Entreprenuership Special Story

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യം ശ്രദ്ധിക്കാന്‍ സമയമില്ലേ?

Spread the love

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതികള്‍ വ്യക്തികളുടെ ആരോഗ്യമില്ലാതാക്കുന്നു. ചിട്ടയായ ജീവിതവും കൃത്യമായ ഭക്ഷണരീതികളും നിത്യവ്യായാമവുമാണ് ഒരു മനുഷ്യനെ ശക്തനാക്കി തീര്‍ക്കുന്നത്. ‘നിത്യഭ്യാസി ആനയെ ചുമക്കും’ എന്ന് പറയുന്നത് കേട്ടിട്ടില്ലേ. പക്ഷേ വ്യായാമം മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ല. അതിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് നാം കഴിക്കുന്ന ഭക്ഷണവും. ശരീരത്തിന് ആവശ്യമായ എല്ലാ ധാതുക്കളും നല്‍കി നിങ്ങളെ ആരോഗ്യവാനാക്കുന്ന ഒരു സമ്പൂര്‍ണ ‘ഹെല്‍ത്ത് ഫുഡ്’ ആണ് ലാറ്റിവ് ഫുഡ് പ്രോഡക്ട്‌സ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

‘LATIVE’ എന്നു തന്നെയാണ് പ്രോഡക്റ്റിന്റെ ബ്രാന്‍ഡ് നാമവും. കോഴിക്കോട് കേന്ദ്രമാക്കിയാണ് ലാറ്റിവ് ഫുഡ് പ്രോഡക്ട്‌സ് എന്ന ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. വളരെ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് ഈ പ്രോഡക്റ്റ് നേടിയിട്ടുള്ളത്. സ്വന്തം കുടുംബത്തിനു വേണ്ടിയാണ് ഈ പ്രോഡക്റ്റ് ആദ്യം നിര്‍മിച്ചതെങ്കിലും ഇതിന്റെ ഗുണഗണങ്ങള്‍ മനസ്സിലാക്കിയതോടെയാണ് സമൂഹത്തിനു കൂടി ഉതകുന്ന രീതിയില്‍ ഈ പ്രോഡക്റ്റ് ലഭ്യമാക്കാന്‍ ഫസീന പി വി എന്ന യുവ സംരംഭക ഇറങ്ങിത്തിരിച്ചത്.

ഒരു വനിതാ സംരംഭകയ്ക്ക് ബിസിനസ് മേഖലയില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ അവയെല്ലാം തന്റെ മനോധൈര്യം കൊണ്ട് മറികടന്ന വ്യക്തിയാണ് ഫസീന പി വി. ഈ മേഖലയില്‍ ഫസീനയ്ക്ക് എല്ലാ പിന്തുണയും തന്റെ സഹോദരന്മാരും കുടുംബവും നല്‍കി വരുന്നുണ്ട്. ലാറ്റിവ് ഫുഡ് പ്രോഡക്റ്റ്‌സിന്റെ ‘ലാറ്റിവ്’ എന്ന ഈ ഉത്പന്നത്തില്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. OTS, ALMOND RICE PROTEIN POWDER, PUMPKIN SEEDS, WATERMELON SEEDS, FLAX SEEDS , CASHEW NUT, PISTACHIO, CHIA SEEDS, FOXTAIL MILLET, WALNUT, COCA POWDER, CARDAMOM, SAFFRON, ROSE PETAL POWDER എന്നിവയാണ്.

100 ശതമാനം പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്നതുകൊണ്ടുതന്നെ ഇവ ശരീരത്തിന് വളരെ ഉത്തമമായതാണ്. ഇത് യഥാര്‍ത്ഥത്തില്‍ ഒരു സമീകൃത പോഷകാഹാരമാണ്. നിരവധി ധാതുക്കളുടെയും ആന്റിഓക്‌സൈഡുകളുടെയും സമ്പുഷ്ടമായ കലവറയാണിത്. ശരീരത്തിന് ആവശ്യമായ ശക്തിയും ശരിയായ ദഹന വ്യവസ്ഥിതിയും ഈ പ്രോഡക്റ്റ് നല്‍കുന്നതിനോടൊപ്പം പേശികളുടെ കൃത്യമായ വളര്‍ച്ചയ്ക്കും സഹായിക്കുന്നു, പ്രൊസ്‌ട്രേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു, അലര്‍ജിപരമായുള്ള പ്രശ്‌നങ്ങളെ സാധൂകരിക്കുന്നു, ഷുഗര്‍ ലെവല്‍ തന്തുലിതമായി നിലനിര്‍ത്തുന്നു, ആസ്ത്മ പോലുള്ള രോഗങ്ങളെ കുറയ്ക്കുന്നു, കൂടാതെ സമ്പുഷ്ടമായി മുടി വളരുന്നതിന് ഈ പ്രോഡക്റ്റ് നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ഇപ്പോള്‍ ലാറ്റിവ് ഫുഡ് പ്രോഡക്റ്റിന്റെ ഉപഭോക്താക്കളുണ്ട്. ഒരു ബിസിനസ് ലാഭകരമാക്കുക എന്നതിലുപരി ഉപഭോക്താക്കളുടെ ആരോഗ്യം കൂടിയാണ് ലാറ്റിവ് പ്രോഡക്റ്റ് സംരക്ഷിക്കുന്നത്. ആരോഗ്യകരമായ ഒരു ശരീരമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കും ലാറ്റിവ് ഫുഡ് പ്രോഡക്റ്റിന്റെ ഉപഭോക്താക്കള്‍ ആവാം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു