Entreprenuership Success Story

D LAND DESIGNS AND INTERIORS; ഇന്റീരിയര്‍ ഡിസൈനുകള്‍ മികവുറ്റതാക്കാം D Landനൊപ്പം …

സമകാലീന ശൈലികളിലുള്ള വീടുകളോടുള്ള താല്പര്യവും ഇഷ്ടവും ഏറി വരുകയാണ് ഇന്ന്. മാറ്റങ്ങള്‍ക്കനുസരിച്ച് വേറിട്ട് ചിന്തിക്കുകയും അവിടെ പുതുമകള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് പുതിയ ഡിസൈനുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും. ഇത്തരത്തില്‍ വീടിന്റെ ഇന്റീരിയര്‍ ഡിസൈനില്‍ കൂടുതല്‍ പുതുമകള്‍ നിറക്കുന്ന D Land Designs ന്റെ നൂതന രീതിയില്‍ ചെയ്തിരിക്കുന്ന പുതിയ ഡിസൈന്റെ പ്രത്യേകതകള്‍ ഏറെയാണ്. വളരെ ബജറ്റ് ഫ്രണ്ട്‌ലിയായി മിനിമലിസ്റ്റിക് രീതിയില്‍ ചെയ്യുന്ന ഈ ഇന്റീരിയര്‍ ഡിസൈന്‍ സാധാരണക്കാര്‍ക്ക് പോലും താങ്ങാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 1800 Sq.ftല്‍ നിര്‍മിച്ചിരിക്കുന്ന ഈ വീടിന്റെ സിവില്‍ ഇന്റീരിയര്‍ ഉള്‍പ്പെടെയുള്ള ആകെ ‘വര്‍ക്ക് കോസ്റ്റ്’ 40 ലക്ഷത്തിനുള്ളില്‍ വരും.

മനസ്സിന് എപ്പോഴും ഉന്മേഷം നല്‍കുന്നതാണ് ‘ലീവിങ് റൂമു’കള്‍. മിനിമലിസ്റ്റിക് രീതിയില്‍ വളരെ ലളിതമായ ലുക്കില്‍ ഇവിടെ ഫര്‍ണിച്ചറുകള്‍ ഒരുക്കിയിരിക്കുന്നു. എന്റര്‍ടൈന്‍മെന്റിനായി, ടിവി കണ്ട് ‘റിലാക്‌സ്’ ചെയ്യുന്നതിനുള്ള ഇടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലിവിങ് റൂമില്‍ നിന്നും ഡൈനിങ് റൂമില്‍ നിന്നും കാണാന്‍കഴിയുന്ന വിധം മനോഹരമായി ചെയ്തിരിക്കുന്ന സ്റ്റെയര്‍കേസ് Light Weight മോഡലില്‍ ചെയ്തിരിക്കുന്നതിനാല്‍ Floor നു കുറച്ചുകൂടി സ്‌പേസ് നല്‍കുന്നു. Gl പൈപ്പുകള്‍ ഉപയോഗിച്ച് കൊണ്ട് വുഡിന്റെ സ്റ്റെപ്പ് ചെയ്തിരിക്കുന്നതും ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. കൂടാതെ wp-c യുടെ ലുവര്‍ പാനല്‍സും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.

Dining Room
ആഹാരം കഴിക്കുക എന്നതിലപ്പുറം വീട്ടിലെ പ്രധാന മീറ്റിംങ് മുറിയായി കണക്കാക്കുന്ന ഏരിയയാണ് ഇത്. ഫാള്‍സ് സീലിംങ് ലൈറ്റുകളാണ് ഇവിടുത്തെ പ്രത്യേകത. ഡൈനിങ് റൂമിനെ പ്രകൃതിയുമായി ഇണക്കി ചേര്‍ക്കുന്ന രീതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന വിന്‍ഡോസ്, ഡൈനിങ് ഏരിയയെ കൂടുതല്‍ നയന മനോഹരമാക്കുന്നു.

അടുക്കള/ കിച്ചണ്‍
വീടുമായി കൂടുതല്‍ ബന്ധമുണ്ട് പുതിയ അടുക്കളകള്‍ക്ക്. ഇവിടെ കിച്ചണ്‍ കബോര്‍ഡ്‌സിനായ് ഉപയോഗിച്ചിരിക്കുന്നത് മറൈന്‍ പ്ലൈവുഡ്‌സും സീലിങ്ങുകള്‍ക്കായി നോര്‍മല്‍ ജിപ്‌സം ബോര്‍ഡില്‍ പെയിന്റ് ഫിനിഷും നല്‍കിയിരിക്കുന്നു. കിച്ചണില്‍ നല്ല ബ്രാന്‍ഡിനും ലുക്കിനും പ്രാധാന്യം കൂടിയത് കൊണ്ടു തന്നെ കൗണ്ടര്‍ ടോപ്പുകളും പല നിറങ്ങളില്‍ സെറ്റ് ചെയ്തിരിക്കുന്നു. ആധുനിക കിച്ചണു വേണ്ട മെറ്റീരിയല്‍ ക്വാളിറ്റിയില്‍ തന്നെയാണ് കിച്ചണ്‍ സെറ്റ് ചെയ്തിരിക്കുന്നതും.

ലിമിറ്റഡായ മെറ്റീരിയല്‍സ് മാത്രം ഉപയോഗിച്ചും എക്‌സ്‌പോസ് ചെയ്തിട്ടുള്ള പെയിന്റ് ഫിനിഷും കൊണ്ട് വളരെ മിനിമലായ രീതിയില്‍ ചെയ്തിരിക്കുന്ന ഈ ഡിസൈനില്‍ Material Quality ക്കു വളരെ പ്രാധാന്യമുണ്ട്. ഭിത്തികളില്‍ ഗ്ലാഡിങ് സ്റ്റോണിന് പകരം സ്റ്റോണ്‍ ടെക്‌സ്ച്വര്‍ ഉപയോഗിച്ചിരിക്കുന്നതും വളരെ ബജറ്റ് ഫ്രണ്ട്ലി ആക്കുന്നുണ്ട്. കൂടാതെ ടെക്സ്റ്റ് പെയിന്റ്‌സ് പോലെ വളരെ മിനിമലായ രീതികളാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നതും.

എല്ലാവര്‍ക്കും അഡോപ്റ്റബിള്‍ ആയി വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ചെയ്യാന്‍ പറ്റുന്ന ഇന്റീരിയര്‍ ഡിസൈന്‍ ആണ് D Land Design പുതുതായി ചെയ്തിരിക്കുന്നത്. വീടിനുള്ളിലെ ഇന്റീരിയര്‍ നമുക്ക് വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നതും ഭംഗിയുള്ളതുമാക്കി മാറ്റുന്നതില്‍ മെറ്റീരിയല്‍ ക്വാളിറ്റി ഒരു പ്രധാന ഘടകമാണ്.കൂടാതെ കസ്റ്റമൈസ്ഡ് ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു നല്‍കുന്നതില്‍ D Land Designs കൂടുതല്‍ മികവ് പുലര്‍ത്തുന്നുണ്ട്.

സിവില്‍ എഞ്ചിനീയര്‍ ആയ ജിനോപോളിന്റെ സംരംഭകത്വത്തിലുള്ള D Land Designs എന്ന സ്ഥാപനം കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് ഇന്റീരിയര്‍ – എക്സ്റ്റീരിയര്‍ ഡിസൈന്‍ രംഗത്ത് ഇവര്‍ ചെയ്തുതീര്‍ത്ത വര്‍ക്കുകള്‍ നിരവധിയാണ്.ഏറ്റെടുക്കുന്ന വര്‍ക്കുകളോടുള്ള തികഞ്ഞ ആത്മാര്‍ത്ഥതയും ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ ഉള്ള തന്റെ പാഷനും ജിനോപോള്‍ എന്ന സംരംഭകനെ ഈ മേഖലയില്‍ കൂടുതല്‍ ഊര്‍ജസ്വലനാക്കുന്നുണ്ട്.

Dland Designs, Kollam
Mob: 9895540837, 8593823205
https://www.facebook.com/profile.php?id=100038462815894

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ