Entreprenuership Success Story

ക്രിസാന്റ; വിശ്വാസത്തിന്റെ അടിത്തറയില്‍ പണിതുയര്‍ത്തിയ വിജയം

Spread the love

കേരളത്തിന്റെ നിര്‍മാണ മേഖലയില്‍ നാളിതുവരെയും കണ്ടിട്ടില്ലാത്ത ഒരു കുതിച്ചുചാട്ടമാണ് കഴിഞ്ഞ ദശാബ്ദക്കാലത്ത് ഉണ്ടായത്. വികസനത്തിന്റെ പുതുയുഗത്തിലേക്ക് കേരളത്തിനെ കൈപിടിച്ചുയര്‍ത്താന്‍ അനേകം ഭാവനാസമ്പന്നരായ എന്‍ജിനീയര്‍മാര്‍ നേതൃത്വം വഹിക്കുന്ന ബില്‍ഡിംഗ് സംരംഭങ്ങള്‍ രംഗപ്രവേശനം ചെയ്തു. പാര്‍പ്പിടങ്ങളും ഓഫീസുകളും നമ്മുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യുവാനായി ഇന്ന് ലോകോത്തര ടെക്‌നോളജികള്‍ ഉപയോഗിക്കുന്ന ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെങ്കില്‍ വ്യത്യസ്തമായ സമീപനവും വിട്ടുവീഴ്ചയില്ലാത്ത അര്‍പ്പണബോധവും കൂടിയേതീരു. ക്രിസാന്റാ ബില്‍ഡേഴ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ സാരഥ്യം വഹിക്കുന്ന വിനീത് സി ജോയ്ക്കും ഭാര്യ സിനി വിനീതിനും തങ്ങളുടെ സംരംഭത്തെ മധ്യകേരളത്തിലെ അറിയപ്പെടുന്ന റസിഡന്‍ഷ്യല്‍ കോണ്‍ട്രാക്ടറായി വളര്‍ത്താന്‍ കഴിഞ്ഞത് മാര്‍ക്കറ്റിന്റെ ചലനങ്ങള്‍ പഠിച്ചുകൊണ്ടുള്ള കൃത്യമായ നീക്കങ്ങളിലൂടെയായിരുന്നു.

പിറവം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിസാന്റാ ഇന്റീരിയേഴ്‌സ് 12 വര്‍ഷങ്ങളായി കണ്‍സ്ട്രക്ഷന്‍ മേഖലയുടെ മുന്‍നിരയില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തി വരുന്നു. ആര്‍ക്കിടെക്ചറല്‍ പ്ലാനിംഗിലും ഇന്റീരിയര്‍ ഡിസൈനിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആരംഭിച്ച സ്ഥാപനം ഇന്ന് ആര്‍ക്കിടെക്ചറല്‍ പ്ലാനിങ്, സിവില്‍ കോണ്‍ട്രാക്റ്റിംഗ്, ഇന്റീരിയര്‍ കോണ്‍ട്രാക്റ്റിംഗ്, ലാന്‍ഡ്‌സ്‌കേപ്പിംഗ് സര്‍വീസസ്, സ്മാര്‍ട്ട് സൊല്യൂഷന്‍സ് എന്നിങ്ങനെ അത്യാധുനിക രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ എല്ലാ സേവനങ്ങളും പ്രദാനം ചെയ്യുവാന്‍ പ്രാപ്തിയുള്ള സ്ഥാപനമാണ്. ആരംഭ കാലത്ത് വിനീതും സിനിയും കൂടാതെ നാലോ അഞ്ചോ സ്റ്റാഫുകള്‍ മാത്രം ഉണ്ടായിരുന്ന കമ്പനിയില്‍ ഇന്ന് ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും അത്രത്തോളം ഡിസൈനര്‍മാരും എന്‍ജിനീയര്‍മാരും ജീവനക്കാരായുണ്ട്.

ഏറ്റെടുക്കുന്ന പ്രോജക്ടിന്റെ എല്ലാ ഘട്ടങ്ങളും കടന്നുപോകുന്നത് തങ്ങളുടെ വിദഗ്ധര്‍ അടങ്ങിയ ടീമിന്റെ മേല്‍നോട്ടത്തിലൂടെയായിരിക്കുമെന്ന് ക്രിസാന്റ ഉറപ്പു നല്‍കുന്നു. ഇതിലൂടെ കെട്ടിട നിര്‍മാണത്തിനായുള്ള മുന്‍സിപ്പല്‍ അംഗീകാരം മുതല്‍ ഇന്റീരിയര്‍ ഫിനിഷിംഗ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച സേവനം നല്‍കുവാന്‍ ക്രിസാന്റയ്ക്ക് കഴിയുന്നു. പറയുന്നത് വെറും വാഗ്ദാനമല്ലെന്ന് തെളിയിക്കാന്‍ സൈറ്റുകളില്‍ 24 മണിക്കൂറും സിസിടിവി ക്യാമറ ഫീഡും ഉപഭോക്താക്കള്‍ക്കായി ക്രിസാന്റാ നല്‍കുന്നുണ്ട്.

ഉപഭോക്താക്കളുടെ ആവശ്യങ്ങളാണ് ക്രിസാന്റയുടെ വേദവാക്യം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എല്ലാ ആഴ്ചയും മുന്‍കൂട്ടി ചെയ്യാന്‍ പോകുന്ന വര്‍ക്കുകളെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ക്രിസാന്റ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. കൂടാതെ എല്ലാദിവസവും നേരിട്ട് സൈറ്റ് സന്ദര്‍ശിച്ച് പ്രോജക്റ്റിന്റെ പുരോഗമനം ഉപഭോക്താക്കളെ നേരിട്ട് അറിയിക്കുകയും ചെയ്യുന്നു. സ്വപ്‌ന പദ്ധതികള്‍ ആവിഷ്‌കരിക്കുവാനായി ക്രിസാന്റയെ ആശ്രയിക്കുന്നവരുമായി സജീവമായ ബന്ധം നിലനിര്‍ത്തുന്നതാണ് തങ്ങളുടെ വിജയത്തിന് കാരണമെന്ന് വിനീത് പറയുന്നു. സംതൃപ്തരായ മുന്നൂറോളം ഉപഭോക്താക്കള്‍ ക്രിസാന്റയുടെ അവകാശവാദങ്ങള്‍ ശരി വയ്ക്കുന്നുണ്ട്. എങ്കിലും ക്രിസാന്റയുടെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും പ്രവര്‍ത്തനം ഒരുമിപ്പിക്കുന്ന ഭാര്യ സിനിയ്ക്കാണ് വിനീത് നല്‍കുന്നത്.

ഒരു സംരംഭം വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ പലപ്പോഴും ലാഭേച്ഛയ്ക്ക് രണ്ടാം സ്ഥാനമേ ഉണ്ടാകാവൂ. ഉപഭോക്താക്കളുടെ സംതൃപ്തിക്കും അതുവഴി ബ്രാന്‍ഡിന്റെ സ്വീകാര്യതയ്ക്കുമാണ് ഒരു ബില്‍ഡര്‍ പ്രഥമ സ്ഥാനം നല്‍കേണ്ടതെന്നാണ് വിനീതിന്റെ പക്ഷം. കഠിനാധ്വാനത്തിലൂടെയുള്ള പ്രവര്‍ത്തന മികവിന്റെ അനേകം ഉദാഹരണങ്ങളിലൂടെ ക്രിസാന്റയുടെ സേവനങ്ങള്‍ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുവാനുള്ള സ്വപ്‌നത്തിന് പിറകെയാണ് ഈ സംരംഭകന്‍ ഇപ്പോള്‍.

https://chrizanta.com/

https://www.facebook.com/people/Chrizanta-builders-interiors/100093226333073/?mibextid=9R9pXO

https://www.instagram.com/chrizantabuildersandinteriors/?igshid=OGQ5ZDc2ODk2ZA%3D%3D

https://www.youtube.com/@Chrizanta

Location : https://goo.gl/maps/mFzh1yNCfvAu4eYa8

Reporter

About Author

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍