത്രം നിലകൊള്ളാന്‍ രേഷ്മ ഒരുക്കമല്ലായിരുന്നു. സൗന്ദര്യ സംരക്ഷണ രംഗത്ത് പുതുതായി വരുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുകയും ആധുനിക രീതിയിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട്, ഈ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ തന്റെ സ്ഥാപനത്തിലേക്കെത്തിക്കാനും രേഷ്മക്ക് കഴിഞ്ഞു.

സ്പാ തെറാപ്പി, ഫേഷ്യല്‍, കോസ്‌മെറ്റോളജി, സ്‌കിന്‍ പീലിംഗ്‌സ്, എല്ലാ തരത്തിലുമുള്ള ഹെയര്‍ ട്രീറ്റ്‌മെന്റസ് തുടങ്ങി ഒരു ബ്യൂട്ടിപാര്‍ലറിന്റെ പരമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യാവുന്ന എല്ലാത്തരം സ്‌കിന്‍ ട്രീറ്റ്‌മെന്റുകളും ബെല്ലാ ബ്യൂട്ടി ക്ലിനിക്കില്‍ ഇന്ന് ലഭ്യമാണ്. അതിന് പുറമെ, ബ്രൈഡല്‍ മേക്ക് ഓവര്‍ രംഗത്ത് ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സ്ഥാപനമായി ബെല്ല ബ്യൂട്ടി ക്ലിനിക്ക് മാറിയത് രേഷ്മ എന്ന യുവ സംരംഭകയുടെ, മേഖലയിലുള്ള അവരുടെ വ്യക്തിപ്രഭാവം ഒന്നുകൊണ്ട് മാത്രമാണ്.

പ്രശസ്ത സിനിമ താരങ്ങളുടെ ബ്യൂട്ടി മേക്ക് ഓവര്‍ വര്‍ക്കുകളടക്കം, സംസ്ഥാനത്തുടനീളം ബെല്ല ബ്യൂട്ടി ക്ലിനിക്ക് ബ്രൈഡല്‍ മേക്ക് ഓവര്‍ വര്‍ക്കുകളും ചെയ്യുന്നുണ്ട്. ബ്യൂട്ടി ക്ലിനിക് രംഗത്തെ ഒരറിവുകളും പൂര്‍ണമല്ലെന്നും ദിവസേന ബ്യൂട്ടി മേക്കോവര്‍ രീതികള്‍ മാറി വരുമെന്നും രേഷ്മ പറയുന്നു. അതുകൊണ്ട് തന്നെയും മാറി വരുന്ന ട്രെന്‍ഡുകളെക്കുറിച്ച് അവര്‍ വളരെ ബോധവതിയാണ്. എല്ലാ മാസവും രംഗത്തെ വിദഗ്ദര്‍ നയിക്കുന്ന ക്ലാസുകളിലും പരിശീലന പരിപാടികളിലും രേഷ്മ പങ്കെടുക്കാറുണ്ട്.

സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന ബ്യൂട്ടി ക്ലിനിക്കുകളിലൊന്നായ ബെല്ല ഇന്ന് പത്തോളം സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി സ്ഥാപനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. അധ്യാപിക എന്ന പവിത്രമായ ജോലിയില്‍ നിന്നും സംരംഭക എന്ന ലേബലിലേക്കെത്താനായുള്ള രേഷ്മയുടെ യാത്ര സ്ത്രീസമൂഹത്തിനൊട്ടാകെ ഊര്‍ജം പകരുന്നതാണ്.

Reshmashaji
Bella-make over studio
Thazhava north,Karunnagappally,
kollam- 690528
Ph. 9847618179,9400695892

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍
Entreprenuership

സംരംഭ ലൈസന്‍സുകള്‍ ഇനി അഞ്ചുവര്‍ഷത്തേക്ക്

Spread the loveഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍ ലൈസന്‍സിംഗ് സമ്പ്രദായം അടിമുടി പൊളിച്ചെഴുതി പുതിയ ആക്ട് പ്രവൃത്തി പഥത്തില്‍! സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടികള്‍