Success Story

ആഘോഷനിമിഷങ്ങളില്‍ അരങ്ങൊരുക്കാന്‍ ‘കളേഴ്‌സ് വെഡിങ് പ്ലാനര്‍’

Spread the love

ഒരാളുടെ ജനനം മുതല്‍ മരണം വരെ അയാള്‍ കടന്നുപോകുന്നത് നിരവധി ആഘോഷങ്ങളിലൂടെയാണ്. ജന്മദിനം മുതല്‍ ആരംഭിക്കുന്ന ആഘോഷങ്ങളുടെ പട്ടിക അയാളുടെ വിവാഹവും കഴിഞ്ഞ് അടുത്ത തലമുറയിലേക്ക് കൂടി വ്യാപിക്കുന്നു. ഇങ്ങനെ ഓരോ ആഘോഷങ്ങള്‍ ഉണ്ടാകുമ്പോഴും അത് കൂടുതല്‍ മധുരമുള്ളതാക്കുന്നതില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കുള്ള പങ്ക് എടുത്തുപറയേണ്ടത് തന്നെയാണ്.

സ്വന്തം കുടുംബത്തിലെ ഒരാഘോഷം പോലെ മനോഹരമായാണ് അവര്‍ ഏറ്റെടുക്കുന്ന ഓരോ വര്‍ക്കുകളും പൂര്‍ത്തീകരിച്ച് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് മുക്കിന് മുക്കിന് ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ പിറവികൊള്ളുന്നുമുണ്ട്. അവയില്‍ നിന്നൊക്കെ സര്‍വീസുകൊണ്ടും പ്രവര്‍ത്തന മികവുകൊണ്ടും എന്നും വേറിട്ട് നില്‍ക്കുകയാണ് കോട്ടയം പാലായില്‍ സ്ഥിതിചെയ്യുന്ന ‘കളേഴ്‌സ് വെഡിങ് പ്ലാനര്‍’.

സാധാരണ ഒരു വീട്ടമ്മയായി വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും ലോകത്ത് ഒതുങ്ങി കഴിഞ്ഞിരുന്ന പ്രിയ, ‘കളേഴ്‌സ് വെഡിങ് പ്ലാനര്‍’ എന്ന സംരംഭത്തിന്റെ തലപ്പത്തേക്ക് എത്തിയത് വളരെ അവിചാരിതമായാണ്. Sociology ല്‍ ബിരുദാനന്തര ബിരുദധാരിയായ പ്രിയ, സ്ത്രീകള്‍ അധികം കൈ വയ്ക്കാത്ത ഒരു ബിസിനസ് രംഗത്തേക്ക് ഇറങ്ങിയത് ഇതിനോടുള്ള അടങ്ങാത്ത പാഷനും കഠിനപ്രയത്‌നം ചെയ്യുവാനുള്ള മനസ്സുമായാണ്.

ഫ്ലവർ ഡെക്കറേഷനില്‍ ചെറുപ്പം മുതല്‍ തന്നെ കമ്പം ഉണ്ടായിരുന്ന പ്രിയ ഇടക്കാലത്ത് ഫ്ലവർ അറേഞ്ച്‌മെന്റ് ആന്‍ഡ് ഡെക്കറേഷന്‍ കോഴ്‌സില്‍ ചേര്‍ന്നതോടെയാണ് സ്വന്തമായി ഒരു സംരംഭം എന്തുകൊണ്ട് തനിക്കും ആരംഭിച്ചു കൂടാ എന്ന ആശയത്തിലേക്ക് ചെന്നെത്തിയത്. സുഹൃത്തിനോടാണ് ആദ്യം തന്റെ ആഗ്രഹം പറഞ്ഞതെങ്കിലും അവിടെ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നതോടെ ബിസിനസുകാരനായ ഭര്‍ത്താവിന്റെ അരികിലേക്ക് എത്തിയ പ്രിയക്ക് അദ്ദേഹം നല്‍കിയത് മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ട ഊര്‍ജം തന്നെയായിരുന്നു. അങ്ങനെ തുടക്കകാലത്ത്, ഡെക്കറേഷനും ഫ്ലവർ അറേഞ്ച്‌മെന്റും മാത്രമായി പാലായിലെ ചെറിയ വര്‍ക്കുകള്‍ ഏറ്റെടുത്ത് നടത്താന്‍ ആരംഭിച്ച പ്രിയ ചുരുങ്ങിയ സമയം കൊണ്ടാണ് കേരളത്തില്‍ ഉടനീളം ബിസിനസ് ഏറ്റെടുക്കാനുള്ള നിലയിലേക്ക് വളര്‍ന്നത്.

വെഡിങ് കാര്‍ഡ് മുതല്‍ ഭക്ഷണം വരെ തങ്ങളുടെ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രിയ തന്റെ അടുത്തെത്തുന്ന ഓരോ കസ്റ്റമേഴ്‌സിനോടും അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയും സൗഹൃദപരമായുമാണ് ഇടപ്പെടുന്നത്. അതുതന്നെയാണ് കഴിഞ്ഞ 11 വര്‍ഷമായി ഈ മേഖലയില്‍ പ്രിയയെ ഉറപ്പിച്ചു നിര്‍ത്തുന്ന പ്രധാന ഘടകവും.

നിരവധി ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ ചുറ്റിനും ഉയര്‍ന്നു വരുന്നുണ്ടെങ്കിലും എന്നും വ്യത്യസ്തമാക്കി നിലനിര്‍ത്തുന്നത് തങ്ങള്‍ ഓരോ വര്‍ക്കിലും പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയും വ്യത്യസ്തതകള്‍ നിറഞ്ഞ സര്‍വീസും കൊണ്ടാണെന്ന് ഈ സംരംഭകയ്ക്ക് നിസംശയം പറയുവാന്‍ സാധിക്കും. താന്‍ വളരുന്നതോടൊപ്പം തനിക്ക് ചുറ്റുമുള്ളവരെയും കൈപിടിച്ചുയര്‍ത്തുവാന്‍ ശ്രമിക്കുന്ന പ്രിയ വരും കാലങ്ങളില്‍ കൂടുതല്‍ പടവുകള്‍ താണ്ടാനുള്ള തയ്യാറെടുപ്പിലാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ