Entreprenuership Success Story

ആഭരണങ്ങള്‍ക്ക് വിലക്കുറവ്, ആഗ്രഹങ്ങള്‍ക്ക് പരിഹാരം; ILA JEWELS ന്റെ മാജിക്

Spread the love

എറണാകുളത്തെ തൃപ്പൂണിത്തുറയില്‍ നിന്ന് ഫാഷന്‍ ആക്‌സസറികളുടെ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തി മുന്നേറുന്ന സരികയുടെ സംരംഭക യാത്ര വളരെ പ്രചോദനാത്മകമാണ്. ടെക്‌നിക്കല്‍ പ്രൊഫഷണലായി എന്‍ജിനീയറിംഗ് ബിരുദം നേടിയശേഷം, എംബിഎ പൂര്‍ത്തിയാക്കിയെങ്കിലും, കോര്‍പ്പറേറ്റ് ലോകം തന്റെ അവസാന ‘സ്‌റ്റോപ്പ’ല്ലെന്ന് സരികക്ക് എപ്പോഴും ബോധ്യമുണ്ടായിരുന്നു. അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ ഒരു ബിസിനസ്സ് ആരംഭിക്കാനുള്ള സ്വപ്‌നം എപ്പോഴും ഉണ്ടായിരുന്നു.

എംബിഎ പഠനത്തിനുശേഷം റീട്ടെയില്‍ മേഖലയില്‍ ജോലി ചെയ്‌തെങ്കിലും, സ്വന്തം ബിസിനസ്സ് എന്ന ആഗ്രഹം സരികയുടെ മനസ്സില്‍ നിന്നും മങ്ങിപ്പോയില്ല. ഫാഷനും സ്‌റ്റൈലിംഗും അവരുടെ ഹൃദയത്തെ ആകര്‍ഷിച്ചു; ഈ പാഷന്‍ പിന്നീട് ILA JEWELS എന്ന സംരംഭത്തിന് രൂപം നല്‍കി.

ആ ശ്രമത്തിലേക്ക് സരികയെ നയിച്ചതാകട്ടെ, സ്ത്രീയെന്ന നിലയിലുള്ള ഈ ചിന്തയാണ്… ”സ്വര്‍ണവില ദിനംപ്രതി കുതിച്ചുയരുകയാണ്, പക്ഷേ സ്ത്രീകളുടെ ആഭരണങ്ങളോടുള്ള സ്‌നേഹം ഒരിക്കലും മങ്ങുന്നില്ല !’ ഈ ബോധ്യം കൊണ്ടാണ്, സ്വര്‍ണത്തിന്റെ തിളക്കമുള്ള ഭംഗി പകരുന്നതും വില കുറഞ്ഞതും സ്‌റ്റൈലിഷുമായ ഇമിറ്റേഷന്‍ ജ്വല്ലറിക്കുള്ള വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് തിരിച്ചറിഞ്ഞ സരിക, 2024ല്‍ ILA JEWELS സ്ഥാപിച്ചു…. ഫാന്‍സി, ട്രെഡിഷണല്‍, ടെംപിള്‍, മോഡേണ്‍, ട്രെന്‍ഡിംഗ് ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഓണ്‍ലൈന്‍ സ്‌റ്റോര്‍.

വെറും ഒരു വര്‍ഷത്തിനുള്ളില്‍, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, വേഗത്തിലുള്ള ഡെലിവറി, വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരം എന്നിവ കൊണ്ട് ILA JEWELS മാര്‍ക്കറ്റില്‍ ശ്രദ്ധ പിടിച്ചുപറ്റി. ”ഞങ്ങളുടെ ഓരോ ആഭരണവും പാരമ്പര്യവും ആധുനികതയും ഒരുമിച്ച് പ്രതിഫലിപ്പിക്കുന്നു; കൊച്ചു കുട്ടികള്‍ മുതല്‍ അമ്മമാര്‍ വരെയുള്ള എല്ലാവര്‍ക്കും അനുയോജ്യമായ ഡിസൈനുകള്‍”, സരിക അഭിമാനത്തോടെ പറയുന്നു.

സരിക എന്ന ഈ സംരംഭകയ്ക്ക് പ്രചോദനമായി ഓരോ ചുവടിലും കുടുംബത്തിന്റെ സാന്നിധ്യമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ അച്ഛനും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അമ്മയും റിട്ടയര്‍മെന്റിന് മുന്‍പും ശേഷവും മകള്‍ക്ക് കരുത്തേകിക്കൊണ്ട് സംരംഭക യാത്രയില്‍ ഒപ്പമുണ്ട്. കൂടാതെ സഹോദരിയും സരികയുടെ ഭര്‍ത്താവും പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്. കുടുംബത്തിന്റെ ശക്തമായ പിന്തുണയും, വിപണി പ്രവണതകളെക്കുറിച്ചുള്ള സരികയുടെ സൂക്ഷ്മമായ പഠനവുമാണ് ഈ സംരംഭ വിജയം വേഗത്തില്‍ കൈവരിക്കാന്‍ സഹായിച്ചത്. സൗന്ദര്യബോധവും ബിസിനസ് കാഴ്ചപ്പാടും ചേര്‍ന്ന ഈ അപൂര്‍വ സംയോജനം, ILA JEWELS ലൂടെ സരിക തെളിയിക്കുകയാണ്.

സ്വര്‍ണം പോലെ തിളങ്ങുന്ന, എന്നാല്‍ എളുപ്പത്തില്‍ വാങ്ങാവുന്ന ആഭരണങ്ങള്‍ ഇന്ന് ഓരോ സ്ത്രീയുടെയും ട്രെന്‍ഡിംഗ് തെരഞ്ഞെടുപ്പാണ്. ILA JEWELS സ്ത്രീകളുടെ ഈ ആവശ്യത്തിന് ഏറ്റവും മികച്ച പരിഹാരമായി മാറിയിരിക്കുന്നു. സരികയുടെ ഈ യാത്ര, അഭരണങ്ങള്‍ വില്‍ക്കുന്നതില്‍ മാത്രം പരിമിതമല്ല… അത് സ്ത്രീകളുടെ വ്യക്തിത്വവും സൗന്ദര്യബോധവും പ്രോത്സാഹിപ്പിക്കുന്ന ഒരു ശൈലി സൃഷ്ടിക്കുന്നു. ILA JEWELS ഒരു തുടക്കം മാത്രമാണ്, സരികയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ആഗ്രഹവും ഊര്‍ജവും കരുതലുമായ ഇന്ധനം…!

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍