CN Builders ; ഇവിടെ ‘ക്വാളിറ്റി’യാണ് വിശ്വാസം,സുരക്ഷയാണ് ഉറപ്പ്
ഒരു മനുഷ്യന്റെ പാഷനും കഠിനാധ്വാനവും ഒരുമിച്ച് ചേരുമ്പോഴാണ് വലിയ സംരംഭങ്ങള്‍ രൂപം കൊള്ളുന്നത്. അത്തരമൊരു പ്രചോദനകരമായ കഥയാണ് തിരുവനന്തപുരം പാപ്പനംകോട് സ്വദേശി ക്രിസ്‌റ്റോ സേവ്യറും അദ്ദേഹം ആരംഭിച്ച CN Builders എന്ന കണ്‍സ്ട്രക്ഷന്‍ ബ്രാന്‍ഡിന്റെയും യാത്ര. 2019-ല്‍ പ്രവര്‍ത്തനമാരംഭിച്ച CN Builders ഇന്ന് കേരളത്തിലെ റെസിഡന്‍ഷ്യല്‍, കൊമേഴ്ഷ്യല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിശ്വാസത്തിന്റെ പേരായി മാറിക്കഴിഞ്ഞു.
ഒരു ക്ലെയ്ന്റ് കമ്പനിയെ സമീപിക്കുന്ന നിമിഷം മുതല്‍ ഡ്രോയിങ്, ഡിസൈന്‍, കണ്‍സ്ട്രക്ഷന്‍, കീ ഹാന്‍ഡോവര്‍ വരെ ഒരൊറ്റ ബ്രാന്‍ഡിന് കീഴില്‍ സമഗ്രമായ സേവനങ്ങള്‍ നല്‍കുന്ന പ്രവര്‍ത്തന രീതിയാണ് CN Builders ന്റെ പ്രത്യേകത.

സിവില്‍ എഞ്ചിനിയറിങ്ങും കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റും പഠിച്ചശേഷം സൗദിയില്‍ നാല് വര്‍ഷം ജോലി ചെയ്ത അനുഭവമാണ് ക്രിസ്‌റ്റോയ്ക്ക് സ്വന്തം ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ ധൈര്യം നല്‍കിയത്. ആദ്യ കമ്പനിയില്‍ നിന്ന് ലഭിച്ച അറിവും ആത്മവിശ്വാസവും ചേര്‍ത്ത് CN Builders ന് ക്രിസ്‌റ്റോ രൂപം നല്‍കി.

CN Builders ന്റെ യാത്ര ആരംഭിച്ചത് ആലപ്പുഴയില്‍ നിന്നുള്ള ആദ്യ പ്രൊജക്ടിലൂടെയായിരുന്നു. ആറു വര്‍ഷങ്ങള്‍ക്കകം 40ലധികം പ്രൊജക്ടുകള്‍ വിജയകരമായി കമ്പനി പൂര്‍ത്തിയാക്കി. കണ്‍സ്ട്രക്ഷന്‍ മുതല്‍ റെനോവേഷന്‍ വരെ എല്ലാ ജോലികളും കൃത്യതയോടെ കൈമാറുന്ന രീതിയാണ് CN Builders ന്റേത്. ചെറുതായാലും വലുതായാലും എല്ലാ പ്രൊജക്ടിനെയും ഒരേ ഉത്തരവാദിത്വത്തോടെ സമീപിക്കുന്നതാണ് CN Buildersന്റെ ഏറ്റവും വലിയ പ്രത്യേകത.
ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത സ്ഥാപനമാണ് CN Builders ഒരു വര്‍ഷത്തെ ‘ഫ്രീ മെയിന്റനന്‍സ്’ ഗ്യാരണ്ടിയും, 20 വര്‍ഷത്തോളം കേടുപാടുകളില്ലാതെ വീടുകള്‍ നിലനില്‍ക്കുമെന്ന ഉറപ്പുമാണ് കമ്പനി നല്‍കുന്നത്. എല്ലാ ഘട്ടങ്ങളിലും മികച്ച മാനേജ്‌മെന്റും കൃത്യമായ ടൈംലൈനും പാലിക്കുന്ന പ്രവര്‍ത്തനശൈലിയാണ് ക്ലെയ്ന്റുകളുടെ വിശ്വാസം നേടിയെടുക്കാന്‍ CN Builders നെ സഹായിച്ചത്.
കമ്പനിയുടെ ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ ടീം ഓരോ ക്ലെയ്ന്റിന്റെയും ആവശ്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയാണ് ഡിസൈനുകള്‍ ഒരുക്കുന്നത്. ഏറ്റവും പുതിയ ഹൗസ് ഡിസൈനുകള്‍ മുതല്‍ ട്രഡിഷണല്‍ ഡിസൈനുകള്‍ വരെ ഒരുപോലെ കൈകാര്യം ചെയ്യുന്ന ഈ ടീം, ഓരോ വീടിനെയും ഒരു കുടുംബത്തിന്റെ സ്വപ്‌നമെന്ന നിലയിലാണ് സമീപിക്കുന്നത്.

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ 45 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള തന്റെ പിതാവാണ് ഈ രംഗത്തേക്ക് കടന്നുവരാന്‍ ക്രിസ്‌റ്റോയ്ക്ക് ഏറ്റവും വലിയ പ്രചോദനമായത്. ആ അനുഭവസമ്പത്ത് തന്നെയാണ് ഇന്ന് CN Builders ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി മാറുന്നത്. ഭാര്യയടക്കമുള്ള കുടുംബത്തിന്റെ ഉറച്ച പിന്തുണയും വിശ്വാസവുമാണ് ഈ സംരംഭത്തിന്റെ കരുത്ത്.
2030 – ഓടെ കൂടുതല്‍ വലിയ പ്രൊജക്ടുകള്‍ ഏറ്റെടുത്ത്, സ്റ്റാഫുകളുടെ എണ്ണം വര്‍ധിപ്പിച്ച്, കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ഓള്‍ ഇന്‍ വണ്‍ സൊലൂഷന്‍ ബ്രാന്‍ഡായി CN Builders നെ ഉയര്‍ത്തുകയെന്നതാണ് ക്രിസ്‌റ്റോയുടെ സ്വപ്‌നം. ആ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് ഇന്ന് CN Builders.

കെട്ടിടങ്ങള്‍ മാത്രമല്ല, വിശ്വാസവും സുരക്ഷയുമാണ് CN Builders നിര്‍മിച്ചു നല്‍കുന്നത്. ഓരോ വീടും ഒരു കുടുംബത്തിന്റെ സ്വപ്‌നമാണെന്ന തിരിച്ചറിവോടെ പ്രവര്‍ത്തിക്കുന്ന ഈ ബ്രാന്‍ഡ്, അതിന് ദൃഢമായ അടിത്തറയൊരുക്കുന്ന വിശ്വസ്ത നാമമായി ഇതിനോടകം മാറിക്കഴിഞ്ഞു.
For connecting us, please visit us;
https://www.instagram.com/cn_builders_/profilecard/?igsh=amEzdnJ4MHd0a3Fx





