Entreprenuership Special Story

സുന്ദര ഭവനം എന്ന സ്വപ്‌നത്തിന് ചിറകുകള്‍ നല്‍കാന്‍ നിങ്ങള്‍ക്കൊപ്പം ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സ്‌

Spread the love

ഓരോ മനുഷ്യരും ഈ ഭൂമിയില്‍ ജനിക്കുകയും മരണപ്പെടുകയും ചെയ്യുന്നു. ഇത് ഒരു സ്വാഭാവിക കാര്യമാണ്. എന്നാല്‍ ജനിച്ചതിനു ശേഷം മരണം വരെയുള്ള കാലഘട്ടത്തെ ഓരോരുത്തരും എങ്ങനെ ഉപയോഗിച്ചു എന്നതിനാണ് പ്രാധാന്യം. നാം സമ്പന്നനായി ജീവിക്കണോ, ദരിദ്രനായി ജീവിക്കണോ എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് നാം തന്നെയാണ്.

ഓരോ വ്യക്തിയും നാളേക്ക് വേണ്ടി എന്തെല്ലാമോ സമ്പാദിച്ചുവയ്ക്കുന്നു. തന്റെ ജീവിതത്തില്‍ താന്‍ ആഗ്രഹിക്കുന്നതുപോലെ ഒരു സുന്ദര ഭവനം തനിക്ക് വേണമെന്ന് ചിന്തിക്കാത്ത ഒരു മനുഷ്യനും ഉണ്ടാവില്ല. പുറംമോടിയില്‍ മാത്രമല്ല ഇന്റീരിയര്‍ ഡിസൈനും സുന്ദരമായിരിക്കണം. അങ്ങനെ നിങ്ങളുടെ സ്വപ്‌ന ഭവനത്തെ മനോഹരമാക്കാന്‍ നിങ്ങള്‍ക്കൊപ്പം ഇനി ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയെഴ്‌സും…!

കോഴിക്കോട് യൂണിവേഴ്‌സിറ്റിയ്ക്ക് സമീപം പടിക്കല്‍ കേന്ദ്രമാക്കിയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. 11 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ തലപ്പത്ത് സെയ്തലവി വലിയപറമ്പില്‍ ആണ്. അദ്ദേഹത്തിന്റെ അര്‍പ്പണബോധവും ആര്‍ജ്ജവവുമാണ് ഇന്ന് കാണുന്ന രീതിയില്‍ ഈ സംരംഭത്തെ വളര്‍ത്തിക്കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പിന്തുണ എന്ന് പറയുന്നത് ഉമ്മ കദീജ വലിയപറമ്പില്‍ തന്നെയാണ്. ഒപ്പം തുണയായി ഭാര്യ തസ്ലിനയും മക്കളായ മിന്‍ഹാ ഫാത്തിമ, മിസ്ബ ഫാത്തിമ എന്നിവരും ഒപ്പമുണ്ട്.

ഒരു വീടിന്റെ പ്ലാസ്റ്ററിങ് കഴിഞ്ഞ് ബാക്കിവരുന്ന എല്ലാ വര്‍ക്കുകളും പൂര്‍ണമായും ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ സഹായത്തോടെ നമുക്ക് പൂര്‍ത്തീകരിക്കാം. ഇന്ന് കേരളത്തില്‍ എല്ലായിടത്തും സേവനം ലഭ്യമാക്കുന്ന രീതിയിലേക്ക് ഈ സ്ഥാപനം മാറിയിട്ടുണ്ടെങ്കില്‍ അത് കസ്റ്റമേഴ്‌സിനായി ചെയ്തുകൊടുക്കുന്ന വര്‍ക്കുകളുടെ ക്വാളിറ്റി ഒന്നുകൊണ്ട് മാത്രമാണ്. ഓണ്‍ലൈന്‍ ആയി വരുന്ന വര്‍ക്കുകളെക്കാളും അധികം മൗത്ത് പബ്ലിസിറ്റിയാണ് ഈ സ്ഥാപനത്തിന്റെ മുതല്‍മുടക്ക്. കേരളത്തില്‍ മാത്രമല്ല ലക്ഷദ്വീപിലും ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ ഒരു ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.

ഓരോ വീടുകളും പൂര്‍ത്തിയാക്കി നല്കുമ്പോള്‍ അത് ഏറ്റവും ക്വാളിറ്റിയില്‍ തന്നെ ചെയ്യണമെന്ന് സെയ്തലവിക്ക് നിര്‍ബന്ധമുണ്ട്. അതിനാല്‍ തന്നെ മെറ്റീരിയലുകളില്‍ യാതൊരുവിധ കോംപ്രമൈസുകളും ചെയ്യാന്‍ ഇദ്ദേഹം തയ്യാറല്ല. പ്രധാനമായും മള്‍ട്ടിവുഡ്, മറൈന്‍ പ്ലൈവുഡ്, ഹൈ ഡെന്‍സിറ്റി ഫൈബര്‍ എന്നിവയാണ് ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കായി ഉപയോഗിക്കുന്നത്. എല്ലാ സ്റ്റാഫും എല്ലാദിവസവും ഈ സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്യുന്നു എന്നതുകൊണ്ടുതന്നെ കസ്റ്റമേഴ്‌സിന് അവരുടെ വര്‍ക്ക് എത്രയും പെട്ടെന്ന് പൂര്‍ത്തികരിച്ചെടുക്കാന്‍ സാധിക്കുന്നു.

ഏകദേശം 90 ദിവസത്തിനുള്ളില്‍ തന്നെ ഒരു വീടിന്റെ കംപ്ലീറ്റ് വര്‍ക്ക് ചെയ്തുകൊടുക്കുക എന്നതാണ് ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ ലക്ഷ്യം. മറ്റു മേഖലകളില്‍ നിന്നുള്ള കോമ്പറ്റീഷന്‍ കൂടുതലാണെങ്കിലും അവയെല്ലാം മറികടക്കാന്‍ ഇന്ന് ഡിസൈനര്‍ ഇന്റീരിയേഴ്‌സിന് സാധിക്കുന്നുണ്ട്. മോഡുലാര്‍ കിച്ചണില്‍ തന്നെ പലതരത്തിലുള്ളവ ചെയ്തു കൊടുക്കുന്നു. കസ്റ്റമര്‍ പ്രിഫറന്‍സ് അനുസരിച്ച് കൃത്യമായി ഓരോന്നും ചെയ്തു കൊടുക്കുമ്പോഴാണ് തങ്ങള്‍ക്കും സംതൃപ്തി ലഭിക്കുന്നത് എന്നാണ് സൈതലവി പറയുന്നത്.

ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഷൗക്കത്തലി തലാപ്പിലും കാര്‍പെന്‍ഡര്‍ വിഭാഗം മാനേജ് ചെയ്യാന്‍ ഉനൈസ് പി.സി, സജി സി സി, ജിപ്‌സം സീലിംഗ് ഡിപ്പാര്‍ട്‌മെന്റ് – ആഷിക് വി. പി, സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് – ആഷിക്.എ, കൂടാതെ ലക്ഷദ്വീപിലെ ഓഫീസ് വര്‍ക്കുകള്‍ ലക്ഷദ്വീപ് സ്വദേശിയായ ജംഹര്‍ ടി സിയും കൈകാര്യം ചെയ്യുന്നു.

ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയര്‍സിന്റെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളും മാനേജ് ചെയ്യുന്നതിന് പ്രത്യേകമായ സൂപ്പര്‍വൈസേഴ്‌സ് ഉണ്ട്. ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏകദേശം ആയിരത്തിനടുത്ത് സംതൃപ്തരായ കസ്റ്റമേഴ്‌സാണ് ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സിന്. ബ്രാന്‍ഡഡ് കമ്പനികളുമയുള്ള ‘ടൈ അപ്പു’കളും ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സിനെ ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.

2021 ലെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ വ്യക്തി കൂടിയാണ് സൈതലവി. ഡിസൈനര്‍ ഇന്റീരിയേഴ്‌സിന്റെ യൂട്യൂബ് ചാനലാണ് ഡിസൈനര്‍ ഇന്റീരിയര്‍ വര്‍ക്ക് കൊടക്കാട്. തങ്ങളുടെ സര്‍വീസുകളെ കുറിച്ചുള്ള വിവരങ്ങളും പുതിയ അറിവുകളും ഇതിലൂടെ പകര്‍ന്നു നല്കുന്നു. നിങ്ങളുടെ സുന്ദര ഭവനം എന്ന സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍, 100% വിശ്വസ്തതയോടെ ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സ് ഇനി നിങ്ങള്‍ക്കൊപ്പമുണ്ട്.

www.designerinteriorwork.com
E-mail: designerkodakkad@gmail.com
Phone: 9744285839

https://youtu.be/0APSLVM7sIc

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു