Special Story

Business Consulting + Marketing + Branding = TARX Solutions

Spread the love

എല്ലാ മേഖലയും ഒന്നിനോടൊന്നു മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള മത്സരത്തിലാണ്, ബിസിനസ് മേഖലയില്‍ പ്രത്യേകിച്ചും. ഏത് തെരഞ്ഞെടുക്കണമെന്ന കണ്‍ഫ്യൂഷന്‍ നമുക്ക് പലപ്പോഴും തോന്നുന്നതും ഇതേ മത്സര മികവ് ഉള്ളതുകൊണ്ടുതന്നെ. ഏതു ബിസിനസ് മേഖലയില്‍ ഉള്ളവര്‍ക്കും ശരിയായ രീതിയില്‍ കണ്‍സള്‍ട്ടിങും ബ്രാന്‍ഡിങും നല്‍കി അവരുടെ മേഖലയെ മികവുറ്റതാക്കി മാറ്റുന്നതില്‍ ബിസിനസ് കണ്‍സള്‍ട്ടന്റിനുള്ള പ്രാധാന്യം ഏറെയാണ്. ഈ മേഖലയില്‍ യുവ തലമുറയ്ക്കുള്ള കഴിവും പരിജ്ഞാനവും തന്നെയാണ് ഇവരെ ഇതിലേയ്ക്ക് അടുപ്പിക്കുന്നതും. അത്തരം ഒരു ഫീല്‍ഡില്‍ പരിശ്രമത്തിലൂടെ തങ്ങളുടെ സാനിധ്യവും പ്രവര്‍ത്തന മികവും തെളിയിച്ചിരിക്കുകയാണ് TARX Solutions ലൂടെ തമീം അബ്ദുല്‍ റഹിം.

ബിസിനസ് മേഖലയില്‍ തന്റേതായ ഒരിടം സൃഷ്ടിക്കണമെന്ന അതിയായ ആഗ്രഹമാണ് ഇന്ന് TARX Solutionsലൂടെ തമീം നേടിയെടുത്തിരിക്കുന്നത്. പഠനകാലം മുതല്‍ ബിസിനസ് മേഖലയോട് താല്‍പര്യം തോന്നുകയും അതിലെ സാധ്യതകളും തലങ്ങളും മനസിലാക്കി അതില്‍ തന്നെ പ്രവര്‍ത്തിക്കുകയുമായിരുന്നു. കൊല്ലം കേന്ദ്രമാക്കി TARX Solutions എന്ന ബിസിനസ് മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിങ് കമ്പനി തുടങ്ങിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ എങ്കിലും തമീം ഈ ഫീല്‍ഡില്‍ 10 വര്‍ഷത്തെ പ്രവര്‍ത്തന മികവു തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.

കമ്പനിയുടെ ഭാഗമായി 2015-ല്‍ തിരുവനനന്തപുരം കേന്ദ്രമാക്കി തമീമും മറ്റു നാലു സുഹൃത്തുക്കളായ നിതിന്‍, റിച്ചിന്‍, പ്രേംജിത്ത്, ശ്രീ എന്നിവര്‍ ചേര്‍ന്ന് Story Bank Studios എന്ന പേരില്‍ ഒരു സംരംഭവും നടത്തുന്നുണ്ട്. ബ്രാന്‍ഡിങ്ങും മാര്‍ക്കറ്റിങ്ങും തന്നെയാണ് ഇതിന്റെ മുഖ്യ ലക്ഷ്യവും. ഇതിനു ശേഷമാണ് ബിസിനസ് കണ്‍സള്‍ട്ടന്‍സിയ്ക്കു മാത്രമായി TARX Solutions എന്ന സംരംഭത്തിലേക്ക് തമീം കടക്കുന്നതും. ബിടെക് പഠനശേഷം ബിസിനസ് മേഖലയോടു തോന്നിയ താത്പര്യവും മാര്‍ക്കറ്റിങ് ഫീല്‍ഡ് കൈകാര്യം ചെയ്യുന്നതിലെ പ്രാഗത്ഭ്യവും തമീമിനെ തികഞ്ഞൊരു ബിസിനസ് കണ്‍സള്‍ട്ടന്റാക്കി മാറ്റുകയായിരുന്നു.

ഒരു ബിസിനസിനാവശ്യമായ എല്ലാവിധ സേവനങ്ങളും ഇന്ന് TARX Solutions നല്‍കി വരുന്നു. ഈ മേഖലയിലുള്ളവരുമായി നേരിട്ടും ഓണ്‍ലൈന്‍ ആയിട്ടും ഇവര്‍ കണ്‍സള്‍ട്ടിങ് നടത്തുന്നതോടൊപ്പം കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങള്‍ എന്താണെന്നു മനസിലാക്കി ഈ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാനും ഇവര്‍ക്ക് കഴിയുന്നു എന്നത് തന്നെ ഇവരുടെ വിജയമാണ്.

‘ക്രിയേറ്റിവിറ്റി’യ്ക്ക് വളരെ പ്രാധാന്യമുള്ള ഒരു മേഖല കൂടിയാണ് ബ്രാന്‍ഡിംഗ് എന്നും തമീം പറയുന്നു. ക്രിയേറ്റീവായിട്ടു നമുക്ക് എന്തു ചെയ്യാന്‍ കഴിയുന്നോ അവിടെ നമുക്കു മുന്നേറുവാനും കഴിയും. അതിനു നിരന്തരമുള്ള ‘അപ്‌ഡേഷന്‍സു’ം പ്രധാനമാണ്. കാലഘട്ടം മാറുന്നതിനനുസരിച്ചു സ്‌റ്റൈലിലും സ്റ്റാറ്റസിലും പുതുമകള്‍ നിറയ്ക്കപ്പെടുമ്പോള്‍ അതിനനുസരിച്ചു ഓരോ ബിസിനസ് മേഖലയിലും വരുത്തുന്ന മാറ്റങ്ങള്‍ക്കനുസൃതമായി നമ്മളും മാറി ചിന്തിക്കണം. അത് തന്നെയാണ് Story Bank Studios ഉം TARX Solutions ഉം ചെയ്തു വരുന്നതും. TARX Solutions ലൂടെ പ്രധാനമായും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, Print and Visual അഡ്വെര്‍ടൈസിങ്, ബിസിനസിന് ആവശ്യമായ എല്ലാത്തരം ബില്ലിംഗ് സോഫ്റ്റ്‌വെയറുകളും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിങ് സേവനങ്ങളും ചെയ്തു വരുന്നു.

സാമ്പത്തികമായി ലാഭം മാത്രം പ്രതീക്ഷിച്ചു കൊണ്ട് നമ്മള്‍ ഒരു സംരംഭം നടത്തുകയാണെകില്‍ അവിടെ നമുക്ക് മുന്നേറുവാനോ പുതുമകള്‍ സൃഷ്ടിക്കുവാനോ കഴിയില്ല. നമ്മള്‍ അതിന്റെ വിജയത്തിനായി ചെയ്യുന്ന പരിശ്രമവും കഠിനാധ്വാനവും തന്നെയാണ് ഏതൊരു സംരംഭത്തിന്റെയും വിജയമെന്നും തമീം വ്യക്തമാക്കുന്നു. ബിസിനസ് കണ്‍സള്‍ട്ടിങ്ങിനും ബ്രാന്‍ഡിങ്ങിനും പുറമെ, കണ്‍സ്ട്രക്ഷന്‍ മേഖലയ്ക്കു ഗുണമേന്മയുള്ള ബില്‍ഡിംഗ് മെറ്റീരിയല്‍സ് വിതരണം ചെയ്യുന്ന ABRA Traders എന്ന സംരംഭവും തമീം കുടുംബത്തിന്റെ പിന്തുണയോടുകൂടി നടത്തി വരുന്നുണ്ട്.

ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും അറിയപ്പെടുന്ന ഒരു ബിസിനസ് ബ്രാന്‍ഡിംഗ് സംരംഭമായി മാറാന്‍ ഇവര്‍ക്ക് കഴിഞ്ഞു എന്നത് പ്രശംസനീയം തന്നെ. കൂടാതെ UAE ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ബിസിനസ്സുകളുടെ Consulting and Branding വര്‍ക്കുകളും ഇതിനോടകം തന്നെ ഇവര്‍ ചെയ്തു കഴിഞ്ഞു. ബിസിനസ് കണ്‍സള്‍ട്ടന്റ് എന്നതിലുപരി നല്ലൊരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് തമീം.

നിങ്ങളുടെ ബിസിനസിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ ബ്രാന്‍ഡിംഗ്, കണ്‍സല്‍ട്ടിംഗ് തുടങ്ങിയ സേവനങ്ങള്‍ക്കു ഞങ്ങളെ ബന്ധപ്പെടാം

THAMEEM ABDUL RAHIM
Business, Branding & Marketing Consultant
Ph: 8089948630

https://www.linkedin.com/in/thameemar

instagram.com/thameemar

TARX SOLUTIONS
Ph: 7012923674

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു