Success Story

കോഴിക്കോട് നിന്ന് ബോളിവുഡ് വരെ; മേക്കപ്പ് രംഗത്തെ ഒരു ഇവ ബെല്ല വിജഗാഥ

Spread the love

ബ്രൈഡല്‍ മേക്കപ്പും സെലിബ്രിറ്റി മേക്കപ്പുമായുള്ള ഒട്ടേറെ പേരുകള്‍ കേരളത്തിന് സുപരിചിതമാണ്. എന്നാല്‍ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് സ്വയം ഒരു ബ്രാന്‍ഡായി മാറുന്നത് വളരെ കുറവായിരിക്കും. ഇത്തരത്തില്‍ ഒരു സാധാരണ മേക്കപ്പ് ആര്‍ട്ടിസ്റ്റായി തുടങ്ങി കേരളത്തില്‍ നിന്നും ബോളിവുഡിലേക്ക് പടര്‍ന്നുപിടിച്ചു ഒരു ബെഞ്ച്മാര്‍ക്കിന്റെ പേരാണ് ഇവ ബെല്ല. ജീവിതത്തിലും തൊഴില്‍ മേഖലയിലും നേരിട്ട വലിയ പ്രതിസന്ധികളെ അതിജീവിച്ച് സധൈര്യം മുന്നേറിയ ഈ 22 കാരി നിലവില്‍ നടന്നുകയറിയിരിക്കുന്നത് ‘സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്’ എന്ന ഖ്യാതിയിലേക്കാണ്.

മേക്കപ്പ് സാമഗ്രികള്‍ക്ക് പോലും നിയന്ത്രണങ്ങളുള്ള ഒരു യാഥാസ്ഥിതിക കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ്, ഇവ ബെല്ല തന്റെ പാഷനായ മേക്കപ്പ് രംഗത്തേക്ക് കടന്നുവരുന്നത്. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബാന്തരീക്ഷത്തില്‍ നിന്നും വരുന്നത് കൊണ്ടുതന്നെ തന്റെ പാഷന്‍ എത്തിപ്പിടിക്കാന്‍ സുഹൃത്തുക്കളില്‍ നിന്നും മറ്റും കടം വാങ്ങിയും മറ്റു പലയിടത്ത് നിന്നുമായി പണം കണ്ടെത്തിയുമാണ് ഇവര്‍ ഇതിനായുള്ള പഠനത്തിലേക്ക് കടക്കുന്നത്. എന്നാല്‍ ഇതിന് ചുറ്റില്‍ നിന്നും ലഭിച്ച മറുപടികള്‍ വിമര്‍ശനങ്ങളും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളുമായിരുന്നു. പഠനം പൂര്‍ത്തിയാക്കി അതാത് ദിവസത്തെ വേതനത്തിനായി ഇവര്‍ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലിയിലും പ്രവേശിച്ചു. അങ്ങനെയിരിക്കെ ജോലിയോടുള്ള ഇഷ്ടവും ആത്മവിശ്വാസവും കണക്കിലെടുത്തു ആദ്യമായി സ്വതന്ത്രമായി ഏറ്റെടുത്ത വര്‍ക്കാണ് ഇവ ബെല്ലയുടെ തലവര തന്നെ മാറ്റുന്നത്.

കേവലം 1000 രൂപ പറഞ്ഞുറപ്പിച്ചു ഏറ്റെടുത്ത ഈ ജോലിയെ ഗുണമില്ലെന്ന് പറഞ്ഞു പുച്ഛിച്ചു തള്ളിയവരുടെ പരിഹാസ വാക്കുകളില്‍ നിന്നാണ് ഇവ ബെല്ല തന്റെ യാത്ര ആരംഭിക്കുന്നത്. ജോലിയിലെ പൂര്‍ണമായുള്ള ആത്മസമര്‍പ്പണവും, പ്രീമിയം സേവനം ലഭ്യമാക്കിയതും, ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയ്ക്ക് ശ്രമിക്കാത്തതുമെല്ലാം ഇവ ബെല്ലയെയും ഏറ്റെടുക്കുന്ന ജോലികളെയും വ്യത്യസ്തമാക്കിയതോടെ ഇവരുടെ സ്വീകാര്യതയും വര്‍ധിച്ചു. ഇതോടെ ഇവ ബെല്ലയുടേതായുള്ള ബ്രൈഡല്‍ മേക്കപ്പിനും ഫോട്ടോഷൂട്ടുകള്‍ക്കും ആവശ്യക്കാര്‍ ഏറുകയും, കോഴിക്കോടുള്ളതും എത്തുന്നതുമായ സെലിബ്രിറ്റികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ബ്രാന്‍ഡായും ഇവര്‍ മാറി. മാത്രമല്ല രാജസ്ഥാനിലെയും മറ്റും രാജകീയ വിവാഹങ്ങള്‍ക്കും ഇവരുടെ സേവനം തേടി എത്താറുണ്ട്.

ഈ വിജയകരമായ ജൈത്രയാത്രയില്‍ ഇവര്‍ക്കൊപ്പം പങ്കാളിയായി ആനന്ദ് കൂടി ചേര്‍ന്നത്തോടെ ഇവ ബെല്ലയുടെ ഖ്യാതി കോഴിക്കോടിന് പുറത്തേക്കും കടന്നു. നിലവില്‍ കോഴിക്കോടിന് പുറമെ ഗുരുവായൂര്‍, ഗോവ എന്നിവിടങ്ങളില്‍ Makeup Lounge എന്ന പേരില്‍ സംരംഭവും ഇവരുടേതായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനൊപ്പം ബോളിവുഡിന്റെ ആവേശമായ നടന്‍ ഇമ്രാന്‍ ഹാഷ്മി കൂടി ഏറ്റെടുത്തതോടെ ഇവ ബെല്ല അങ്ങ് ബോളിവുഡിലും സുപരിചിതയാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ