Entreprenuership Success Story

ട്രെന്‍ഡുകള്‍ പിന്തുടരാതെ, ട്രെന്‍ഡുകള്‍ സൃഷ്ടിക്കുന്ന Craftwel Interiors

വീടെന്ന സ്വപ്‌നത്തിന് രൂപം നല്‍കുന്നതിനൊപ്പം, അത് ഏറെ വിശ്വാസത്തോടെ കൈകാര്യം ചെയ്യുകയും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്ന ബ്രാന്‍ഡാണ് Craftwel Interiors. ഗുണമേന്മയോടുള്ള പ്രതിബദ്ധതയും, ഓരോ വീടിനെയും വ്യത്യസ്ത അനുഭവമാക്കി മാറ്റാനുള്ള പ്രത്യേകതയും കൊണ്ടാണ് ഈ ബ്രാന്‍ഡ് ഇന്ന് ശ്രദ്ധയും സ്വീകാര്യതയും നേടുന്നത്.

ബിസിനസ് പാര്‍ട്‌ണേര്‍സായ ഷാല്‍ബെറ്റും അഖില്‍ ദേവും ചേര്‍ന്ന് എറണാകുളം ആസ്ഥാനമായി ആരംഭിച്ച ഈ സ്ഥാപനം, ഇരുവരുടെയും പാഷനെ ഒരു ശക്തമായ സംരംഭമാക്കി മാറ്റിയ കഥയാണ്. Craftwel Interiors ആരംഭിച്ചപ്പോള്‍, ഒരു സാധാരണ ഇന്റീരിയര്‍ സ്ഥാപനം എന്നത് മാത്രമായിരുന്നില്ല ഇരുവരുടെയും ലക്ഷ്യം; മറിച്ച് പുതുമയിലൂടെ വീടുകള്‍ക്ക് പുതുജീവന്‍ നല്‍കുക എന്നതായിരുന്നു…!

കമ്പനിയുടെ തുടക്കത്തില്‍ ഇന്റീരിയര്‍ വര്‍ക്കുകളില്‍ മാത്രമാണ് ഇരുവരും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ഇന്ന് Craftwel Interiors പൂര്‍ണമായും റെസിഡന്‍ഷ്യല്‍ റെനോവേഷന്‍ മേഖലകളിലേക്ക് വളര്‍ന്നു. പഴയ വീടുകള്‍ ‘ഡിമോളിഷ്’ ചെയ്ത് സിവില്‍ വര്‍ക്ക്, പെയിന്റിങ്, സീലിങ്, ഇലക്ട്രിക്കല്‍, ഫര്‍ണിച്ചര്‍ വരെ ഉള്‍പ്പെടുന്ന A to Z സൊല്യൂഷനുകള്‍ ഒരുക്കി ഓരോ വീടിനെയും പുതുമയോടെ മാറ്റിമറിക്കുന്നു. ചെറിയ ഒരു ഗ്രൂപ്പിനൊപ്പമായിരുന്നു തുടക്കമെങ്കിലും, ഗുണമേന്മയില്‍ വിട്ടുവീഴ്ച ഇല്ലാത്ത സമീപനം കൊണ്ടാണ് Craftwel Interiors കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനമൊട്ടാകെ അംഗീകാരം നേടിയിരിക്കുന്നത്.

ഭൂരിഭാഗം ക്ലെയിന്റുകളും വിദേശത്തുള്ളവരായതിനാല്‍, 3D Visualization വഴി ഡിസൈനില്‍ ക്ലെയ്ന്റിന് പൂര്‍ണ തൃപ്തി വന്നതിനുശേഷം മാത്രമേ Craftwel Interiors പ്രോജക്ടുകള്‍ ആരംഭിക്കൂ. ക്ലെയ്ന്റിന്റെ ആശയങ്ങള്‍, ബജറ്റ് ഇവയെല്ലാം പരിഗണിച്ച് ഇവര്‍ പ്രത്യേകമായൊരു ഡിസൈന്‍ തയ്യാറാക്കുന്നു. സമയബന്ധിതമായി ജോലി പൂര്‍ത്തിയാക്കി, സൈറ്റ് ഹാന്‍ഡോവര്‍ ചെയ്യുകയും, അഞ്ച് വര്‍ഷത്തിന് ശേഷം റീ സര്‍വീസ് നല്‍കുന്ന Post Care System എന്നിവ Craftwel Interiors ന്റെ വിശ്വാസ്യതയും പ്രൊഫഷണലിസവും തെളിയിക്കുന്നു.

തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള കേരളത്തിലെ വിവിധ ജില്ലകളിലും, കൂടാതെ ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളിലും ഇവര്‍ നിരവധി പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി വലിയ അംഗീകാരം നേടിയിട്ടുണ്ട്. വര്‍ക്കിന്റെ ഉയര്‍ന്ന നിലവാരം, വിശ്വാസ്യത, പുതിയ ആശയങ്ങള്‍ ഇവയാണ് ഇൃമളംേലഹ കിലേൃശീൃ െന്റെ മുഖം. ഓരോ പ്രോജക്റ്റിലും ക്രിയേറ്റിവിറ്റി കൊണ്ടുവന്ന് കൂടുതല്‍ ആളുകളിലേക്ക് ബ്രാന്‍ഡിനെ എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ഉടന്‍തന്നെ സ്വന്തമായൊരു ഫാക്ടറിയും ഷോറൂമും ആരംഭിക്കാന്‍ ഒരുങ്ങുന്ന Craftwel Interiors ട്രെന്‍ഡുകള്‍ പിന്തുടരുന്നതല്ല, ട്രെന്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന ദൗത്യവുമായി കേരളത്തിലെ ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുകയാണ്. കൂടുതല്‍ പുതുമകളും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളും അവതരിപ്പിച്ച്, നിങ്ങളുടെ സ്വപ്‌നവീട് സാക്ഷാത്കരിക്കാന്‍ വിശ്വസിക്കാവുന്ന ബ്രാന്‍ഡെന്ന നിലയില്‍ Craftwel Interiors മുന്നോട്ടു നീങ്ങുകയാണ്.

https://www.facebook.com/share/1Cx8Boj4GH

https://www.instagram.com/craftwel_interiors?utm_source=qr&igsh=MTViZnIzNjZxZW5idg%3D%3D

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ