Entreprenuership Success Story

Festoon Jewels; മിനിമല്‍ ജ്വല്ലറികളുടെ സൗന്ദര്യത്താല്‍ വളര്‍ന്ന ബ്രാന്‍ഡ്

ആഡംബരത്തില്‍ നിന്ന് മാറി, മിനിമല്‍ ട്രെന്‍ഡുകള്‍ പിന്തുടരുന്ന ഒരു പുതിയ തലമുറയുണ്ട് ഇന്ന്. ദിനംപ്രതി ഉപയോഗിക്കാവുന്ന, ഭാരം തോന്നിക്കാത്ത, എന്നാല്‍ നോക്കിയാല്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന ജ്വല്ലറികള്‍, അതാണ് ഈ തലമുറയുടെ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ്. ഈ മാറ്റം തിരിച്ചറിഞ്ഞ്, മിനിമല്‍ ഫാഷനെ ഒരു പ്രീമിയം അനുഭവമാക്കി മാറ്റിയ ബ്രാന്‍ഡാണ് Festoon Jewels.

മലപ്പുറം സ്വദേശിനികളായ രഹനയും സിന്‍സിയും ചേര്‍ന്ന് ആരംഭിച്ച Festoon Jewels ഇന്ന് എറണാകുളം കേന്ദ്രീകരിച്ച് വളരുന്ന ഒരു പ്രീമിയം ഡെയിലി വെയര്‍ ജ്വല്ലറി ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. എച്ച്.ആര്‍ മാനേജറായി അഞ്ച് വര്‍ഷത്തോളം ജോലി ചെയ്ത ശേഷമാണ് സ്വന്തം സംരംഭം ആരംഭിക്കാനുള്ള തീരുമാനത്തിലേക്ക് രഹന എത്തുന്നത്. സുഹൃത്ത് സിന്‍സിയയും കൂടെ ചേര്‍ന്നപ്പോള്‍ ഇംപോര്‍ട്ടഡ് ഡെയിലിവെയര്‍ ജ്വല്ലറികളെന്ന ആശയത്തിലേക്ക് ഇരുവരുമെത്തി. അങ്ങനെ, രണ്ട് സ്ത്രീകളുടെ ആത്മവിശ്വാസവും കഠിനാധ്വാനവും ചേര്‍ന്നാണ് Festoon Jewels എന്ന ബ്രാന്‍ഡ് രൂപംകൊണ്ടത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട Festoon Jewels ആദ്യഘട്ടത്തില്‍ എറണാകുളത്തെ ഒരു എക്‌സിബിഷനിലൂടെയാണ് മാര്‍ക്കറ്റില്‍ അവതരിപ്പിക്കപ്പെട്ടത്. മിനിമല്‍ ജ്വല്ലറികള്‍ക്ക് ലഭിച്ച മികച്ച സ്വീകാര്യത തിരിച്ചറിഞ്ഞതോടെ, ട്രെന്‍ഡിനനുസരിച്ച് കൂടുതല്‍ ഇംപോര്‍ട്ടഡ് കളക്ഷനുകള്‍ അവതരിപ്പിച്ച് Festoon Jewels എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയും വിവിധ എക്‌സിബിഷനുകളിലൂടെയും പ്രീമിയം ആക്‌സസറീസുകള്‍ ആളുകളിലേക്കെത്തിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു.

ഇന്ന് ട്രെന്‍ഡിങ്ങായ ഡെയിലി വെയര്‍ ഇംപോര്‍ട്ടഡ് ജ്വല്ലറി കളക്ഷനുകളാണ് Festoon Jewels ന്റെ പ്രധാന ഹൈലൈറ്റ്. വാട്ടര്‍പ്രൂഫും സ്വെറ്റ് പ്രൂഫുമായ രണ്ട് വര്‍ഷത്തോളം നിറം മങ്ങാതെ നിലനില്‍ക്കുന്ന ജ്വല്ലറികള്‍ എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ഓരോ മൂന്ന് ദിവസത്തിനിടയിലും ട്രെന്‍ഡിനനുസരിച്ച് കളക്ഷനുകള്‍ പുതുക്കുന്ന Festoon Jewels ന്റെ സമീപനമാണ് ബ്രാന്‍ഡിനെ എന്നും മുന്‍നിരയില്‍ നിലനിര്‍ത്തുന്നത്.

ഏഴ് മാസമായി എറണാകുളം ഒബ്രോണ്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന Festoon Jewels ന്റെ ഷോപ്പിന് തുടക്കത്തില്‍ തന്നെ പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യത ലഭിച്ചു. പ്രീമിയം ക്വാളിറ്റിയെ താങ്ങാവുന്ന വിലയില്‍ എത്തിക്കുന്ന അവരുടെ സമീപനമാണ് ഓണ്‍ലൈനായും ഓഫ്‌ലൈനായും ആയിരക്കണക്കിന് ‘ഹാപ്പി കസ്റ്റമേഴ്‌സി’നെ നേടാന്‍ കാരണം.

റിംങ്‌സ്, ഇയറിങ്‌സ്, ബാംഗിള്‍സ്, ബ്രേസ്ലറ്റുകള്‍, വാച്ചുകള്‍ക്കൊപ്പം പെയര്‍ ചെയ്യാവുന്ന ആക്‌സസറീസുകള്‍, കൊറിയന്‍ ഇംപോര്‍ട്ടഡ് യുണീക് കളക്ഷന്‍സ് എന്നിവ ഉള്‍പ്പെടെ എല്ലാ ഡെയിലി വെയര്‍ പ്രീമിയം ജ്വല്ലറികള്‍ക്കും ഒരൊറ്റ ഡെസ്റ്റിനേഷനാണ് Festoon Jewels. നിലവില്‍ എറണാകുളത്ത് ആന്റി ടേര്‍നിഷ്ഡ് ജ്വല്ലറി കളക്ഷന്‍സിനായി എക്‌സ്‌ക്ല്യൂസീവ് ഷോപ്പുള്ള ബ്രാന്‍ഡ് Festoon Jewels മാത്രമാണെന്നതും ഇവരുടെ പ്രത്യേകതയാണ്. ഈ സ്വപ്‌ന യാത്രയില്‍ രഹനയ്ക്കും സിന്‍സിയയ്ക്കും ശക്തമായ പിന്തുണ നല്‍കുന്നത് അവരുടെ ഭര്‍ത്താക്കന്മാരായ ഷൗക്കത്തലിയും സുഫൈലുമാണ്.

വരും വര്‍ഷങ്ങളില്‍ മറ്റ് മാളുകളിലേക്കും ബ്രാഞ്ചുകള്‍ വിപുലീകരിച്ച് Festoon Jewels നെ ഒരു പ്രീമിയം മിനിമല്‍ ജ്വല്ലറി ബ്രാന്‍ഡായി ഉയര്‍ത്തുകയെന്നതാണ് രഹനയുടെയും സിന്‍സിയയുടെയും വലിയ സ്വപ്‌നം. മിനിമല്‍ ജ്വല്ലറികളുടെ ഭംഗിയും പ്രീമിയം ക്വാളിറ്റിയുടെ ഉറപ്പും ഒരുമിച്ച് തേടുന്ന ഓരോ സ്ത്രീക്കും, ഇന്ന് Festoon Jewels ഒരു ബ്രാന്‍ഡിനേക്കാള്‍ ഉപരി വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുന്നു !

Contact number : 7306222374

E-mail: festoonjewellery48@gmail.com

https://www.instagram.com/festoon_bridal?igsh=NGl2ZDdsZHQ0bWZu&utm_source=qr

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ